twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അത് കേട്ട് ഞാനാകെ ഞെട്ടിപ്പോയി, ധര്‍മ്മാ നീ ഒരു സംഭവമാടാ' ;ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ പറ്റി രമേഷ് പിഷാരടി

    By Maneesha IK
    |

    മലയാളികളെ നിര്‍ത്താതെ ചിരിപ്പിച്ച് കൊണ്ടിരിക്കുകയാണ് രമേഷ് പിഷാരടി- ധര്‍മ്മജന്‍ ബോള്‍ഗാട്ടി കൂട്ടുക്കെട്ട്. സ്റ്റേജ് കോമഡികള്‍ക്കപ്പുറം ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കോമഡി പരമ്പരയായ സിനിമാലയിലൂടെയാണ് താരങ്ങള്‍ ശ്രദ്ധിക്കപ്പെട്ടത്. പത്തൊന്‍പത് വര്‍ഷത്തെ സൗഹൃദത്തില്‍ ഇരുവരും നിരവധി സ്റ്റേജ് ഷോകളും കോമഡി പരിപാടികളും അവതരിപ്പിച്ചു. പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറുന്ന ഈ ഫണ്ണി കൂട്ടുക്കെട്ട് ഒരുപാട് പ്രേക്ഷക കൈയ്യടികള്‍ ഏറ്റുവാങ്ങി. പിഷാരടി-ധര്‍മ്മജന്‍ കൂട്ടക്കെട്ടിലൊരുക്കുന്ന കോമഡികള്‍ പലതും ചിരിപ്പടക്കങ്ങളാണ്. ഓഫ് സ്‌ക്രീനിലും ഓണ്‍ സ്‌ക്രീനിലും ഒരു പോലെ തരംഗമാകുന്ന ഇവരുടെ കോമഡിക്ക് ആസ്വാദകരേറേയാണ്.

    കോമഡി സീരിയസ് ആയപ്പോള്‍
    അടുത്തിടെ റിപ്പോര്‍ട്ടര്‍ ടിവിയുടെ വര്‍ത്തപ്പൂക്കളം എന്ന പരിപാടിയില്‍ നടന്‍ ബാലയെക്കുറിച്ച് ടിനി ടോമും രമേശ് പിഷാരടിയും നടത്തിയ രസകരമായ സംഭാഷണം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. വിഷയത്തില്‍ നടന്‍ ടിനി ടോമിനേക്കാള്‍ തനിക്ക് ദേഷ്യം രമേശ് പിഷാരടിയോട് ആണെന്ന് ബാല പറഞ്ഞു.

     Ramesh Pisharody

    നടനും നിര്‍മാതാവുമായ ധര്‍മ്മജന്‍
    സ്റ്റാന്‍ഡ്-അപ്പ് കോമഡിയന്‍, നടന്‍, നിര്‍മ്മാതാവ് എന്നീ നിലകളിലാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി അറിയപ്പെടുന്നത്. ഒട്ടനവധി സിനിമകളില്‍ വ്യത്യസ്ത വേഷങ്ങളില്‍ എത്തിയ നടന്‍ കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, ആട് , ചങ്ക്‌സ്, ട്രാന്‍സ്, പുണ്്യാളന്‍ അഗര്‍ബത്തീസ് എന്നീ സിനിമകളില്‍ അഭിനയിച്ചു. ഇതിനിടെ ബിസിനസ് രംഗത്തും രാഷ്ട്രീയത്തിലും ധര്‍മ്മജന്‍ ബോള്‍ഗാട്ടി ഒരുകൈ നോക്കി. കൊച്ചിയില്‍ മത്സ്യ ഷോപ്പ് ആരംഭിച്ചായിരുന്നു ബിസിനസിലേക്ക് എത്തിയത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ ബാലുശേരി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു അദ്ദേഹം. നടനും സംവിധായകനുമായ രമേഷ് പിഷാരടി നടനും കോമഡിയനുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുമായുളള സുഹൃത്ത ബന്ധത്തെ കുറിച്ച് സംസാരിക്കുന്നതിലൂടെയാണ് ഇരുവരും വാര്‍ത്തയില്‍ നിറയുന്നത്.

    പേര് വിളിക്കാന്‍ ബുദ്ധിമുട്ട്

    സിനിമയിലൂടെയും ടെലിവിഷനിലൂടെയും പ്രശസ്തരാണെങ്കിലും പേര് എന്നും പ്രശ്നമാണെന്ന് പറയുന്നു രമേഷ് പിഷാരടി . 'ആദ്യം എന്റെ ഒരു സുഹൃത്ത് എന്നെ പേര് തെറ്റിയാണ് വിളിച്ചിരുന്നത്. അവന്‍ ഒരിക്കല്‍ മാത്രമാണ് എന്റെ യഥാര്‍ത്ഥ പേര് വിളിച്ചിത്. ഹരീഷേ, സുമേഷേ, രതീഷേ എന്നു തുടങ്ങി എല്ലാ പേരും അവന്‍ എന്നെ വിളിക്കും. പക്ഷേ രമേഷേ എന്ന് മാത്രം അവന്‍ എന്നെ വിളിക്കില്ല' പിഷാരടി പറഞ്ഞു.

    ഇതുപോലെ ധര്‍മ്മജന്‍ ബോള്‍ഗാട്ടിമായി ബന്ധപ്പെട്ടൊരു കാര്യവും അദ്ദേഹം പറഞ്ഞു.

    ഞാനും ധര്‍മജനും സുഹൃത്തുക്കളായിതിന് ശേഷമാണ് മനസ്സിലായത് ധര്‍മജനെ എല്ലാവരും പലപേരാണ്് വിളിച്ചിരുന്നതെന്ന്. അത്തരത്തില്‍ പിഷാരടിക്ക് ഉണ്ടായ അനുഭവത്തെക്കുറിച്ച് നടന് പറഞ്ഞതിങ്ങനെ.

    സ്ഥിരമായി ഞാന്‍ ഒരു സ്റ്റുഡിയോയില്‍ പോകാറുണ്ട്. അവിടെ രണ്ട് സെക്യൂരിറ്റിമാറുണ്ട്. കുറെ കാലങ്ങള്‍ക്ക് ശേഷം ഞാന്‍ ആ വഴി ചെന്നപ്പോള്‍ അവിടെ ഉളള ഒരു സെക്യൂരിറ്റി എന്നോട് ചോദിച്ചു മന്‍മഥന്‍ എവിടെ എന്ന്.

    അതുകേട്ട് ചിരി വന്ന് എനിക്ക് മനസ്സിലായി ഇവര്‍ അന്വേഷിക്കുന്നത് ധര്‍മജനെയാണെന്ന്. അത് കണ്ട സെക്യൂരിറ്റിക്കാരിനിലൊരാള്‍ പറഞ്ഞു ഒന്ന് ശരിയായി പറഞ്ഞു കൊടുക്ക് എന്ന്. മന്‍മഥനല്ല മദനന്‍ പിഷാരടി പറഞ്ഞു.

    2013-ല്‍ രമേഷ് പിഷാരടി മുകേഷിനോടും ധര്‍മ്മജനോടുമൊപ്പം ഏഷ്യാനെറ്റില്‍ അവതരിപ്പിച്ച ബഡായി ബംഗ്ലാവ് എന്ന കോമഡി പ്രോഗ്രാം വലിയതോതില്‍ ജനപ്രീതിയാര്‍ജ്ജിച്ചു. പിഷാരടി അവതാരകന്റെ വേഷത്തിലെത്തിലെത്തിയ ആദ്യ പരിപാടി കൂടിയായിരുന്നു ബഡായി ബംഗ്ലാവ് കരിയറിന്റെ ആദ്യകാലങ്ങളില്‍ മിമിക്രി വേദികളില്‍ സജീവമായ താരം പിന്നെ സിനിമയിലെത്തിുകയായിരുന്നു. ധര്‍മ്മജനൊപ്പം അവതരിപ്പിച്ച പല പരിപാടികളിലും ആരാധക ശ്രദ്ധ നേടി.

    Read more about: ramesh pisharody
    English summary
    rr
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X