ഒന്നര വര്‍ഷത്തിന് ശേഷം ദുല്‍ഖര്‍ വരുന്നത് ചുമ്മാതല്ല! യമണ്ടന്‍ പ്രേമകഥ കളര്‍ഫുള്‍ എന്റര്‍ടെയിറാണ്!
Recommended Video
ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ഒരു മലയാള ചിത്രം റിലീസിനെത്തുകയാണ്. ഒരു യമണ്ടന്‍ പ്രേമകഥയാണ് ഏപ്രില്‍ 25 ന് തിയറ്ററുകളിലേക്ക് എത്തുന്നത്. കേരളത്തിലെ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് ദുല്‍ഖറിന്റെ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. റിലീസിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ സിനിമ കാണാന്‍ പ്രേക്ഷകരെ പ്രചോദിപ്പിക്കുന്ന ചില കാര്യങ്ങള്‍ കൂടിയുണ്ട്.
ദുല്‍ഖറിനൊപ്പം ചിത്രത്തില്‍ അണിനിരക്കുന്നതെല്ലാം കോമഡി താരങ്ങളാണെന്നുള്ളതാണ് അതില്‍ പ്രധാന കാര്യം. ദുല്‍ഖര്‍ നായകനാവുമ്പോള്‍ സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, രമേഷ് പിഷാരടി, ബൈജു, സൗബിന്‍ ഷാഹിര്‍, ഹരീഷ് കണാരന്‍, അശോകന്‍, ഗ്രിഗറി, വിഷ്ണു ഉണ്ണികൃഷ്ണന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. കൗണ്ടര്‍ കോമഡികളുടെ കാര്യത്തിലും അല്ലാതെയും മലയാളത്തിലെ ഏറ്റവും മികച്ച കോമഡി താരങ്ങളാണ് ഇവരെല്ലാം.

മറ്റൊരു കാര്യം അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ കോമഡി എന്റര്‍ടെയിനറുകള്‍ക്ക് തിരക്കഥ ഒരുക്കിയ വിഷ്ണു ഉണ്ണി കൃഷ്ണനും ബിബിന്‍ ജോര്‍ജുമാണ് ഒരു യമണ്ടന്‍ പ്രേമകഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആദ്യ രണ്ട് സിനിമകള്‍ പോലെ പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള മരുന്നുമായിട്ടാണ് ചിത്രം നാളെ റിലീസിനെത്തുന്നതെന്നാണ് സൂചന.
ചിത്രത്തില്‍ ലോക്കല്‍ പെയിന്ററുടെ വേഷത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. കളര്‍ഫുള്‍ എന്റര്‍ടെയിനറാണിതെന്ന സൂചനയാണ് റിലീസിന് മുന്‍പ് സിനിമ നല്‍കുന്നത്. നവാഗതനായ ബിസി നൗഫലാണ് ഒരു യമണ്ടന്‍ പ്രേമകഥയുടെ സംവിധാനം. നിഖില വിമല്‍, സംയുക്ത മേനോന്‍ എന്നിവരാണ് നായികമാര്‍. ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications