twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുച്ചിപ്പുടി മമ്മൂട്ടി കളിച്ചുവന്നപ്പോൾ ഭരതനാട്യം ആയി, വില്ലനായത് കൈലി, രസകരമായ സംഭവം ഇങ്ങനെ..

    |

    മമ്മൂട്ടി ലാൽ രാജൻ പി ദേവ് എന്നിവർ പ്രധാന വേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു തൊമ്മനും മക്കളും. തെമ്മൻ എന്ന അച്ഛന്റേയും മൂന്ന് ആൺ മക്കളുടേയും രസകരമായ കഥ പറഞ്ഞ ചിത്രത്തിന് വൻ പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ബെന്നി പി നായരമ്പലം തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തത് ഷാഫിയായിരുന്നു തിരക്കഥ കൃത്ത് ബെന്നി പി നായരമ്പലമാണ് തൊമ്മനും മക്കളും കഥയുമായ ഷാഫി സമീപിക്കുന്നത്.

    ഒരു കോമഡി ചിത്രത്തിനുള്ള എല്ലാ ചേരുവകളും ഈ ത്രെഡിൽ ഉണ്ടെന്നു തോന്നിയ ഷാഫി, നിർമാതാവും നടനുമായ ലാലിനോട് കാര്യം അവതരിപ്പിക്കുകയായിരുന്നു. കഥയുടെ വൺ ലൈനർ കേട്ട ലാൽ, ബെന്നിയോടു തന്നെ തിരക്കഥ എഴുതാൻ ആവശ്യപ്പെട്ടു. പിന്നീട് ചിത്രത്തിലേക്ക് മമ്മൂട്ടി ഉൾപ്പെടെയുള്ള താരങ്ങൾ വന്നു ചേരുകയായിരുന്നു. തിരക്കഥയിൽ ആദ്യം നായകനായി തീരുമാനിച്ചത് അപ്പനെയായിരുന്നു. പിന്നീട് മൊത്തത്തിൽ മാറ്റി എഴുതുകയായിരുന്നു. ചിത്രത്തിലെ അപ്പൻ കഥാപാത്രമായ തൊമ്മനെ അടിമുടി മാറ്റിയത് നടൻ മമ്മൂട്ടിയായിരുന്നു. ഏഷ്യനെറ്റിലെ ശേഷം കാഴ്ചയിൽ എന്ന സെഗ്‌മെന്റിലൂടെയാണ് ചിത്രത്തിലെ രസകരമായ അണിയറ കഥ പുറത്തെത്തിയത്.

     ചിത്രത്തിൽ മമ്മൂട്ടി എത്തിയത്

    എഴുത്ത് പൂർത്തിയായതിന് ശേഷം ബെന്നി ലാലിന്റെ വീട്ടിലെത്തി സ്ക്രിപ്റ്റ് അവതരിപ്പിക്കുകയായിരുന്നു. ചിത്രത്തിലെ രണ്ട് മക്കളിൽ ഒരാളായി ലാലിനെ തന്നെയായിരുന്നു ബെന്നി നിശ്ചയിച്ചത്. നായകനായി അപ്പനെ അവതരിപ്പിച്ചാൽ ചിത്രത്തിന് വാണിജ്യമൂല്യം കുറവായിരിക്കും എന്ന് തോന്നിയ ലാൽ, മക്കളിൽ ഒരാളെ നായകനാക്കാൻ ആവശ്യപ്പെട്ടു. തുടക്കത്തിൽ നിരവധി യുവനടന്മാരെ ആ കഥാപാത്രം ചെയ്യാനായി ആലോചിച്ചെങ്കിലും പിന്നീട് ഒരു സൂപ്പർസ്റ്റാർ വന്നാലേ സിനിമയ്ക്ക് ശ്രദ്ധ ലഭിക്കൂ എന്ന് ഷാഫിയ്ക്ക് തോന്നി. അങ്ങനെയാണ് ചിത്രത്തിലേയ്ക്ക് മമ്മൂട്ടി എത്തുന്നത്. ഷാഫിയും ലാലും ചേർന്ന് മമ്മൂട്ടിയെ നേരിൽ കണ്ട് തിരക്കഥ അവതരിപ്പിച്ച് ഡേറ്റുകൾ വാങ്ങുകയായിരുന്നു.

      തൊമ്മനെ  കണ്ടെത്തുന്നത്

    തിരക്കഥയിലെ തൊമ്മനെ വളരെ രസകരമായിട്ടായിരുന് അവതരിപ്പിച്ചിരുന്നത്.നാച്ചുറലായി തമാശകൾ പറയുന്ന, പൊട്ടിച്ചിരിക്കുന്ന തൊമ്മൻ ആകാൻ മലയാളത്തിലെ പല നടന്മാരെയും ആലോചിച്ചെങ്കിലും പ്രേക്ഷകർക്ക് കൗതുകം തോന്നുന്ന ഒരു നടനെ കൊണ്ട് തന്നെ ചെയ്യിക്കണം എന്ന് ലാലനും ബെന്നിയ്ക്കും നിർബന്ധമുണ്ടായിരുന്നു. കോമഡി രംഗങ്ങളും വൈകാരിക രംഗങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന ആൾ വേണമെന്ന് പറഞ്ഞപ്പോൾ മമ്മൂട്ടിയായിരുന്നു രാജൻ പി ദേവിന്റെ പേര് നിർദ്ദേശിച്ചത്.,

     രജാൻ  പി ദേവിന്റെ ലുക്ക്

    മമ്മൂട്ടിയ്ക്ക് തന്റെ അപ്പൻ ആയി അഭിനയിക്കുന്ന രാജൻ പി ദേവിന്റെ ലുക്കിനെ കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. പൊള്ളാച്ചിയാണ് ലൊക്കേഷൻ. അതുകൊണ്ട് തല മുണ്ഡനം ചെയ്യണം. രാജന്റെ ഇതുവരെ ആരും കാണാത്ത മേക്കോവർ ആയിരിക്കണം തൊമ്മൻ - മമ്മൂട്ടി പറഞ്ഞിരുന്നു. തല മൊട്ടയടിച്ച രാജൻ പി ദേവിനെ കണ്ട് അണിയറപ്രവർത്തകരും തങ്ങളുടെ തല മുണ്ഡനം ചെയ്തിരുന്നു.

     സലിം കുമാർ

    ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ് സലിം കുമാറായിരുന്നു. ബെന്നിയുടെ സ്ക്രിപ്റ്റ് പിന്തുടരാതെ സാഹചര്യത്തിനനുസരിച്ച് കൗണ്ടറുകൾ അടിച്ച് ചിത്രത്തെ മറ്റൊരു ലെവലിൽ കൊണ്ടു പോയത് സലിം കുമാറും ലാലും ചേർന്നായിരുന്നു. ഓരോ സീനുകളിലും കൗണ്ടറുകളുടെ മേളം തന്നെയായിരുന്നു. മമ്മൂട്ടിയെ സലിം കുമാർ മസ്സാജ് ചെയ്യ്തിരുന്ന രംഗം പല റീടേക്കുകൾ ആയിട്ടായിരുന്നു ചിത്രീകരിച്ചത്. സലിംകുമാറിന്റെ മീശ കാണുമ്പോഴേ മമ്മൂട്ടിയ്ക്ക് ചിരി വരും. "ഈ ജിംനിഷെയ്പ്പിൽ സ്ഥിരമായി പോകാറുണ്ടോ?" എന്ന് സലിം കുമാർ ചോദിക്കുന്ന രംഗം, മമ്മൂട്ടിയുടെ ചിരി മൂലം ആണ് സലിം കുമാറിന്റെ ക്ലോസ് ഷോട്ട് ആയി എടുത്തത്.

    മമ്മൂട്ടിയുടെ  ഡാൻസ്

    ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ് മമ്മൂട്ടിയുടെ ഡാൻസായിരുന്നു. ഒരു ഗാനരംഗത്തിൽ മമ്മൂട്ടി നൃത്തം ചെയ്യുന്ന രംഗം ഉണ്ടായിരുന്നു. ഇതിനെ കുറിച്ച് താരത്തിനോട് പറയാൻ ഷാഫിയ്ക്ക് ഏറെ ബുദ്ധിമുട്ടായിരുന്നു,. മടിച്ചു മടിച്ചായിരുന്നു ഈ രംഗത്തെ കുറിച്ച് ഷാഫി മമ്മൂക്കയോട് പറഞ്ഞത്.നല്ലൊരു കോമഡി രംഗം ആണെന്ന് മനസ്സിലായ മെഗാസ്റ്റാർ, ഗാനരംഗത്തിന് മുൻപായി നായിക ലയയോട് ചോദിച്ച് കുറച്ച് സ്റ്റെപ്പുകൾ പഠിച്ചുവച്ചു. പക്ഷെ ഷോട്ട് എടുക്കാൻ നോക്കിയപ്പോൾ മമ്മൂട്ടി ഉടുത്തിരുന്ന കൈലി വില്ലനായി. ഒടുക്കം ലയ പഠിപ്പിച്ച കുച്ചിപ്പുടി സ്‌റ്റെപ്പ്സ് മമ്മൂട്ടി കളിച്ചുവന്നപ്പോൾ ഭരതനാട്യം ആയി!

    English summary
    Comedy Incident in Mammootty Movie Thommanum Makkalum
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X