പ്രിയദർശന് നൽകിയ വാക്ക് പാലിക്കാൻ കഴിഞ്ഞില്ല, മോഹൻലാൽ ജഗതി കോമ്പിനേഷൻ രംഗങ്ങൾ പിറന്നത് ഇങ്ങനെ

തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ ഏറ്റെടുത്ത് നെഞ്ചിലേറ്റിയ ചിത്രമായിരുന്നു 1991 ൽ പുറത്തിറങ്ങിയ കിലുക്കം. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, ജഗതി, രേവതി, ഇന്നസെന്റ്, തിലകൻ എന്നിങ്ങനെ അക്കാലത്തെ മുൻനിര താരങ്ങളെല്ലാം അണിനിരന്നിരുന്നു. ചിത്രം പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും കിലുക്കവും അതിലെ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. പ്രിയദർശനും ഗുഡ് നൈറ്റ് മോഹനനും തമ്മിലുണ്ടായ സൗഹൃദസംഭാഷണത്തിനിടയിലാണ് 'കിലുക്ക'ത്തിന്റെ ഐഡിയ രൂപപ്പെടുന്നത്. ഒരു വിനോദസഞ്ചാരകേന്ദ്രത്തിൽ വന്നിറങ്ങുന്ന ബുദ്ധിസ്ഥിരതയില്ലാത്ത പെൺകുട്ടിയും അവളെ സ്വീകരിക്കുകയും പിന്നീട് രക്ഷിക്കുകയും ചെയ്യേണ്ടി വരുന്ന ഒരു ടൂറിസ്റ്റ് ഗൈഡും.. ഈ വൺലൈൻ പിന്നീട് പ്രിയന്റെ നിർദേശങ്ങൾക്ക് അനുസരിച്ച് വേണു നാഗവള്ളി തിരക്കഥയാക്കുകയായിരുന്നു. ‌

നായികയുടെ കൊലുസിൽ നിന്നാണ് സിനിമയ്ക്ക് കുലുക്കം എന്ന പേര് തന്നെ ഉണ്ടായത്. അമ്മയെ തേടി പോകുന്ന നായിക ആയിരുന്നു കിലുക്കത്തിലെ നന്ദിനി. എന്നാൽ ഫാസിലിന്റെ ഇടപെടലിനെ തുടർന്നായിരുന്നു പ്രിയദർശൻ കഥ മാറ്റിയത്. കൂടാതെ ചിത്രത്തിൽ നായികയായി ആദ്യം തീരുമാനിച്ചത് അമലയെ ആയിരുന്നു, നടി ഡേറ്റും നൽകിയിരുന്നു. എന്നാൽ അവസാന നിമിഷം രേവതിയിൽ എത്തിച്ചേരുകയായിരുന്നു. രേവതിയുടെ പേര് നിർദ്ദേശിച്ചത് മോഹൻലാലും. ഏഷ്യനെറ്റിലെ ശേഷം കാഴ്ചയിൽ എന്ന സെഗ്‌മെന്റിലൂടെയാണ് ചിത്രത്തിലെ ചില അണിയറ കഥ പുറത്തെത്തിയത്.

അമലയും-ശ്രീനിവാസനും

എന്റെ സൂര്യപുത്രിക്ക് എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചായിരുന്നു കിലുക്കത്തിന്റെ കുറിച്ച് ഫാസിലിനോട് പ്രിയൻ പറയുന്നത്. ചിത്രത്തിന്റെ രണ്ടാം പകുതിയിൽ നന്ദിനി അമ്മയെ തേടി പോകുന്നതായാണ് ആദ്യം പ്ലാൻ ചെയ്തത്. 'എന്റെ സൂര്യപുത്രിക്ക്' എന്ന ചിത്രത്തിനും ഇതേ സ്റ്റോറി ലൈൻ ആയത് കൊണ്ട് ഫാസിൽ പ്രിയദർശനോട് കഥ മാറ്റാൻ നിർദേശിക്കുകയായിരുന്നു. ആദ്യം ചിത്രത്തിലെ നായികയായി പരിഗണിച്ചത് അമലയെ ആയിരുന്നു.കിലുക്കത്തി'ന്റെ കഥ കേട്ട് ഇഷ്ടപെട്ട അമല മാർച്ച് മുതൽ ഏപ്രിൽ വരെയുള്ള ഡേറ്റുകൾ നൽകി.

 ആദ്യം  ശ്രീനിവാസൻ

അതുപോലെ ജഗതി ശ്രീകുമാർ അനശ്വരമാക്കിയ നിശ്ചൽ എന്ന കഥാപാത്രമായി ആദ്യം ആലോചിച്ചത് ശ്രീനിവാസനെയായിരുന്നു. എന്നാൽ 30 ദിവസത്തെ ഡേറ്റ് ലഭിച്ചിരുന്നില്ല. പിന്നീടാണ് ഈ ചിത്രത്തിലേയ്ക്ക് ജഗതി എത്തുന്നത്. അക്കാലത്ത് ലൊക്കേഷനുകളിൽ നിന്നും ലൊക്കേഷനുകളിലേക്ക് തിരക്കിട്ട് ഓടിനടന്ന നടൻ ആയിരുന്നു ജഗതി ശ്രീകുമാർ. പക്ഷെ കിലുക്കത്തിലെ കഥാപാത്രത്തെ കുറിച്ച് വിശദമായി കേട്ടപ്പോൾ ജഗതി പ്രിയൻ ആവശ്യപ്പെട്ട അത്രയും ഡേറ്റുകൾ നൽകി. അത്രയും ദിവസത്തെ ഡേറ്റുകൾ ആ കാലങ്ങളിൽ ഒരു സിനിമയ്ക്കും ജഗതി നൽകിയിരുന്നില്ല.

  മോഹൻലാലിന്റെ നിർദ്ദേശം

അപ്രതീക്ഷിതമായ തെലുങ്ക് സൂപ്പർസ്റ്റാർ നാഗാർജുനയുമായുള്ള വിവാഹം മൂലം അമല ചിത്രത്തിൽ നിന്നും അഭിനയരംഗത്ത് നിന്ന് തന്നെയും പിന്മാറി. പിന്നീട് മോഹൻലാലാണ് രേവതിയുടെ പേര് നിർദ്ദേശിക്കുന്നത്. അക്കാലത്ത് തമിഴിൽ നിറഞ്ഞ് നിന്നിരുന്ന രേവതിയുടെ ഡേറ്റ് കിട്ടുമോ എന്നൊരു സംശയം ഉണ്ടായിരുന്നു. പക്ഷെ പ്രിയൻ രേവതിയെ കണ്ട് സിനിമയുടെ കഥ പറഞ്ഞപ്പോൾ രേവതി ഒരു കണ്ടീഷൻ വച്ചു: ചിത്രത്തിൽ താൻ സ്വയം ഡബ്ബ് ചെയ്യുമെന്ന്. അങ്ങനെയാണ് നന്ദിനിക്കുട്ടി ആയി രേവതി കിലുക്കത്തിൽ എത്തിയത്. എന്നാൽ ചിത്രത്തിൽ പകുതി ഭാഗം മാത്രമേ രേവതിയ്ക്ക് ഡബ്ബ് ചെയ്യാൻ സാധിച്ചിരുന്നുള്ളു. പിന്നീട് ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയാണ് ആ ഭാഗത്തിന് ശബ്ദം നൽകിയത്.

 പ്രിയനെ ചിരിപ്പിച്ച രംഗം‌

കിലുക്കത്തിൽ അഭിനേതാക്കൾ മത്സരിച്ചാണ് അഭിനയിച്ചത്.ജഗതിയും മോഹൻലാലും തമ്മിലുള്ള കോമ്പിനേഷൻ സീൻ എടുക്കുമ്പോൾ സെറ്റിലുള്ളവരോട് ചിരിക്കാതിരിക്കാൻ പ്രിയൻ പ്രത്യകം നിർദേശം നൽകിയിരുന്നു. പക്ഷെ അഭിനേതാക്കളുടെ പ്രകടനം കണ്ട പലരും കൊടുത്ത വാക്ക് തെറ്റിക്കുകയായിരുന്നു. ഒടുവിൽ പ്രിയൻ പല കോമഡി രംഗങ്ങളും ലോങ്ങ് ഷോട്ടിൽ വെച്ച് തീർക്കാൻ തീരുമാനിച്ചു . മോഹൻലാലും ജഗതിയും തമ്മിലുള്ള ലോങ്ങ് ഷോട്ടിൽ പലഭാവങ്ങളും ജഗതി വാരിവിതറിയപ്പോൾ ലാൽ ചിരിക്കാതിരിക്കാൻ കഷ്ടപെട്ടിരുന്നു. തിലകനെ ഇന്നസെന്റ് ചീത്ത വിളിക്കുന്ന രംഗം ഷൂട്ട് ക്ലോസ് ഷോട്ടുകൾ വെച്ചായിരുന്നു ആദ്യം പ്ലാൻ ചെയ്തിരുന്നത്. പിന്നീട് മോഹൻലാലിൻറെ നിർദേശത്തിൽ ക്ളോസ് ഷോട്ടിൽ എടുത്ത സീൻ കണ്ട് പ്രിയദർശൻ തന്നെ ചിരിച്ചുപോയി.ദൂരെ നിന്ന് ആയാലും ഇങ്ങേരുടെ മുഖം കണ്ടാൽ ആരാ ചിരിക്കാത്തത് .." പ്രിയന്റെ കമന്റ് കേട്ട് അന്ന് തിലകൻ പോലും ചിരിച്ചു പോയിരുന്നു.

More from Filmibeat

Read more about: mohanlal kilukkam priyadarshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X