ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ ആ പാമ്പ് ഞങ്ങളുടെ വയറ്റിലായേനെ; റിമി ടോമിയ്‌ക്കൊപ്പമുള്ള യാത്രയെ കുറിച്ച് മീര

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് മീര അനില്‍. സ്റ്റേജ് ഷോകളിലൂടേയും ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടേയുമാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്തായിരുന്നു മീരയുടെ വിവാഹം. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്. പക്ക അറേഞ്ചിഡ് മാരേജ് ആയിരുന്നു. മീരയെ പോലെ തന്നെ വിഷ്ണുവും പ്രേക്ഷകരുടെ പ്രിയങ്കരനാണ്.

യാത്രകളെ ഒരുപാട് സ്‌നേഹിക്കുന്നവരാണ് ഇരുവരും.സോഷ്യല്‍ മീഡിയയിലൂടെ യാത്ര വിശേഷങ്ങള്‍ പങ്കുവെച്ച് മീര എത്താറുണ്ട്. ഇപ്പോഴിത മോഹന്‍ലാലിനോടൊപ്പമുള്ള ദുബായി യാത്ര വിശേഷം പങ്കുവെയ്ക്കുകയാണ് മീര. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ആ യാത്രയെ കുറിച്ച് വെളിപ്പെടുത്തിയത്. ഒപ്പം തന്നെ റിമി ടോമിയ്ക്ക് ഒപ്പമുള്ള തായിലന്‍ഡ് യാത്രയെ കുറിച്ച് പറയുന്നുണ്ട്.നിരവധി വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും മോഹന്‍ലാലിനൊപ്പം ചെയ്ത സ്റ്റേജ് ഷോകളാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിദേശയാത്രകള്‍ എന്നാണ് താരം പറയുന്നത്.

 മീരയുടെ വാക്കുകള്‍ ഇങ്ങനെ

മീരയുടെ വാക്കുകള്‍ ഇങ്ങനെ... നിരവധി വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും മോഹന്‍ലാലിനൊപ്പം ചെയ്ത സ്റ്റേജ് ഷോകളാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിദേശയാത്രകള്‍ എന്ന് മീര അനില്‍. അമേരിക്കയടക്കം നിരവധി വിദേശയാത്ര രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ദുബായില്‍ തന്നെ ഏതാണ്ട് 50-60 സ്റ്റേജ് ഷോകള്‍ ഇതിനോടകം ചെയ്യാന്‍ സാധിച്ചു എന്നത് വലിയൊരു അനുഗ്രഹമായി കാണുന്നു.എങ്കിലും ലാല്‍ സാറുമായി ചേര്‍ന്ന് പോയിട്ടുള്ള വിദേശ ട്രിപ്പുകള്‍ കുറച്ചുകൂടി രസകരമായി എനിക്ക് തോന്നിയിട്ടുണ്ട് കാരണം അദ്ദേഹത്തിന്റെ ജോലിയോടുള്ള ആത്മാര്‍ത്ഥതയും സഹപ്രവര്‍ത്തകരായ ഞങ്ങള്‍ എല്ലാവരോടുമുള്ള സമീപനവും തന്നെയാണ്.

 മോഹന്‍ലാലിനോടൊപ്പമുള്ള യാത്ര

ഷോ അവസാനിച്ചു കഴിഞ്ഞാല്‍ എല്ലാവരെയുംകൂട്ടി പുറത്ത് കറങ്ങാന്‍ കൊണ്ടുപോകും. ഞങ്ങള്‍ക്കെല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ വാങ്ങി തരും. ചിലപ്പോള്‍ ചോക്ലേറ്റ് ആയിരിക്കും എന്തെങ്കിലും ചെറിയ ഗിഫ്‌റ്റെങ്കിലും അദ്ദേഹം എല്ലാവര്‍ക്കും വാങ്ങി കൊടുക്കാന്‍ ശ്രമിക്കും. മോഹന്‍ലാല്‍ വാങ്ങിതന്ന മിഠായികവറുകള്‍ ഇപ്പോഴും ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. അത്രയ്ക്കും മറക്കാനാവാത്ത യാത്രകളായിരുന്നു അത്. ഒറ്റയ്ക്ക് വിദേശയാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും വിഷ്ണുവിനൊപ്പം ഇതുവരെ ഇന്ത്യയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും കൊറോണ കാരണം കഴിഞ്ഞ രണ്ടു വര്‍ഷമായി പാസ്‌പോര്‍ട്ട് തൊട്ടിട്ടില്ലെന്നും മീര പറയുന്നു.

 റിമി ടോമിക്കൊപ്പമുള്ള തായിലന്‍ഡ് യാത്ര

റിമി ടോമിക്കൊപ്പമുള്ള തായിലന്‍ഡ് യാത്രയെ കുറിച്ചും മീര പറയുന്നുണ്ട്. പാമ്പിനെ തിന്നാന്‍ പോയതിനെ കുറിച്ചായിരുന്നു മീര പറഞ്ഞത്.
തായ്ലന്‍ഡിലെ ഏറ്റവും നല്ല സീഫുഡ് കിട്ടുന്ന മാര്‍ക്കറ്റിലേക്ക് ഞങ്ങള്‍ പോയി. റസ്റ്ററന്റില്‍ കയറി അവിടുത്തെ ഏറ്റവും പ്രശസ്തമായ ഡിഷ് ഓര്‍ഡര്‍ ചെയ്തു. വിഭവം വരുന്നതുമായി കാത്തിരിക്കുന്ന ഞങ്ങളുടെ മുന്‍പിലേക്ക് വെയിറ്റര്‍ മീന്‍ വറുത്തത്. പോലെയുള്ള ഒരു സാധനം കൊണ്ടുവന്നു വച്ചു.

Recommended Video

കൂടുതല്‍ ഇട്ടതല്ല, ഇഞ്ചക്ഷന്‍ പേടി..അനുഭവം പങ്കുവെച്ച് റിമി ടോമി | FilmiBeat Malayalam
 പാമ്പിനെ കഴിച്ചു

ഞങ്ങള്‍ക്ക് തോന്നിയത് നമ്മുടെ നാട്ടിലെ വരാല്‍ പോലെ എന്തോ ഒരു മീന്‍ കഷ്ണങ്ങളാക്കി വറുത്തുവച്ചിരിക്കുന്നു എന്നതായിരുന്നു. ഒരു കഷണം എടുത്ത് പ്ലേറ്റില്‍ വച്ചു. വളരെ മാംസളമായ ഒരു മീനാണ് അതെന്നാണ് ഞങ്ങള്‍ അപ്പോഴും കരുതിയത്. പക്ഷേ വായിലേക്ക് വയ്ക്കുന്നതിന് തൊട്ടുമുമ്പ് നമ്മള്‍ ഇതുവരെ അനുഭവിക്കാത്ത ഒരു മണമാണ് ഫീല്‍ ചെയ്തത്. അപ്പോഴാണ് ഞങ്ങളുടെ തൊട്ടടുത്തിരിക്കുന്ന ടേബിളിലിരിക്കുന്ന ആളുകള്‍ പറയുന്നത് അത് മീനല്ല പാമ്പാണെന്ന്. ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ ആ പാമ്പ് ഞങ്ങളുടെ വയറ്റിലായേനേ.. മീര പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X