For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹ ശേഷമുള്ള ആദ്യ ഓണത്തിന് വിഷ്ണുവിന്‍റെ സമ്മാനം ഇതോ? ഹണിമൂണ്‍ പാളിയെന്നും മീര അനില്‍

  |

  വ്യത്യസ്തമായ അവതരണ ശൈലിയുമായി പ്രേക്ഷക ശ്രദ്ധ നേടിയ താരങ്ങളിലൊരാളാണ് മീര അനില്‍. അവതാരകയായി മാത്രമല്ല ഇടയ്ക്ക് അഭിനേത്രിയായും മീര എത്തിയിരുന്നു. സിനിമയില്‍ നിന്നും നിരവധി അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെങ്കിലും മീര സ്വീകരിച്ചിരുന്നില്ല. അടുത്തിടെയായിരുന്നു മീരയുടെ വിവാഹം നടന്നത്. മാട്രിമോണിയലിലൂടെയായിരുന്നു മീരയും വിഷ്ണുവും പരിചയപ്പെട്ടത്. ലോക് ഡൗണ്‍ സമയത്തുള്ള വിവാഹമായതിനാല്‍ വളരെ കുറച്ച് പേരായിരുന്നു പങ്കെടുത്തത്.

  കോമഡി സ്റ്റാര്‍സ് വീട്ടിലാരും കാണാറില്ലെന്നും അങ്ങനെ ടിവി കാണുന്ന ശീലം വീട്ടിലാര്‍ക്കും ഇല്ലെന്നുമായിരുന്നു വിഷ്ണു പറഞ്ഞത്. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം ആദ്യ ഓണം ആഘോഷിച്ചിരിക്കുകയാണ് മീര. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു മീര വിഷ്ണുവിനൊപ്പമുള്ള ഓണാഘോഷങ്ങളെക്കുറിച്ച് വാചാലയായത്.

  സന്തോഷമുണ്ട്

  സന്തോഷമുണ്ട്

  ലോക് ഡൗണായതോടെ വളരെ മുന്‍പേ നിശ്ചയിച്ച വിവാഹങ്ങള്‍ വരെ മാറ്റിവെക്കുകയായിരുന്നു. സാമൂഹ്യ അകലവും ആളുകളുടെ എണ്ണത്തിലും മറ്റുമുള്ള നിയന്ത്രണങ്ങള്‍ പാലിച്ചുമാണ് പലരും വിവാഹം നടത്തിയത്. വിവാഹം ഗംഭീരമായി നടത്താമെന്നായിരുന്നു മീരയും വിഷ്ണുവും കരുതിയത്. അപ്രതീക്ഷിതമായി കൊവിഡ് പ്രതിസന്ധി തേടിയെത്തിയപ്പോള്‍ കാര്യങ്ങളെല്ലാം മാറിമറിയുകയായിരുന്നു. ചെറിയ ചടങ്ങിലൂടെയാണെങ്കിലും ഒരുമിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷമുണ്ട് തങ്ങള്‍ക്കെന്ന് മീര പറയുന്നു.

  Meenakshi Raveendran Exclusive Interview | FilmiBeat Malayalam
  യാത്രയോടുള്ള ഇഷ്ടം

  യാത്രയോടുള്ള ഇഷ്ടം

  ഞാനും വിഷ്ണുവും യാത്രാപ്രേമികളാണ്. വിവാഹ ശേഷം മേഘാലയിലും ചിറാപുഞ്ചിയിലുമൊക്കെ ഹണിമൂണിന് പോവണമെന്നായിരുന്നു കരുതിയത്. മഴ ഒരുപാടിഷ്ടമാണ്. അതിനാല്‍ അവിടേക്ക് പോവാമെന്നായിരുന്നു കരുതിയത്. അതിനിടയിലാണ് കൊവിഡ് പ്രശ്‌നങ്ങള്‍ വന്നത്. അതോടെ ആ തീരുമാനം മാറ്റുകയായിരുന്നു. പ്രിയപ്പെട്ടയാള്‍ അരികിലുണ്ടെങ്കില്‍ ഏത് സ്ഥലവും യാത്രയും ആസ്വാദ്യകരമായി മാറും. അനുഭവത്തിലൂടെയാണ് മീരയ്ക്ക് ഇക്കാര്യം ബോധ്യമായത്.

  സര്‍പ്രൈസുകളും സമ്മാനവും

  സര്‍പ്രൈസുകളും സമ്മാനവും

  സമ്മാനങ്ങളും സര്‍പ്രൈസുകളും ഏറെയിഷ്ടമാണ് തനിക്കെന്ന് വിഷ്ണുവിനോട് പറഞ്ഞിരുന്നു. വിശേഷാവസരങ്ങളിലെല്ലാം ഇത്തരത്തിലുള്ള സര്‍പ്രൈസുകള്‍ വേണമെന്ന് പറഞ്ഞിരുന്നു. വിവാഹ ശേഷമുള്ള ആദ്യ ആഘോഷമാണ് ഓണം. ഓണത്തിന് വിഷ്ണു എന്ത് സര്‍പ്രൈസാണ് നല്‍കുന്നതെന്നറിയാനായുള്ള ആകാംക്ഷയിലാണ് ഞാന്‍. കേരള സാരിയായിരിക്കും ഇത്തവണ സമ്മാനമായി ലഭിക്കുന്നതെന്നാണ് തോന്നുന്നത്.

  അത് കാണണം

  അത് കാണണം

  പരിപാടികളും മറ്റുമൊക്കെയായി മുന്നേറുന്നതിനിടയിലും പാചകത്തിലും താന്‍ സജീവമാണെന്നും മീര പറഞ്ഞിരുന്നു. അടുക്കളയിലെ ജോലികളെല്ലാം ചെയ്യാറുണ്ട്. വിഷ്ണു ഭക്ഷണപ്രേമിയാണ്. ഓണത്തിന് സദ്യയൊരുക്കാനുള്ള പ്ലാനുണ്ട്. താനുണ്ടാക്കിയ സദ്യ വിഭവങ്ങള്‍ കഴിക്കുമ്പോഴുള്ള വിഷ്ണുവിന്റെ ഭാവം എങ്ങനെയാണെന്നറിയാന്‍ ആകാംക്ഷയുണ്ടെന്നും മീര നേരത്തെ പറഞ്ഞിരുന്നു. കുടുംബത്തിലുള്ളവരെല്ലാം ചേര്‍ന്ന് ചെറിയൊരു ഒത്തുചേരലും സദ്യയുമാണ് പ്ലാന്‍ ചെയ്യുന്നതെന്നും മീര പറഞ്ഞിരുന്നു.

  യാത്രകളെല്ലാം പാളി

  യാത്രകളെല്ലാം പാളി

  ഓള്‍ ഇന്ത്യ ട്രിപ്പ് നടത്തണമെന്ന് കരുതിയിരുന്നു. വിവാഹത്തിന് മുന്‍പ് അതേക്കുറിച്ച് വിഷ്ണുവിനോട് പറഞ്ഞിരുന്നു. അതിനിടയിലാണ് താന്‍ ഓള്‍ ഇന്ത്യ ട്രിപ്പ് പോയിട്ടുണ്ടെന്ന് വിഷ്ണു പറഞ്ഞത്. അദ്ദേഹത്തിനൊപ്പം ഒരിക്കല്‍ക്കൂടി ആ സ്ഥലങ്ങളിലേക്ക് പോവണമെന്ന് കരുതിയിരുന്നു. അതെല്ലാം മാറ്റേണ്ടി വന്നു. കാല്‍വരി മൗണ്ടിലും ഇടുക്കി ആര്‍ച്ച് ഡാമിലുമൊക്കെ പോവണമെന്നാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്.

  Read more about: television onam
  English summary
  Comedy Stars Anchor Meera Anil about her first onam celebration with Vishnu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X