വിഷ്ണുവിനോട് ചേര്‍ന്ന് മീര അനില്‍! വിവാഹത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെച്ച് താരം! കാണൂ!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അവതാരകമാരിലൊരാളായ മീര അനിലിന്റെ വിവാഹം നടന്നത് അടുത്തിടെയായിരുന്നു. ലോക് ഡൗണിന് മുന്‍പായാണ് വിവാഹം നിശ്ചയിച്ചത്. ജൂണിലായിരുന്നു വിവാഹം തീരുമാനിച്ചതെങ്കിലും അത് നീട്ടി വെക്കുകയായിരുന്നു. കര്‍ക്കിടകത്തിന് മുന്‍പായി വിവാഹം നടത്തുകയായിരുന്നു ഇരുകുടുംബാംഗങ്ങളും. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടത്തിയത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

മല്ലപ്പള്ളി സ്വദേശിയായ വിഷ്ണുവായിരുന്നു മീരയെ വിവാഹം ചെയ്തത്. മാട്രിമോണിയലിലൂടെയായിരുന്നു വിഷ്ണു മീരയെ കണ്ടെത്തിയത്. അധികം മേക്കപ്പൊന്നും ഉപയോഗിക്കാത്ത ആളായിരിക്കണം വധുവെന്ന താല്‍പര്യമായിരുന്നു വിഷ്ണുവിന്, മീരയാവട്ടെ കോമഡി സ്റ്റാര്‍സിലൂടെ ട്രോളുകള്‍ സ്ഥിരമായി ഏറ്റുവാങ്ങാറുമുണ്ടായിരുന്നു. വിവാഹ ദിനത്തിലെ മേക്കപ്പിനെക്കുറിച്ചും ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. വിവാഹ ശേഷമുള്ള ചിത്രങ്ങളും വിവാഹ സമയത്തെ കൂടുതല്‍ ചിത്രങ്ങളുമൊക്കെ പങ്കുവെച്ചെത്തിയിരിക്കുകയാണ് മീര ഇപ്പോള്‍. ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.
ചിത്രത്തിന് കടപ്പാട്: മീര അനില്‍ ഫേസ്ബുക്ക് പേജ്.

മീരയുടെ വിവാഹ ചിത്രങ്ങള്‍

മീരയുടെ വിവാഹ ചിത്രങ്ങള്‍

വെഡ് ലോക്ക് സ്‌റ്റോറീസായിരുന്നു മീര അനിലിന്റെ വിവാഹ ചിത്രങ്ങള്‍ പകര്‍ത്തിയത്. വിഷ്ണുവിനും മീരയ്ക്കും ആശംസയുമായി താരങ്ങളെല്ലാം എത്തിയിരുന്നു. ലോക് ഡൗണ്‍ സമയമായതിനാല്‍ നിബന്ധനകള്‍ പാലിച്ചായിരുന്നു വിവാഹം നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു വിവാഹത്തില്‍ സംബന്ധിക്കാനെത്തിയത്. സെറ്റ് സാരിയണിഞ്ഞായിരുന്നു വിവാഹം. ഇതിന് പിന്നാലെയായാണ് വിവാഹ സാരിയണിഞ്ഞ് താരമെത്തിയത്. വിവാഹം കഴിഞ്ഞ് നാളുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ച് മീര എത്തിയത്.

ജഗദീഷ് നേരിട്ടെത്തി

ജഗദീഷ് നേരിട്ടെത്തി

കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയുടെ എല്ലാമെല്ലാമാണ് മീര അനിലും ജഗദീഷും റിമി ടോമിയും. വിവാഹദിനത്തില്‍ മീരയ്ക്ക് ആശംസ നേര്‍ന്ന് ഇവരെത്തിയിരുന്നു. വിഷ്ണുവിനൊപ്പം എന്നും സന്തോഷത്തോടെ ഇരിക്കട്ടെയെന്നും ആരേയും അസൂയപ്പെടുത്തുന്ന തരത്തിലാവട്ടെ നിങ്ങളുടെ ജീവിതമെന്നുമായിരുന്നു റിമി ടോമി പറഞ്ഞത്. മീരയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ജഗദീഷ് നേരിട്ടെത്തിയിരുന്നു.നവദമ്പതികളോട് സംസാരിക്കുന്ന ജഗദീഷിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Recommended Video

Soubhagya Wedding Video | സൗഭാഗ്യ വെങ്കടേഷിന്റെ കിടിലൻ കല്യാണവീഡിയോ | FilmiBeat Malayalam
ശങ്കര്‍ രാമകൃഷ്ണനും കുടുംബവും

ശങ്കര്‍ രാമകൃഷ്ണനും കുടുംബവും

മീരയുടെ കസിനാണ് ശങ്കര്‍ രാമകൃഷ്ണന്‍. ശങ്കര്‍ രാമകൃഷ്ണനും കുടുംബവും വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. അദ്ദേഹത്തോട് സംസാരിക്കുന്നതിന്റെ ചിത്രങ്ങളും മീര പങ്കുവെച്ചിട്ടുണ്ട്. സിനിമയില്‍ നിന്നും നിരവധി അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെങ്കിലും അഭിനയത്തോട് അത്ര താല്‍പര്യമില്ലായിരുന്നു മീരയ്ക്ക്. വിവാഹ ശേഷവും മീര കോമഡി സ്റ്റാറിലുണ്ടാവുമെന്ന മറുപടിയായിരുന്നു റിമി ടോമിയും നല്‍കിയത്.

 മേക്കപ്പ് കൂടിപ്പോയോ?

മേക്കപ്പ് കൂടിപ്പോയോ?

വിവാഹ ദിനത്തില്‍ മീര മറ്റൊരാളായി മാറിയെന്നും എന്തിനാണ് ഇത്രയധികം വെളുപ്പിച്ചതെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. കറുപ്പ് മോശം നിറമാണോയെന്നും സ്വഭാവിക നിറമല്ലല്ലോ ഈ കാണുന്നതെന്നുമായിരുന്നു വിമര്‍ശകരുടെ ചോദ്യം. മേക്കപ്പും വസ്ത്രധാരണവുമായി ബന്ധപ്പെട്ട് നേരത്തെയും കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട് മീര.

വേദനിപ്പിച്ച കാര്യം

വേദനിപ്പിച്ച കാര്യം

വിവാഹനിശ്ചയം കഴിഞ്ഞ് 6 മാസം പിന്നിട്ടതിന് ശേഷമായാണ് മീരയും വിഷ്്ണുവും വിവാഹിതരായത്. വിവാഹം കഴിഞ്ഞിട്ടും ഭര്‍ത്താവിനെ ഒപ്പം കാണുന്നില്ലല്ലോയെന്ന തരത്തിലായിരുന്നു പലരും മുന്‍പ് ചോദിച്ചത്്. യൂട്യൂബിലൂടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായി മാറിയപ്പോള്‍ പലരും കരുതിയത് വിവാഹമാണ് നടന്നതെന്നായിരുന്നു. വിവാഹം നടക്കുന്നതിന് മുന്‍പ് തങ്ങള്‍ വിവാഹമോചിതരായെന്നായിരുന്നു ഒരുവിഭാഗം പ്രചരിപ്പിച്ചതെന്നും താരം പറഞ്ഞിരുന്നു.

Read more about: meera marriage മീര
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X