എല്ലാം ഒത്തുവന്നാൽ ഇതായിരിക്കും അടുത്ത വർഷത്തെ സ്വപ്നം! ആ വലിയ ആഗ്രഹത്തെ കുറിച്ച് മീര അനിൽ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മീര അനിൽ. നടി എന്നതിൽ ഉപരി അവതാരക കൂടിയാണ് . വ്യത്യസ്ത ശൈലിയിലുള്ള അവതരണ രീതിയാണ് മീരയെ വളരെ പെട്ടെന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. ലോക്ക് ഡൗൺ കാലത്തായിരുന്നു മീരയുടെ വിവാഹം. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. മുല്ലപ്പള്ളി സ്വദേശി വിഷ്ണുവാണ് മീരയുടെ കഴുത്തിൽ താലി കെട്ടിയത്. മിനിസ്ക്രീൻ പ്രേക്ഷകർ ആഘോഷമാക്കിയ താര വിവാഹമായിരുന്നു ഇവരുടേത്.

വിവാഹത്തിന് ശേഷം തന്റെ മറ്റൊരു സ്വപ്നത്തെ കുറിച്ച് മീര പറയുകയാണ്. സിവിൽ എൻജിനിയർ ആയത് കൊണ്ട് തന്നെ സ്വന്തമായി ഒരു വീട് വയ്ക്കുക എന്നതാണ് മീരയുടെ ഏറ്റവും വലിയ സ്വപ്മം. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തുലാണ് മീര ഇക്കാര്യം വെളിപ്പെടുത്തിയത്. എല്ലാം ശരിയായാൽ അടുത്ത വർഷത്തെ ഏറ്റവും വലിയ സ്വപ്നമായിരിക്കും അതെന്ന് താരം അഭിമുഖത്തിൽ പറയുന്നു.

  മൺവീട്

മൺവീടാണ് മീരയുടെ ഏറ്റവും വലിയ സ്വപ്നം. ആർക്കിടെക്ട് ജി.ശങ്കർ സാർ ഞങ്ങളുടെ നാട്ടുകാരനാണ്. അദ്ദേഹത്തിന്റെ മൺവീടുകൾ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ആറ്റുകാലിൽ സ്വന്തമായി കുറച്ച് ഭൂമിയുണ്ട്. ഇവിടെ മൺവീട് വയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനായി പ്ലാൻ ഒക്കെ വരപ്പിച്ച് പണി തുടങ്ങാൻ ഇരിക്കുമ്പോഴാണ് കൊറോണയും ലോക്ക് ഡൗണുമൊക്കെ വന്നത്. അതിനിടക്ക് വിവാഹവും കഴിഞ്ഞു. പ്രശ്നങ്ങളൊക്കെ കഴിഞ്ഞ് എല്ലാം ഒത്ത് വന്നാൽ അടുത്ത വർഷത്തെ തന്റെ ഏറ്റവും വലിയ സ്വപ്നം മൺവീട് ആയിരിക്കുമെന്ന് മീര മനോര ഓൺലൈനോട് പറഞ്ഞു.

Recommended Video

അമാല്‍ കുഞ്ഞിക്കയുടെ നെഞ്ചിൽ കയറിയതിങ്ങനെ | FilmiBeat Malayalam
  വിവാഹം ശ്രദ്ധിക്കപ്പെട്ടത്

സോഷ്യൽ മീഡിയ ഏറെ ആഘോഷമാക്കിയ താര വിവാഹമായിരുന്നു മീരയുടേയും വിഷ്ണുവിന്റേയും. ഇതിൻരെ കാരണവും മീര അഭിമുഖത്തിൽ പറഞ്ഞു. പ്രണയം പിന്നീട് വീട്ടുകാരുടെ അനുവാദത്തോടെ അറേൻജ്‌ഡ്‌ വിവാഹമാക്കുകയായിരുന്നു. ലോക്ഡൗണിൽ അധികം പേരെ വിളിക്കാതെ നടത്തേണ്ടി വരുമെന്ന് അറിയാമെങ്കിലും ഞങ്ങൾ വിവാഹം നീട്ടിവയ്ക്കാതെ മുന്നോട്ട് പോകുകയായിരുന്നു.ലോക്ഡൗൺ കാലത്തെ വിവാഹമായതുകൊണ്ടാകാം സോഷ്യൽ മീഡിയയിൽ ഒരുപാട് ചർച്ച ചെയ്യപ്പെട്ടു. ആശംസയുമായി നിറയെ പേർ രംഗത്ത് എത്തുകയും ചെയ്തു. എല്ലാവർക്കും നന്ദിയുണ്ടെന്നും മീര പറയുന്നു.

 മിനിസ്ക്രീനിൽ   എത്തിയത്

അവിചാരിതമായിട്ടാണ് ക്യാമറയ്ക്ക് മുന്നിൽ എത്തുന്നതെന്നാണ് മീര പറയുന്നത്. ഒരിക്കൽ ചാനലിൽ ജോലി ചെയ്യുന്ന സുഹൃത്തിനെ കൂട്ടാൻ വേണ്ടി അവിടെ പോയതാണ്. ഇവിടെ വെച്ച് തിരക്കഥകൃത്ത് ഉണ്ണിയാറിനെ കണ്ടു. അദ്ദേഹം ഒരു സീരിയലിലേയ്ക്ക് കഥാപാത്രത്തെ തിരയുന്ന സമയമായിരുന്നു അത്. അങ്ങനെ എന്നെ സ്ക്രീൻ ടെസ്റ്റ് ചെയ്തു. അങ്ങനെ മിനിസ്ക്രീനിലേയ്ക്ക് എത്തിപ്പെടുകയായിരുന്നു. സംസാരിക്കാൻ ഇഷ്ടമുള്ള കൂട്ടത്തിലാണ് . അങ്ങനെയാണ് അവതാരകയായത്.

   പ്രണയ ചിത്രങ്ങൾ

മീരയുടേയും വിഷ്ണിവിന്റേയും വിവാഹ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹത്തിന് ശേഷമുള്ള ഔട്ട് ഡോർ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരുന്നു. മണിമലയാറിൽ വെച്ചെടുത്ത ചിത്രങ്ങൾ പ്രേക്ഷകരുടെ മനം കവർന്നിരുന്നു. മികച്ച അഭിപ്രായമായിരുന്നു ചിത്രങ്ങൾ ലഭിച്ചിരുന്നത്. ജനുവരിയിലായിരുന്നു വിവാഹനിശ്ചയം നടന്നത്.

More from Filmibeat

Read more about: meera മീര
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X