For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിഷ്ണു എന്നെ മാറോട് ചേർത്ത് നിർത്തി ചിത്രം എടുത്തു, മനോഹരമായ യാത്ര നിമിഷത്തെ കുറിച്ച് മീര

  |

  വാ തോരാതെയുളള സംസാരമാണ് മീര അനിലിനെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. വ്യത്യസ്തമായ അവതരണ ശൈലിയുമായി പ്രേക്ഷകർക്ക് എത്തിയ മീരയെ ഇരു കൈകളും നീട്ടി പ്രേക്ഷകർ സ്വീകരിക്കുകയായിരുന്നു. മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങൾക്കൊപ്പമായിരുന്നു മീര കോമഡി സ്റ്റാർ റിയാലിറ്റി ഷോയിൽ എത്തിയത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഷോയുടെ വിജയത്തിന്റെ ഒരു പ്രധാനപ്പെട്ട ഘടകമാകാൻ മീരയ്ക്ക് കഴിയുകയായിരുന്നു.

  ലോക്ക് ഡൗൺ കാലത്ത് പ്രേക്ഷകർ ഏറെ ആഘോഷമാക്കിയ താരവിവാഹമായിരുന്നു മീരയുടേത്. ജൂലൈ 15ന് ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ വെച്ചായിരുന്നു മീരയുടേയും വിഷ്ണുവിന്റേയു വിവാഹം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വളരെ ലളിതമായ രീതിയിലായിരുന്നു ചടങ്ങ് നടന്നത്. വിവാഹശേഷം തന്റേയും വിഷ്ണുവിന്റേയും വിശേഷങ്ങൾ പങ്കുവെച്ച് താരം രംഗത്തെത്തുകയും ചെയ്തിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ആഗ്രഹിച്ച യാത്രകൾ മുടങ്ങിയെന്നാണ് മീര പറയുന്നത്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് മീര ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ വിവാഹ ശേഷം ഒരുമിച്ച് നടത്തിയ മനോഹര യാത്രയെ കുറിച്ചും മീര വാചാലയാവുന്നുണ്ട്.

  ഞങ്ങൾ രണ്ട് പോരും യാത്ര പ്രേമികളാണ്. തങ്ങളെ അടുപ്പിച്ച ഒരു കാരണം ഇതാണെന്നും മീര പറയുന്നുണ്ട്. ഇന്ത്യ ചുറ്റിയടിക്കണമെന്നാണ് എന്റെ ഒരു ആഗ്രഹം. അദ്ദേഹം ഒരു തവണ ഇന്ത്യ മുഴുവൻ ചുറ്റി കറങ്ങിയതാണ്. തന്റെ ആഗ്രഹം കേട്ടപ്പോൾ താനൊരു ഗൂഗിളായി പ്രവർത്തിക്കാം എന്നായിരുന്നു വിഷ്ണു പറഞ്ഞത്. എന്റെ ഉള്ളിൽ സന്തോഷം നിറയ്ക്കുന്ന വാക്കുകളായിരുന്നു അതെന്ന് മീര അഭിമുഖത്തിൽ പറഞ്ഞു. ഇനിയുള്ള യാത്രകൾ വിഷ്ണുവിനോടൊപ്പമായിരിക്കുമെന്നും താരം കൂട്ടിച്ചേർത്തു.

  വിഷ്നുവിനോടൊപ്പമുള്ള ഓരോ യാത്രയും എനിക്ക് പ്രണയം നിറഞ്ഞതാണ്. യാത്രയ്ക്കിടയിലെ ഒരു മനോഹരമായ നിമിഷത്തെ കുറിച്ചും മീര പറഞ്ഞു. വിവാഹത്തിന് ശേഷം ഞാനും വിഷ്ണുവും ഇല്ലിക്കൽകല്ലിൽ പോയിരുന്നു.വിഷ്ണുവിന്റെ വീടിനടുത്തുനിന്ന് ഏകദേശം ഒരു മണിക്കൂർ ദൂരമേ ഉള്ളൂ. മൂന്ന് മണിക്കാണ് ഞങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങിയത്. നാലര ആയപ്പോൾ ഇല്ലിക്കൽകല്ലിൽ എത്തി. ഇഷ്ടപ്പെട്ടയാളുടെ കൈയും പിടിച്ച് പ്രക‍ൃതി ഭംഗി ആസ്വദിക്കാൻ പറ്റി സ്ഥലം വേറെ കാണില്ല. അതിമനോഹരമായ കാഴ്ചയായിരുന്നു അവിടെ. അവിടുത്തെ പ്രകൃതിയെ സാക്ഷിയാക്കി വിഷ്ണു എന്നെ മാറോട് ചേർത്ത് പിടിച്ച് നിൽക്കുന്ന ചിത്രം എടുത്തിരുന്നു.

  Nithya Mammen exclusive interview | FilmiBeat Malayalam

  വിവാഹ ശേഷം വിഷ്ണുവിനോടൊപ്പം വിഷ്ണുവിനോടൊപ്പം പോയ നാല് സ്ഥലങ്ങളും കാഴ്ചകളും ഒരിക്കലും മറിക്കില്ലെന്നും മീര പറയുന്നു. അത്രയ്ക്ക് മനോഹരമായിരുന്നു ആ കാഴ്ച. വയനാട്ടിലെ ചെമ്പ്രാ പീക്ക്, മീശപ്പുലിമല, ഇടുക്കി ആർച്ച് ഡാം, കാൽവരിമൗണ്ട് എന്നീ സ്ഥലങ്ങളിലെ യാത്ര എന്റെ മരണം വരെ ഓർത്തിരിക്കും. ദൈവം കനിഞ്ഞ് അനുഗ്രഹിച്ച സ്ഥലങ്ങളാണ്. ഇനിയും വിഷ്ണുവിനോടൊപ്പം ഒരുപാട് യാത്രകൾ ചെയ്യണം.


  ഗൂഗിൾ നോക്കാതെ പോകാം എന്നായിരുന്നു ആഗ്രഹം. എന്നാൽ ഒന്നും നടന്നില്ല. ഇപ്പോൾ ലഡാക് എന്നു പറഞ്ഞ് മണിമല ആറും വാഗാബോർഡർ എന്നു പറഞ്ഞു തിരുവല്ലയിലെ കണ്ടെയ്ൻമെന്റ് സോണും കാണിച്ചു തരുകയാണ് വിഷ്ണു. വിവഹശേഷമുള്ള ഫോട്ടോ ഷൂട്ട് മണിമലയാറിലായിരുന്നു. മീരയുടേയും വിഷ്ണുവിന്റേയും ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  Read more about: meera
  English summary
  Comedy Stars Fame Meera Anil About Her Marriage And Honeymoon Days
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X