'വയസായവർ വരെ പ്രസാദവും പൂജിച്ച ചരടും പ്രാർഥനകളുമായി ആശുപത്രിയിൽ വന്നു, ലക്ഷ്മിയും മകളും ഭയന്നു'; മിഥുൻ രമേഷ്!
100 ശതമാനം ഭേദമാകുന്ന അവസ്ഥയിലേക്ക് മിഥുൻ എത്തുന്നതേയുള്ളൂവെങ്കിൽ കൂടിയും ഫിസിയോതെറാപ്പിയും ഇലക്ട്രോഡ് തെറാപ്പിയും കുറച്ച് ദിവസങ്ങള്‍ കൂടി നീളും
ബെല്‍സ് പാഴ്സി രോഗത്തിന് ചികിത്സയിലായിരുന്ന നടനും അവതാരകനുമായ മിഥുന്‍ രമേശ് തന്‍റെ ജോലിസ്ഥലത്തേത്ത് തിരിച്ചെത്തി. ദുബൈയിലെ എഫ്എം റേഡിയോ സ്റ്റേഷനായ ഹിറ്റ് 96.7ലാണ് മിഥുന്‍ പ്രവര്‍ത്തിക്കുന്നത്.
മിഥുന്‍ തന്നെയാണ് തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വീഡിയോ കണ്ട് ആരാധകരും സന്തോഷിച്ചു. ദുബായിൽ തിരിച്ചെത്തിയ മിഥുന് എയർപോട്ട് മുതൽ ഗംഭീര വരവേൽപ്പാണ് ലഭിച്ചത്.
100 ശതമാനം ഭേദമാകുന്ന അവസ്ഥയിലേക്ക് മിഥുൻ എത്തുന്നതേയുള്ളൂവെങ്കിൽ കൂടിയും ഫിസിയോതെറാപ്പിയും ഇലക്ട്രോഡ് തെറാപ്പിയും കുറച്ച് ദിവസങ്ങള്‍ കൂടി നീളും.

ഈ മാസം മൂന്നാം തീയതിയാണ് താന്‍ ബെല്‍സ് പാഴ്സി രോഗത്തിന് ചികിത്സ തേടിയതായി മിഥുന്‍ രമേശ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മുഖം ഒരു വശത്തേക്ക് താല്‍ക്കാലികമായി കോടുന്ന അസുഖമാണിത്.
തിരുവനന്തപുരം അനന്തപുരം ആശുപത്രിയിലാണ് മിഥുന്‍ രമേശ് ചികിത്സ തേടിയത്. കോമഡി ഉത്സവം ഷൂട്ട് പുരോഗമിക്കുന്നതിനിടെയാണ് തനിക്ക് അസുഖ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതെന്ന് മിഥുൻ തന്നെ വെളിപ്പെടുത്തിയിരുന്നു.
ബെൽസ് പാൾസി ബാധിച്ച് ആശുപത്രിയിലാണെന്ന് വെളിപ്പെടുത്തിയത് മുതൽ മിഥുൻ സുഖം പ്രാപിക്കുന്നതിന് വേണ്ടിയുള്ള പ്രാർഥനയിലായിരുന്നു ആരാധകർ.
തന്നെ കാണാൻ പ്രസാദവും മറ്റുമായി ആശുപത്രിയിൽ എത്തിയവരെ കുറിച്ചും മിഥുൻ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. 'അസുഖം ബാധിച്ച ശേഷം ഒരുപാട് പേർ പ്രസാദം, പൂജിച്ച ചരട് എന്നിവയെല്ലാം എനിക്ക് കൊണ്ടുതന്നിരുന്നു.'
'വയസായവർ വരെ കേറി വന്ന് കാണാൻ സാധിക്കാത്തതിനാൽ പ്രസാദം കൊണ്ടുവന്ന് ആശുപത്രിയിൽ ഏൽപ്പിച്ച് പോയിരുന്നു. നിരവധി പ്രാർഥനകൾ നടന്നു.'
'ചിലർ വിളിച്ച് നക്ഷത്രം ചോദിച്ച് പ്രാർഥിച്ചു. ആദ്യ ദിവസം തന്നെ മമ്മൂക്ക വിളിച്ചു എന്ത് പറ്റിയെന്ന് അറിയാൻ വേണ്ടി. ശേഷം സുരേഷേട്ടൻ ദിലീപേട്ടൻ ഒക്കെ വിളിച്ചു.'

'ചാക്കോച്ചൻ വന്ന് കണ്ടിരുന്നു. മഞ്ജു ചേച്ചി അടക്കം എല്ലാവരും എന്നെ വിളിച്ച് തിരക്കിയിരുന്നു.' തന്നോട് സ്നേഹവും കരുതലും പ്രകടിപ്പിച്ചവരെ കുറിച്ച് സംസാരിച്ച് മിഥുൻ പറഞ്ഞു.
നിവിൻ പോളിയുടെ അണിയറയിൽ ഒരുങ്ങുന്ന ഒരു സിനിമയിലും ഒരു കഥാപാത്രത്തെ മിഥുൻ അവതരിപ്പിക്കുന്നുണ്ട്. 'ഞാൻ നിവിന്റെ സിനിമയിൽ അഭിനയിച്ച് വരികയായിരുന്നു.'
'അവർ വരെ നന്നായി സപ്പോർട്ട് ചെയ്തു. ആരോഗ്യം ശരിയായ ശേഷം ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞു. ആരും അസുഖം വന്നാൽ എന്നെപ്പോലെ മൈൻഡ് ചെയ്യാതെ ഇരിക്കരുത്.'
'ഉടൻ ചികിത്സിക്കണം. പൊതുവെ ഞാൻ എന്റെ ശരീരത്തിന്റെ ലുക്കിനെ കുറിച്ച് ബോധവാനല്ല. പക്ഷെ അങ്ങനെയല്ല. അത് ശ്രദ്ധിക്കണം.'
ആശുപത്രിയിൽ പോകാതെ അലസത കാണിച്ചുവെന്ന് അറിഞ്ഞ് മനുഷ്യാവകാശ കമ്മീഷനിൽ കേസ് കൊടുക്കുമെന്ന് പറഞ്ഞ് തന്റെ അസിസ്റ്റന്റിനെ ഭാര്യ ലക്ഷ്മി പേടിപ്പിച്ചതിനെ കുറിച്ചും അഭിമുഖത്തിനിടെ മിഥുൻ പറഞ്ഞു.
'ലക്ഷ്മി ദുബായിലായിരുന്നു. ലക്ഷണം കണ്ടപ്പോൾ അവൾ പറഞ്ഞു ആശുപത്രിയിൽ കാണിക്കാൻ. പക്ഷെ ഞാൻ പിറ്റേദിവസം ആശുപത്രിയിൽ എത്തിയപ്പോഴേക്കും രാവിലെ പത്ത് മണിയായി.'
'ആ സമയത്തിനുള്ളിൽ അവൾ എന്റെ അസിസ്റ്റാന്റായി നിൽക്കുന്ന ആളിനോട് അവൾ പറഞ്ഞു വേ ഗം ആശുപത്രിയിൽ കാണിച്ചില്ലെങ്കിൽ മനുഷ്യാവകാശ കമ്മീഷനിൽ കേസ് കൊടുക്കുമെന്ന്. പിറ്റേദിവസം അവൾ നാട്ടിൽ വന്നു. മോളും ടെൻഷനടിച്ചു.'
'മുഖം കോടിയപ്പോൾ സ്ട്രോക്ക് എന്നുള്ള ചിന്തയാണല്ലോ ആളുകൾക്ക് വരിക. ഏറ്റവും വലിയ മാറ്റം സമ്മാനിച്ചത് കോമഡി ഉത്സവത്തിന്റെ ഭാ ഗമായശേഷമാണ്.'
'എനിക്ക് സ്റ്റേജ് പ്രോഗ്രാം ചെയ്യാനാണ് ഏറ്റവും താൽപര്യം. സ്റ്റേജ് ഷോ ചെയ്തിട്ട് കൂവൽ ഇതുവരെ കിട്ടിയിട്ടില്ല' മിഥുൻ പറഞ്ഞു. ശരീരം പോലും ശ്രദ്ധിക്കാതെ തുടരെ തുടരെ വർക്ക് ചെയ്യുന്ന കൂട്ടത്തിലാണ് താനെന്ന് മിഥുൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications











