»   » വാക്ക് പാലിച്ച് ജയസൂര്യ, സംഗീതം കൊണ്ട് അന്ധതയെ തോല്‍പ്പിച്ച കുഞ്ഞു ഗോകുല്‍ ഇനി സിനിമയിലും പാടും!!

വാക്ക് പാലിച്ച് ജയസൂര്യ, സംഗീതം കൊണ്ട് അന്ധതയെ തോല്‍പ്പിച്ച കുഞ്ഞു ഗോകുല്‍ ഇനി സിനിമയിലും പാടും!!

Posted By:
Subscribe to Filmibeat Malayalam

വൈകല്യം കലാകാരനെ ഇല്ലാതാക്കുകയല്ല ഉയരത്തിലേക്ക് എത്തിക്കുമെന്ന് പലരും അവരുടെ അനുഭവത്തില്‍ നിന്നും കാണിച്ചു തന്നിരുന്നു. അതിന് ഉത്തമ ഉദാഹരണമായിരുന്നു അന്ധതയെ സംഗീതം കൊണ്ട് തോല്‍പ്പിച്ച വൈക്കം വിജയലക്ഷ്മി. ഇപ്പോള്‍ വിജയലക്ഷ്മിയുടെ പാതയിലൂടെ ഒരു കൊച്ചു കലാകാരന്‍ കൂടി എത്തിയിരിക്കുകയാണ്.

സണ്ണി ലിയോണിനോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും! തന്നെ പറ്റിച്ചവരോട് മധുര പ്രതികാരവുമായി സണ്ണി ലിയോണ്‍!

കോമഡി ഉത്സവത്തിലൂടെ പാട്ട് പാടി ഞെട്ടിച്ച കൊച്ചു മിടുക്കന്‍ ഗോകുല്‍ രാജിന് നടന്‍ ജയസൂര്യ പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ്. ഗോകുലിന്റെ പാട്ട് കേട്ട് ഇഷ്ടപ്പെട്ട താരം തന്റെ അടുത്ത എതെങ്കിലും സിനിമയില്‍ പാടാന്‍ ഗോകുലിന് അവസരമൊരുക്കി കൊടുക്കാമെന്ന് പറഞ്ഞിരുന്നു. അതാണ് ഇപ്പോള്‍ സാധിച്ച് കൊടുത്തിരിക്കുന്നത്.

ഗോകുലിന്റെ പാട്ട്

ഫ്ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി ഉത്സവത്തിലൂടെ കലാഭവന്‍ മണിയുടെ പാട്ട് പാടി കേരളക്കരയെ ഞെട്ടിച്ചിരിക്കുകയായിരുന്നു ഗോകുല്‍ രാജ്. ജന്മനാ ഇരുകണ്ണുകളുമില്ലാത്ത ഗോകുല്‍ പാടിയ പാട്ടും ജയസൂര്യയുടെ വാക്കും വൈറലായി മാറിയിരുന്നു.

വാക്ക് പാലിച്ച് ജയന്‍

ഗോകുലിന്റെ പാട്ട് കേട്ട് ഇഷ്ടപ്പെട്ട ജയസൂര്യ തന്റെ അടുത്ത എതെങ്കിലും ഒരു സിനിമയില്‍ പാടാന്‍ ഗോകുലിന് അവസരമൊരുക്കി കൊടുക്കാമെന്ന് പറഞ്ഞിരുന്നു. അതാണ് ഇപ്പോള്‍ സാധിച്ച് കൊടുത്തിരിക്കുന്നത്. ഒടുവില്‍ ഒരു കുഞ്ഞു കലാകാരന്‍ കൂടി സിനിമയിലേക്കെത്തിയിരിക്കുകയാണ്.

ജയസൂര്യ പറയുന്നതിങ്ങനെ..


രാജേഷ് ജോര്‍ജ്ജ് കുളങ്ങര നിര്‍മ്മിച്ച് നവാഗതനായ 'സാംജി ആന്റണി ' സംവിധാനം ചെയ്യുന്ന, ഞാന്‍ നായകനായി എത്തുന്ന ' ഗബ്രി' എന്ന ചിത്രത്തിലേക്ക്, കോമഡി ഉത്സവത്തില്‍ വെച്ച് ഞാന്‍ പരിചയപ്പെട്ട 'ഗോകുല്‍ രാജ്' എന്ന കൊച്ചു മിടുക്കനേയും സിനിമ ലോകത്തേയ്ക്ക് എത്തിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ... ഗോകുലാണ് ചിത്രത്തിലെ ഒരു ഗാനം ആലപിയ്ക്കുന്നത് എന്നുമാണ് ഫേസ്ബുക്കിലൂടെ താരം പറഞ്ഞിരിക്കുന്നത്.

അന്ധതയെ തോല്‍പ്പിച്ച കുരുന്ന്


സംസാരിച്ച് തുടങ്ങിയ കാലം മുതല്‍ പാട്ട് പാടാന്‍ തുടങ്ങിയ ഗോകുല്‍ കാസര്‍ഗോഡ് സ്വദേശിയാണ്. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഗോകുല്‍ പാട്ടിനൊപ്പം ചെണ്ട, കീബോര്‍ഡ് എന്നിവയിലും പരിശീലനം നേടിയിട്ടുണ്ട്.

English summary
Comedy Utsavam frame Gokul Raj will be singing song in jayasurya ext movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam