»   » എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി ഇനി നിങ്ങള്‍ പ്രതീക്ഷിക്കുന്ന പൃഥ്വിരാജ് ചിത്രമേത്?

എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി ഇനി നിങ്ങള്‍ പ്രതീക്ഷിക്കുന്ന പൃഥ്വിരാജ് ചിത്രമേത്?

Posted By:
Subscribe to Filmibeat Malayalam


പൃഥ്വിരാജിന്റെ രണ്ട് ചിത്രങ്ങളാണിപ്പോള്‍ കേരളത്തിലെ തിയേറ്ററുകള്‍ ഭരിക്കുന്നത്. എന്ന് നിന്റെ മൊയ്തീനും അമര്‍ അക്ബര്‍ അന്തോണിയും. എന്ന് നിന്റെ മൊയ്തീന്‍ റിലീസ് ചെയ്ത് 30 ദിവസം പിന്നിടുമ്പോള്‍ 23 കോടിയാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍.

കൂടാതെ പൃഥ്വിരാജിന്റെ പുതിയ ചിത്രം അമര്‍ അകബര്‍ അന്തോണിയ്ക്കും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ച് വരുന്നത്. 3 കോടിയാണ് റിലീസ് ചെയ്ത ആദ്യ ദിവസം കൊണ്ട് അമര്‍ അക്ബര്‍ അന്തോണിയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍. ഇനി മുന്ന് ചിത്രങ്ങളാണ് പൃഥ്വിരാജിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. ഇതില്‍ ഏത് ചിത്രമാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് കാണുക.

എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി ഇനി നിങ്ങള്‍ പ്രതീക്ഷിക്കുന്ന പൃഥ്വിരാജ് ചിത്രമേത്?

മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് പാവാട. പൃഥ്വിരാജ് കൂടാതെ അനൂപ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തില്‍ എത്തുന്നുണ്ട്. അടിസ്ഥാന വിദ്യാഭ്യാസം മാത്രം നേടിയ ജോയ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രൊഫസര്‍ ബാബു ജോസഫ് എന്ന കഥാപാത്രവുമായാണ് അനൂപ് മേനോന്‍ എത്തുന്നത്. ജീവിതത്തിന്റെ രണ്ട് തലങ്ങളില്‍ നില്‍ക്കുന്ന രണ്ട് പേര്‍ കണ്ട് മുട്ടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ആശ ശരതും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്ന് നീന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രേക്ഷകര്‍ കാത്തിരിക്കുന്ന മറ്റൊരു പൃഥ്വിരാജ് ചിത്രമാണ് പാവാട.

എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി ഇനി നിങ്ങള്‍ പ്രതീക്ഷിക്കുന്ന പൃഥ്വിരാജ് ചിത്രമേത്?

പൃഥ്വിരാജിനെ നായകനാക്കി തിരക്കഥാകൃത്തായ സച്ചി സംവിധാനം ചെയ്യുന്ന ചിത്രമാണ് അനാര്‍ക്കലി. മിയയാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായിക വേഷം അവതരിപ്പിക്കുന്നത്. കൊച്ചി,കുട്ടനാട്,ലക്ഷദ്വീപ്,ലഖ്‌നൗ, പൂനൈ എന്നിവടങ്ങളിലായിരുന്നു അനാര്‍ക്കലിയുടെ ചിത്രീകരണം. ഇപ്പോള്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്ന് വരികയാണ്. ആഴക്കടല്‍ മുങ്ങല്‍ പരീശീലകനായി ജോലി നോക്കുന്ന ശാന്തനു എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി ഇനി നിങ്ങള്‍ പ്രതീക്ഷിക്കുന്ന പൃഥ്വിരാജ് ചിത്രമേത്?

കൊന്തയും പൂണുലും എന്ന ചിത്രത്തിന് ശേഷം ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡാര്‍വിന്റെ പരിണാമം. ജീവിതത്തില്‍ വില്ലത്തരം മാത്രം കാണിച്ചു നടക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് മറ്റൊരാള്‍ കടന്ന് വരുന്നതോടെ ജീവിതം ആകെ മാറുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഡാര്‍വിന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി ഇനി നിങ്ങള്‍ പ്രതീക്ഷിക്കുന്ന പൃഥ്വിരാജ് ചിത്രമേത്?

ആര്‍എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീനും അമര്‍ അക്ബര്‍ അന്തോണിയുമാണ് തിയേറ്ററില്‍ ഇപ്പോള്‍ ഓടുന്ന പൃഥ്വിരാജ് ചിത്രങ്ങള്‍. എന്ന് നിന്റെ മൊയ്തീനൊപ്പം പൃഥ്വിരാജിന്റെ അമര്‍ അക്ബര്‍ അന്തോണിയ്ക്കും മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്.

English summary
coming soon prithviraj's three movies.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam