»   » ആകര്‍ഷകമായ വേഷമിട്ട് പേക്കൂത്ത്! ബിഗ് ബോസിനെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ, കുറിപ്പ് വൈറലാവുന്നു!

ആകര്‍ഷകമായ വേഷമിട്ട് പേക്കൂത്ത്! ബിഗ് ബോസിനെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ, കുറിപ്പ് വൈറലാവുന്നു!

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ലോകത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോ ഒരുങ്ങുന്നുവെന്ന് കേട്ടപ്പോള്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയായിരുന്നു. മറ്റ് ഭാഷകളിലെ ബിഗ്‌ബോസിനെക്കുറിച്ചറിഞ്ഞപ്പോള്‍ മുതല്‍ എല്ലാവരും ഇതിനായി കാത്തിരിക്കുകയായിരുന്നു. മമ്മൂട്ടിയും സുരേഷ് ഗോപിയും അവതാരകനാവാന്‍ വിസമ്മതിച്ചതോടെയാണ് ഈ സ്ഥാനം മോഹന്‍ലാലിലേക്ക് എത്തിയത്. സിനിമാതിരക്കുകള്‍ക്കിടയില്‍ ഈ പരിപാടിയെ അദ്ദേഹം എങ്ങനെ മാനേജ് ചെയ്യുമെന്നായിരുന്നു ആരാധകരുടെ സംശയം. സിനിമയിലെയും സീരിയലിലെയും 16 പ്രമുഖരെ അണിനിരത്തിയാണ് ബിഗ് ബോസ് ആരംഭിച്ചത്.

  കന്നഡയില്‍ പാറിപ്പറന്ന് ഭാവന, ചേര്‍ത്തുപിടിച്ച് നവീനും, മലയാളത്തിന് ഈ താരത്തെയും നഷ്ടമായി?

  സിനിമയിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും വെറുപ്പിച്ചത് പോരാഞ്ഞിട്ടാണോ പലരും ഈ പരിപാടിയിലേക്ക് എത്തിയതെന്നായിരുന്നു പലരുടെയും സംശയം. മോഹന്‍ലാലിനൊപ്പമുള്ള നിമിഷങ്ങളും പ്രശസ്തിയുമാണ് താരങ്ങളെ ആകര്‍ഷിച്ച പ്രധാന ഘടകം. സിനിമയില്‍ നിന്നും ലഭിച്ചതിനേക്കാള്‍ കൂടുതല്‍ പ്രശസ്തിയാണ് തനിക്ക് ഇപ്പോള്‍ ലഭിച്ചതെന്നായിരുന്നു ഡേവിഡ് ജോണ്‍ വ്യക്തമാക്കിയത്. ആദ്യആഴ്ചയിലെ എലിമിനേഷനിലൂടെ പുറത്തേക്ക് പോയ ആളാണ് ഡേവിഡ് ജോണ്‍. പരിപാടിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. പൂര്‍വ്വാധികം ശക്തിയോടെ വിവാദങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഫേസ്ബുക്കിലൂടെയും വാട്‌സാപിലൂടെയുമൊക്കെയായി പ്രചരിക്കുന്ന കുറിപ്പുകളിലൂടെ തുടര്‍ന്നുവായിക്കാം.

  അമ്മയുടെ സമരത്തെ പൊളിച്ചടുക്കിയ പൃഥ്വിരാജും വിനയനും, 'സത്യ'ത്തില്‍ സംഭവിച്ചതെന്തായിരുന്നു? കാണൂ!

  മോഹന്‍ലാലിനോടൊരു ചോദ്യം

  പ്രിയപ്പെട്ട മോഹൻലാൽ .. താങ്കൾ കുറേ നാളായി എന്തോ "വല്യ" ഒരു കാര്യം മലയാളികളെ കാണിക്കുമെന്ന് ടി.വി.യിലൂടെ പറഞ്ഞു കൊണ്ടിരുന്നപ്പോൾ ഞങ്ങൾ ശരിക്കും പ്രതീക്ഷിച്ചു. വ്യത്യസ്തമായ എന്തെങ്കിലും .... മുമ്പൊരിക്കൽ മറ്റൊരു ചാനലിൽ വന്ന ഒരു പരിപാടി അതേപോലെ കോപ്പിയടിച്ചാണോ താങ്കൾ മലയാളികൾക്ക് ബിഗ് സർപ്രൈസ് തരുന്നത്. ആ പ്രോ ഗ്രാം മലയാളികൾ അന്ന് പുച്ഛിച്ചു തള്ളിയതാണ്.

  ഇതാണോ വലിയ കാര്യം?

  താങ്കൾ പറയുന്ന 60 ക്യാമറകളും 100 ദിവസവും.... എല്ലാ ആഡംബരവും നിറച്ച കൊട്ടാരസദൃശമായ കെട്ടിടത്തിൽ 100 ദിവസം കുറച്ച് ആണുങ്ങളും പെണ്ണുങ്ങളും കഴിയുന്നതിൽ എന്ത് ബിഗ് കാര്യമാണ് താങ്കൾ കാണുന്നത്. അവർ അവിടെ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളാണോ താങ്കൾ ഞങ്ങളെ കാണിച്ചുതരാൻ ഉദ്ദേശിച്ചത്. അതിൽ "അഭിനയിക്കുന്നവർ" വീടു കാണാതെ 100 ദിവസം നിൽക്കുന്നത് നിങ്ങൾക്ക് വലിയ കാര്യമായിരിക്കും. എന്നാൽ നാടും വീടും വിട്ട് അന്യരാജ്യങ്ങളിൽ ഇത്തരം ആഡംബരമൊന്നുമില്ലാതെ കഷ്ടപ്പെടുന്നവരെ താങ്കൾ എങ്ങനെ വിശേഷിപ്പിക്കും?

  അവതാരകനാവാന്‍ കാരണം?

  ഇത്തരമൊരു പരിപാടിയിൽ അവതാരകനായി വരാൻ തോന്നിയതിന് പിന്നിലെ കാരണം അറിയാൻ ഞങ്ങൾക്ക് താൽപ്പര്യമുണ്ട്. പഴമക്കാർ പറയും പോലെ ഈ പ്രോഗ്രാമിലുള്ളവരോട് ഒന്നേ പറയാനുള്ളൂ... "കന്നു കൂത്താടിയാൽ കൊള്ളാം കാള കൂത്താടിയാൽ എന്തിനു കൊള്ളാം?" പ്രിയ മോഹൻലാൽ... ഈ പരിപാടി കുത്തിയിരുന്ന് കണ്ടിട്ടാണല്ലോ ഞാൻ ഇത് എഴുതിയത് എന്ന് കരുതേണ്ട. താങ്കൾ 100 ദിവസവും 60 ക്യാമറയുമൊക്കെ പറഞ്ഞപ്പോഴേ മണമടിച്ചതാണ് ഇത് ഇത്തരത്തിലുള്ള അധ:പതനം ആയിരിക്കുമെന്ന്. കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ മുൻകൂട്ടി നിശ്ചയിച്ച തിരക്കഥയാണെന്ന് മനസിലാക്കാൻ കഴിവുള്ളവരാണ് മലയാളികൾ.

  മത്സരാര്‍ത്ഥികളുടെ വയറ്റുപിഴപ്പാണ്, പക്ഷേ താങ്കളുടെയോ?

  പരിപാടിയിൽ പങ്കെടുക്കുന്നവരെ ഞാൻ പറയുന്നില്ല. അത് അവരുടെ വയറ്റുപിഴപ്പാണ്. പക്ഷേ താങ്കൾ എന്തിന് ഈ അധ:പതിച്ച പ്രോഗ്രാമിന്റെ അവതാരകനായി? മലയാളികളുടെ മനസ്സിൽ താങ്കൾക്കുള്ള സ്ഥാനം താങ്കൾക്കു തന്നെ അറിയാതെ പോയോ? "ആകർഷകമായ" വേഷവിധാനം ഇട്ട് പേക്കൂത്ത് കാണിച്ചാൽ എല്ലാവരും സ്വന്തം പണം മുടക്കി SMS അയയ്ക്കുമെന്ന് കരുതിയെങ്കിൽ താങ്കൾക്കും അണിയറക്കാർക്കും തെറ്റി എന്ന് ഉറപ്പിച്ചോളൂ കേട്ടോ.. ഇത് ഒരു ബിഗ് ബിഗ് ഫ്ലോപ് ആകുമെന്നതിൽ മാത്രം സംശയം വേണ്ട.

  English summary
  Comments against BigBoss getting viral in social media

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more