കോടികള്‍ പ്രതിഫലം വാങ്ങുന്ന തമിഴ് താരങ്ങള്‍
മലയാളികള്‍ക്ക് കോടി എന്ന് കേട്ടാല്‍ ഞെട്ടലാണ്. കോടികളുടെ സെറ്റിട്ടാലും, താരങ്ങള്‍ കോടികള്‍ പ്രതിഫലം വാങ്ങിയാലും മലയാളി പ്രേക്ഷകര്‍ വാ പൊളിക്കും. എന്നാല്‍ ബോളിവുഡിനെ ചെറുതായി പിന്തുടരാന്‍ ശ്രമിയ്ക്കുന്ന കോളിവുഡിലെ കാര്യം അങ്ങനെയല്ല. സൂപ്പര്‍ സ്റ്റാര്‍ മുതല്‍ യങ് സ്റ്റാര്‍ ശിവകാര്‍ത്തികേയന്‍ വരെ കോടികള്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളാണ്.
മുപ്പത്തിയഞ്ച് കോടിയാണ് 2015 ല്‍ രജനീകാന്തിന്റെ പ്രതിഫലം. ഉലകനായകന്റെയോ മുപ്പത് കോടി. അത് പിന്നെ സൂപ്പര്‍ സ്റ്റാറുകളാണെന്ന് വിചാരിയ്ക്കാം. ജീവ, ശിവകാര്‍ത്തികേയന്‍, വിജയ് സേതുപതി തുടങ്ങിയ കാലുറച്ചു വരുന്ന താരങ്ങള്‍ വരെ കോടികളാണത്രെ പ്രതിഫലം വാങ്ങുന്നത്. അതൊന്നു നോക്കാം...

കോടികള്‍ പ്രതിഫലം വാങ്ങുന്ന തമിഴ് താരങ്ങള്‍
2014 ല്‍ മുപ്പത് കോടി പ്രതിഫലം വാങ്ങിയിരുന്ന രജനികാന്ത് 2015 ആയപ്പോള്‍ അത് മുപ്പത്തിയഞ്ചാക്കി. കോളിവുഡിന്റെ രാജാവ് അന്നും ഇന്നും രജനീകാന്ത് തന്നെ എന്നതിന് തെളിവുകൂടെയാണിത്.

കോടികള്‍ പ്രതിഫലം വാങ്ങുന്ന തമിഴ് താരങ്ങള്‍
വിശ്വരൂപത്തിന് ശേഷം പിന്നെയും കമല്‍ ഹസന്റെ മാര്‍ക്കറ്റ് കൂടി. 2014 ല്‍ 25 കോടി വാങ്ങിയ കമല്‍ ഹസന്‍ ഇപ്പോള്‍ വാങ്ങുന്നത് മുപ്പത് കോടിയാണ്

കോടികള്‍ പ്രതിഫലം വാങ്ങുന്ന തമിഴ് താരങ്ങള്‍
ഒന്നിനു പിറകെ ഒന്നായി ചിത്രങ്ങള്‍ വിജയ്ക്കുമ്പോള്‍ അജിത്തിന്റെ പ്രതിഫലവും കൂടി. കഴിഞ്ഞ വര്‍ഷം 20 കോടിയായിരുന്ന തുക ഈ വര്‍ഷം മുതല്‍ 25 കോടിയായി

കോടികള്‍ പ്രതിഫലം വാങ്ങുന്ന തമിഴ് താരങ്ങള്‍
വിജയ് തന്റെ പ്രതിഫലത്തില്‍ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ല. കത്തിയെന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് വാങ്ങിയതും ഇപ്പോള്‍ പുലി എന്ന ചിത്രത്തിന് വേണ്ടി വാങ്ങുന്നതും 20 കോടി തന്നെയാണ്.

കോടികള്‍ പ്രതിഫലം വാങ്ങുന്ന തമിഴ് താരങ്ങള്‍
അഞ്ചാന്‍ പരാജയമായിരുന്നെങ്കിലും സൂര്യയ്ക്കും ഈ വര്‍ഷം മുതല്‍ വീണ്ടും പ്രതിഫലം കൂടി. കഴിഞ്ഞ വര്‍ഷം 18 കോടി വാങ്ങിയിരുന്ന സൂര്യ ഇപ്പോള്‍ 20 കോടിയാണ് വാങ്ങുന്നത്.

കോടികള്‍ പ്രതിഫലം വാങ്ങുന്ന തമിഴ് താരങ്ങള്‍
മറ്റ് താരങ്ങളെ പോലെ വാരിവലിച്ച് ചിത്രങ്ങള്‍ ചെയ്യുന്ന ശീലം വിക്രമിനില്ല. അതുകൊണ്ട് തന്നെ പ്രതിഫലത്തിന്റെ കാര്യത്തിലും വലിയ മാറ്റങ്ങള്‍ വരുത്താറില്ല. ബ്രഹ്മാണ്ഡ ചിത്രമായ ഐ യില്‍ അഭിനയിച്ച ശേഷവും വിക്രമിന്റെ പ്രതിഫലം 12 കോടിയാണ്.

കോടികള്‍ പ്രതിഫലം വാങ്ങുന്ന തമിഴ് താരങ്ങള്‍
അടുത്തിടെ ധനുഷിനും കരിയറില്‍ നല്ല ഉണര്‍വായിരുന്നു. അതോടെ എട്ട് എന്നത് പത്ത് കോടിയായി ഉയര്‍ന്നു ധനുഷിന്റെ പ്രതിഫലത്തിന്റെ കാര്യത്തിലും

കോടികള്‍ പ്രതിഫലം വാങ്ങുന്ന തമിഴ് താരങ്ങള്‍
വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ശിവകാര്‍ത്തികേയന്‍ ഈ നിലയില്‍ വന്നു നില്‍ക്കുന്നത്. പോയ വര്‍ഷം വരെ കോടികള്‍ വാങ്ങുന്നവരുടെ പട്ടികയില്‍ ശിവ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഏഴ് കോടിയാണ് നടന്റെ പ്രതിഫലം

കോടികള്‍ പ്രതിഫലം വാങ്ങുന്ന തമിഴ് താരങ്ങള്‍
അതേ സമയം കാര്‍ത്തിയുടെ മാര്‍ക്കറ്റ് താഴേയ്ക്ക് പോയി. മദ്രാസ് എന്ന കഴിഞ്ഞ ചിത്രം കാര്‍ത്തിയുടേത് ഹിറ്റായിരുന്നു. മദ്രാസിന് എട്ട് കോടി പ്രതിഫലം വാങ്ങിയ കാര്‍ത്തി, ഈ വര്‍ഷം ചെയ്ത കൊമ്പന്‍ എന്ന ചിത്രത്തിന് വാങ്ങിയത് ആറ് കോടിയാണ്

കോടികള്‍ പ്രതിഫലം വാങ്ങുന്ന തമിഴ് താരങ്ങള്‍
സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയ്ക്കു കീഴില്‍ അഭിനയിക്കുന്ന നടനാണ് വിശാല്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താരത്തിന്റെ പ്രതിഫലത്തില്‍ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം പോയവര്‍ഷത്തെ അപേക്ഷിച്ച് ഒരു കോടിയുടെ ഉയര്‍ച്ചയുണ്ട്. നാലില്‍ അഞ്ചിലേക്ക് ഉയര്‍ന്നു.

കോടികള്‍ പ്രതിഫലം വാങ്ങുന്ന തമിഴ് താരങ്ങള്‍
ഒരു വര്‍ഷം കൊണ്ട് വന്‍ ഇടിവാണ് ചിമ്പുവില്‍ സംഭവിച്ചത്. പോയവര്‍ഷം എട്ട് കോടി പ്രതിഫലം വാങ്ങിയ നടന്‍ ഈ വര്‍ഷം വാങ്ങുന്നത് നാല് കോടിയാണ്

കോടികള്‍ പ്രതിഫലം വാങ്ങുന്ന തമിഴ് താരങ്ങള്‍
കഴിഞ്ഞ വര്‍ഷം വരെ നാല് കോടി വാങ്ങിയ ആര്യയ്ക്ക് ഈ വര്‍ഷം മൂന്ന് കോടിയാണ് പ്രതിഫലം

കോടികള്‍ പ്രതിഫലം വാങ്ങുന്ന തമിഴ് താരങ്ങള്‍
സമീപകാലത്ത് ജയം രവിയുടെയും യാത്ര പിന്നോട്ടായിരുന്നു നാല് കോടിയ സ്ഥാനത്ത് ഇന്ന് നടന്‍ വാങ്ങുന്നത് മൂന്ന് കോടിയാണ്

കോടികള്‍ പ്രതിഫലം വാങ്ങുന്ന തമിഴ് താരങ്ങള്‍
യാന്‍ എന്ന ചിത്രത്തിന് ശേഷം ജീവ പുതിയ ചിത്രങ്ങളൊന്നും കരാറൊപ്പിട്ടിരുന്നില്ല. അതുകൊണ്ട് തന്നെ താരത്തിന്റെ യാത്രയും പിന്നോട്ടാണ്. മൂന്ന് കോടി വാങ്ങിയിരുന്ന ജീവ ഇപ്പോള്‍ വാങ്ങുന്നത് രണ്ടര കോടിയാണ്

കോടികള്‍ പ്രതിഫലം വാങ്ങുന്ന തമിഴ് താരങ്ങള്‍
ശിവകാര്‍ത്തികേയനെ പോലെ വിജയ് സേതു പതിയും പെട്ടന്നാണ് കോടിപതികളില്‍ ഒരാളായത്. പക്ഷെ ശിവനോളം ഉയര്‍ച്ചയില്ല. രണ്ട് കോടിയാണ് വിജയ് സേതുപതിയുടെ പ്രതിഫലം

Click it and Unblock the Notifications