For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാ സുന്ദരിമാരുടെ കൂടെയും അഭിനയിക്കാന്‍ ഇഷ്ടമാണ്; നടിമാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് മോഹന്‍ലാല്‍

  |

  നടനവിസ്മയം, കംപ്ലീറ്റ് ആക്ടര്‍ എന്നിങ്ങനെ മോഹന്‍ലാലിന് വിശേഷണങ്ങള്‍ നിരവധിയാണ്. മലയാളത്തിന് പുറമേ മറ്റ് ഭാഷകളില്‍ അഭിനയിച്ച താരം അഭിനേതാവ് എന്നതില്‍ നിന്നും ഇപ്പോള്‍ സംവിധായകന്റെ റോളിലേക്ക് മാറി. ബിഗ് ബജറ്റിലൊരുക്കുന്ന ബറോസ് എന്ന ചിത്രമാണ് മോഹന്‍ലാലിന്റെ സംവിധാനത്തിലെത്തുന്ന ചിത്രം. നാളുകള്‍ക്ക് മുന്‍പേ സിനിമയുടെ പൂജ കഴിഞ്ഞിരുന്നു.

  സൂഫിയുടെ സ്വന്തം സുജാത, നടി അദിതി റാവു ഹൈദരയിയുടെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുന്നു

  സിനിമാ മേഖലയില്‍ ഇത്രത്തോളം അടുത്തറിഞ്ഞ മോഹന്‍ലാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പങ്കെടുത്ത ഒരു പരിപാടിയിലെ വീഡിയോ വൈറലാവുകയാണിപ്പോള്‍. കൈരളി ചാനലില്‍ ഓണത്തിന് മുന്നോടിയായി നടത്തിയ ഷോ യില്‍ ചില നടിമാരും എത്തിയിരുന്നു. അവരുടെ രസകരമായ ചോദ്യങ്ങള്‍ക്കുള്ള മറുപടികളാണ് താരരാജാവ് നല്‍കിയത്.

  mohanlal

  ''കൂടെ അഭിനയിച്ച നായികമാരില്‍ രണ്ടാമതും അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന നടിമാര്‍ ഉണ്ടോ എന്നായിരുന്നു വിഷ്ണുപ്രിയ മോഹന്‍ലാലിനോട് ചോദിച്ചത്. 'അങ്ങനെ ഒരാളെന്ന് പറഞ്ഞാല്‍ ബാക്കിയുള്ളവര്‍ക്കെല്ലാം വിഷമമാവില്ലേ. ശോഭന എന്റെ കൂടെ അമ്പത്തിമൂന്ന് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഉര്‍വശി, കാര്‍ത്തിക, തുടങ്ങി എല്ലാവരുടെയും കൂടെ ഒത്തിരി പ്രാവിശ്യം അഭിനയിച്ചിട്ടുണ്ട്. അങ്ങനെ അഭിനയിക്കാത്തവര്‍ മലയാള സിനിമയില്‍ കുറവാണ്. ഏകദേശം അഞ്ച് പ്രാവിശ്യമെങ്കിലും അഭിനയിക്കാത്തവരില്ല. അതുകൊണ്ടാണ് നിങ്ങളൊക്കെ കടന്ന് വരൂ എന്ന് പറയുന്നത്.

  മകള്‍ക്ക് ഒരുമിച്ച് മൂന്ന് മക്കളുണ്ടായി; അമ്മൂമ്മ ആയതിനൊപ്പം മറ്റൊരു സന്തോഷം കൂടി പറഞ്ഞ് ലക്ഷ്മി നായര്‍

  എന്റെ നായികയായി മാത്രമല്ല, വേറെ മിടുക്കന്മാരായ താരങ്ങളുടെ നായികയായിട്ടൊക്കെ അഭിനയിക്കാം. ഒരു സിനിമ കഴിഞ്ഞാല്‍ ഞാനതങ്ങ് മറന്ന് പോവുകയാണ്. വീണ്ടും മറ്റൊരു സിനിമയെന്ന് പറയുമ്പോള്‍ വേറെ കഥയും ആള്‍ക്കാരും വേറെ സ്വഭാവവുമാണ്. വേറെ നായികയും വേറെ പ്രണയവുമായി എല്ലാം വേറിട്ടതായിരിക്കും. ഇനിയിപ്പോ രണ്ടാമതൊരാളുടെ കൂടെ വീണ്ടും അഭിനയിക്കണമെന്ന് പറയുമ്പോള്‍ അതിന്റെ കാരണമെന്താണെന്നായിരിക്കും ചോദിക്കുക. എല്ലാ സുന്ദരിമാരുടെ കൂടെയും രണ്ടാമതെ അഭിനയിക്കണമെന്നതാണ് എന്റെ ആഗ്രഹമെന്നും മോഹന്‍ലാല്‍ പറയുന്നു.

  mohanlal

  സൗന്ദര്യ സംരക്ഷണം നോക്കുന്നതിനെ കുറിച്ചാണ് മോഹന്‍ലാലിനോട് മറ്റൊരു ചോദ്യം വന്നത്. ''എപ്പോഴും ബ്യൂട്ടിയെ കുറിച്ച് ചിന്തിച്ച് കൊണ്ടിരിക്കുന്ന ഒരാളാണ് ഞാന്‍. അതിനൊരു മത്സരമില്ല. സൗന്ദര്യത്തിന് ശരിക്കുമൊരു മത്സരം ഇല്ലെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അതുപോലെ അഭിനയ രംഗമെന്ന് പറഞ്ഞാല്‍ ഏറ്റവും മനോഹരമായ ഫീല്‍ഡാണ്. അഭിനയമെന്ന് പറഞ്ഞാല്‍ ഏത് പെര്‍ഫോമന്‍സും ആവാം. പെര്‍ഫോം എന്നത് വലിയ ഭാഗ്യമുള്ള കാര്യമാണ്. മലയാളത്തിലൊക്കെ നടി-നടന്മാരൊക്കെ വളരെ കുറവാണ്.

  ആര്യയെ ഒഴിവാക്കിയതാണോ? പുതിയ തുടക്കത്തിനൊരുങ്ങി ബിഗ് ബോസ് താരം അനൂപ് കൃഷ്ണൻ, സ്റ്റാര്‍ട്ട് മ്യൂസിക് ഉടനെത്തും

  പിന്നെ അഭിനയത്തെ കുറിച്ച് ചോദിച്ചാല്‍ മൂന്ന് രഹസ്യം ഒരാള്‍ പറഞ്ഞിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ ആ മൂന്ന് രഹസ്യങ്ങളും ആര്‍ക്കും അറിയില്ല. അതൊക്കെ നമ്മള്‍ തന്നെ കണ്ടുപിടിച്ച് വരേണ്ടതാണെന്ന് മോഹന്‍ലാല്‍ പറയുന്നു. നമ്മള്‍ വായിക്കുകയും സിനിമ കാണുകയുമൊക്കെ ചെയ്ത് ആര്‍ജ്ജിച്ചെടുക്കേണ്ടതാണെന്നും മോഹന്‍ലാല്‍ പറയുന്നു.

  സൗന്ദര്യവും കഴിവുമുണ്ടായിരുന്ന ചിത്രയുടെ വാക്കുകള്‍ സങ്കടകരമാണ്; ടൈപ്പ് കാസ്റ്റിങ്ങിനെ കുറിച്ച് നടി മഞ്ജുവാണി

  Mohanlal reminds Mammootty to wear mask

  അതേ സമയം ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ ഭാഗ്യം കിട്ടാത്ത നടികള്‍ ഉണ്ടോ? എന്ന് വേണം ചോദിക്കാന്‍. അതുപോലെ ലാലേട്ടന്റെ കൂടെ അഭിനയിക്കുമ്പോള്‍ ഏറ്റവും മികവ് പുലര്‍ത്തിയ നായിക ആര് അല്ലെങ്കില്‍ കെമിസ്ട്രി വര്‍ക്ക ചെയ്ത അഥവാ ലാലേട്ടന് ചേരുന്ന നായിക ആരാണ് എന്നൊക്കെയുള്ള ചോദ്യങ്ങളും കമന്റ് ബോക്‌സിലൂടെ ഉയര്‍ന്ന് വരികയാണ്.

  English summary
  Complete Actor Mohanlal Opens Up About His Favorite Heroines
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X