വമ്പൻ സിനിമകൾക്ക് പണമിറക്കി, മരണം അവസാന സിനിമ റിലീസ് ചെയ്യാനിരിക്കെ; സിജെ റോയും സിനിമകളും

കോൺഫിഡന്റ് ​ഗ്രൂപ്പ് തലവൻ സിജെ റോയ് ആത്മഹത്യ ചെയ്തെന്ന വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേ‍ട്ടത്. ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെയാണ് സിജെ റോയ് സ്വയം വെടിയുതിർത്ത് മരിച്ചത്. ബം​ഗളൂരൂവിലെ ലാംഫോർ‍ഡ് റോഡിലുള്ള റിച്ച്മണ്ട് സർക്കിളിന് സമീപം ​ഗ്രൂപ്പ് ഓഫീസിനുള്ളിലാണ് സംഭവം നടന്നത്. വെളളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. കേരളത്തിനകത്തും പുറത്തുമായി നിരവധി സംരഭങ്ങൾ സിജെ റോയ്ക്കുണ്ട്. കൊച്ചിയിൽ നിന്നുള്ള ഇൻകം ടാക്സ് സംഘമാണ് റെയ്ഡിന് എത്തിയത്.

സിനിമാ നിർമാണ രം​ഗത്തും സാന്നിധ്യമറിയിച്ച വ്യവസായിയാണ് സിജെ റോയ്. ഇദ്ദേഹം നിർമാണത്തിൽ പങ്കാളിയായ അനോമി എന്ന സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് മരണം. നേരത്തെ ഈ സിനിമയുടെ റിലീസിനായി തീരുമാനിച്ചിരുന്ന ദിവസമാണ് സിജെ റോയ് ജീവനൊടുക്കിയിരിക്കുന്നത്. അനോമി ദ ഇക്വേഷൻ ഓഫ് ഡെത്ത് എന്നാണ് (മരണത്തിന്റെ സമവാക്യം) ചിത്രത്തിന്റെ പൂർണമായ പേര്. ഈ സിനിമയുടെ പേരിലും മരണം എന്ന വാചകമുള്ളത് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു.

CJ Roy s Death

കരിയറിൽ കുറച്ച് സിനിമകൾ മാത്രമേ സിജെ റോയ് നിർമ്മിച്ചി‌ട്ടുള്ളൂ. കോൺഫിഡന്റ് ​ഗ്രൂപ്പ് നിർമ്മിച്ച ആദ്യ മലയാള സിനിമ മോഹൻലാൽ നായകനായ കാസനോവ ആണ്. ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. മരയ്ക്കാർ അറബിക്ക‌ടലിന്റെ സിംഹം, മേം ​ഹൂ മൂസ തു‌‌ടങ്ങിയ സിനിമകളുടെ നിർമാതാവ് കൂടിയാണ് സിജെ റോയ്.

സിനിമാ നിർമാണത്തിലേക്ക് എടുത്ത് ചാടിയ ആളല്ല സിജെ റോയ്. കണക്കുകൂട്ടലുകളോടെയായിരുന്നു ഈ ചുവട് വെപ്പ്. ഒരിക്കൽ ഇതേക്കുറിച്ച് സിജെ റോയ് സംസാരിച്ചി‌ട്ടുണ്ട്. ഒരു സിനിമയുടെ ബജറ്റിന്റെ പകുതിയോളം ചെലവ് ലൊക്കേഷനും അഭിനേതാക്കളുടെയും താമസ സൗകര്യത്തിനും വേണ്ടിയായിരിക്കും. തന്റെ പ്രോപ്പർട്ടികൾ ലൊക്കേഷനായോ അല്ലെങ്കിൽ യൂണിറ്റിലുള്ളവരെ താമസിപ്പിക്കാൻ ഉപയോ​ഗിക്കുകയോ ചെയ്യുന്നതിനാൽ ആ മേഖലയിൽ ലാഭമാണെന്നാണ് സിജെ റോയ് ഒരിക്കൽ പറഞ്ഞത്.

More from Filmibeat

Read more about: death
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X