ബിലാലിൽ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത് താരപുത്രൻ, അമലേട്ടൻ ഇത് ആരോടും പറഞ്ഞിട്ടില്ല...

മലയാളി പ്രേക്ഷകരെ കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിക്കുന്ന നടനാണ് മെഗാസ്റ്റാർ മമ്മൂട്ടി. വ്യത്യസ്തമായ കഥയുമായിട്ടാണ് താരം ഓരോ തവണ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. സിനിമ വിജയമായില്ലെങ്കിൽ പോലും മെഗാസ്റ്റാർ പ്രേക്ഷകരുടെ ശ്രദ്ധ നേടാറുണ്ട്.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് അമൽ നീരദ് സംവിധാനം ചെയ്യുന്ന ബിലാൽ. 2007 ൽ പുറത്തിറങ്ങിയ ബിഗ് ബിയുടെ രണ്ടാം പതിപ്പാണ് ബിലാൽ. മമ്മൂട്ടിയുടെ സ്റ്റൈലൻ കഥാപാത്രങ്ങളിലൊന്നാണ് ബിഗ് ബിയിലെ ബിലാൽ ജോൺ കുരിശിങ്കൽ. ഇപ്പോഴിത സിനിമയെ കുറിച്ചുള്ള നിർണ്ണായക വെളിപ്പെടുത്തലുമായി സംവിധായകനും അഭിനേതാവുമായ ജീൻ പോൾ. മൂവി മാന്‍ എന്ന ഓൺലെൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വില്ലൻ

ബിലാലിൽ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത്. ലാല്‍ ജൂനിയര്‍ ആണ്. സിനിമയുടെ പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ തന്നെ വില്ലനെ കുറിച്ചുള്ളചർച്ചകൾ സോഷ്യൽ മീഡിയയിൽ കനത്തിരുന്നു. ബോളിവുഡ് താരം ജോൺ എബ്രഹാമിന്റെ പേര് വരെ പ്രചരിച്ചിരുന്നു. ഇപ്പോഴിത ഇക്കാര്യത്തിൽ ഒരു ഉറപ്പ് ലഭിച്ചിരിക്കുകയാണ്. എന്നാൽ ഇക്കാര്യം സംവിധായകൻ അമൽ നീരദ് വെളിപ്പെടുത്തിയിട്ടില്ലെന്നും ജീൻ പോൾ അഭിമുഖത്തിൽ പറയുന്നു. സിനിമയെ കുറിച്ച് ജീൻ പോൾ പറയുന്നത് ഇങ്ങനെ...

ആശങ്കയിൽ

എല്ലാവരും ആഗ്രഹിക്കുന്നതാണ് അമലേട്ടന്റെ സിനിമയില്‍ അഭിയിക്കണമെന്നത്. പക്ഷെ എനിക്ക് ഇപ്പോൾ ടെന്‍ഷനാണ്. കാരണം ബിലാലിന്റെ ഒരു പണിയും തുടങ്ങിയിട്ടില്ല. അമലേട്ടനാണേല്‍ ആരോടും ഞാന്‍ വില്ലനാണെന്ന് പറഞ്ഞിട്ടുമില്ല. ഞാനും എഗ്രിമെന്റൊന്നും സൈന്‍ ചെയ്തിട്ടില്ല. ഇതെല്ലാം വാക്കാല്‍ പറഞ്ഞ കാര്യങ്ങളാണ്. ഇനി ഞാന്‍ നാളെ ഇല്ലെന്ന് പറഞ്ഞാല്‍ ഭയങ്കര ചമ്മലായി പോകും.

ചിത്രീകരണം വൈകും

തന്റെ കഥാപാത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങാൻ മൂന്ന് നാല് ദിവസം ഉള്ളപ്പോഴായിരുന്നു ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഞാന്‍ ആ റോളിന് വേണ്ടി വര്‍ക്ക്ഔട്ടും മറ്റുംചെയ്തിരുന്നു. ഇനി ഇപ്പോൾ രണ്ടാമത് തുടങ്ങണം. പക്ഷെ അത് തുടങ്ങാന്‍ ഇനിയും സമയമുണ്ട്. വിദേശ രാജ്യങ്ങളൊക്കെ ലൊക്കേഷനാണ്. വലിയൊരു പ്രൊജക്ടാണ് ബിലാല്‍ എന്നും ലാൽ ജൂനിയർ പറയുന്നു

ബിലാൽ

2020 മാർച്ചോട് കൂടിയാണ് ബിലാലിന്റെ ചിത്രീകരണം തുടങ്ങാനിരുന്നത്. ഷൂട്ടിങ്ങ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്. തുടർന്ന് ചിത്രീകരണം നീട്ടി വയ്ക്കുകയായിരുന്നു. വിദേശരാജ്യങ്ങളിലും സിനിമയുടെ ചിത്രീകരണം തീരുമാനിച്ചിട്ടുണ്ട്. കൊവിഡിനെ തുടർന്ന് വിദേശരാജ്യങ്ങളി യാത്ര നിയന്ത്രണങ്ങളും മറ്റും ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികൾക്ക് മാറ്റമുണ്ടായാൽ മാത്രമേ ചിത്രീകരണം ആരംഭിക്കാൻ സാധിക്കുകയുളളൂ.

അമൽ നീരദ്  ചിത്രം

നിവലിൽ അമൽ നീരദ് ചിത്രമായ ഭീഷ്മപർവ്വത്തിലാണ മമ്മൂട്ടി അഭിനയിക്കുന്നത്. പൂർണ്ണമായും കേരളത്തിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഫെബ്രുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ച്. ചിത്രത്തിലെ നടന്റെ ലുക്ക് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ലെന, നദിയ മൊയ്ദു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ചിത്രത്തിലെ താരത്തിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Recommended Video

ബിലാലിന്റെ വരവറിയിച്ച് ബാല | FilmiBeat Malayalam

വീഡിയോ കാണാം

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X