For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഓഡിയോ ലോഞ്ചിന് പോകാതെയായതും അതുകൊണ്ടാണ്, വിക്കി വന്ന ശേഷം ഒന്നിനെ കുറിച്ചും ടെൻഷനില്ല'; നയൻതാര പറയുന്നു

  |

  ​ഗോൾഡിന് ശേഷം തിയേറ്ററുകളിലേക്ക് എത്തുന്ന തന്റെ ഏറ്റവും പുതിയ സിനിമ കണക്ടിന്റെ പ്രമോഷൻ തിരക്കിലാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാര. സിനിമാ ജീവിതം ഇരുപത് വർഷം തികയവെയാണ് ഏറ്റവും പുതിയ സിനിമയുമായി നയൻ പ്രേക്ഷകരിലേക്ക് എത്തുന്നത്.

  വിഘ്‍നേശ് ശിവന്റേയും നയൻതാരയുടേയും നിര്‍മാണ കമ്പനിയായ റൗഡി പിക്ചേഴ്സാണ് കണക്ടിന്റെ നിർമാതാക്കൾ. അശ്വിൻ ശരവണനാണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

  Also Read: വഷളാകുന്ന രോഗം, കാത്തിരിക്കാന്‍ വയ്യ! സമാന്തയെ സിനിമകളില്‍ നിന്നും പുറത്താക്കുന്നോ?

  അനുപം ഖേര്‍, സത്യരാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ഹൊറർ മൂഡിലുള്ള ട്രെയിലർ ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്. ഇടവേളകളില്ല എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

  ഹിന്ദിയിലും കണക്ട് റിലീസ് ചെയ്യും. 2022 എല്ലാം കൊണ്ടും നയൻതാരയ്ക്ക് വളരെ സ്പെഷ്യലായ വർഷമാണ്. കാരണം വിവാഹം നടന്നതും ഇരട്ടകുഞ്ഞുങ്ങൾക്ക് നയൻസ് അമ്മയായതുമെല്ലാം ഈ വർഷമാണ്.

  ഒരുപക്ഷെ ഈ വർഷം സോഷ്യൽമീഡിയയിലും വാർത്തകളിലും ഏറ്റവും കൂടുതൽ നിറഞ്ഞ് നിന്ന നടിയും നയൻതാരയായിരിക്കണം. സറോ​ഗസിയിലൂടെ നയൻതാരയും വിഘ്നേഷ് ശിവനും ആൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത് വലിയ രീതിയിൽ ചർച്ചയായിരുന്നു.

  ഷാരൂഖ് ഖാൻ ചിത്രത്തിലൂടെ ബോളിവുഡിലേക്കും അരങ്ങേറാൻ ഒരുങ്ങുകയാണ് നയൻതാര. അൽഫോൺസ് പുത്രൻ സംവധാനം ചെയ്ത സിനിമയായിരുന്നു അടുത്തിടെ തിയേറ്ററുകളിലെത്തിയ ​ഗോൾഡ്. പൃഥ്വിരാജ് നായകനായ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

  ഇപ്പോഴിത കണക്ട് സിനിമയുടെ ഭാ​ഗമായി നയൻതാര നൽകിയ പുതിയ അഭിമുഖമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. 'ഇനിയും ഒരുപാട് എനിക്ക് നേടാനുണ്ട്. സിനിമയിലേക്ക് വന്ന തുടക്കകാലത്ത് സ്ത്രീകൾ കേന്ദ്ര കഥാപാത്രങ്ങളായുള്ള സിനിമകൾ ഉണ്ടായിരുന്നില്ല.'

  'സിനിമയിൽ മാത്രമല്ല സിനിമയുടെ ഓഡിയോ ലോഞ്ച് ഫങ്ഷന് പോയാലും ഹീറോയിനെ സൈഡിൽ എവിടെയെങ്കിലും ഒതുക്കി നിർത്തും ഒരു തരത്തിലുള്ള ഇംപോർട്ടൻസും നൽകാറുണ്ടായിരുന്നില്ല. എന്താണ് ഇങ്ങനൊരു രീതിയെന്ന് അന്ന് ഞാൻ ചിന്തിച്ചിരുന്നു.'

  Also Read: 'ട്യൂമർ‌ ഉള്ളിലേക്ക് വളർന്നാൽ സ്ട്രോക്ക് വന്നേക്കും, വീടിന്റെ ജപ്തി ഒഴിവാക്കാനുള്ള ശ്രമത്തിലാണ്'; റോബിൻ

  'അതുകൊണ്ട് തന്നെയാണ് അത്തരം പരിപാടികൾ കുറയൊക്കെ ഞാൻ ആ സമയത്ത് ഒഴിവാക്കിയത്. സ്ത്രീകൾക്ക് പ്രാധാന്യം വേണമെന്ന് ഞാൻ അന്നേ ചിന്തിച്ചിരുന്നു. ഇപ്പോൾ ഒട്ടനവധി പേർ സ്ത്രീകൾ കേന്ദ്രകഥാപാത്രമായ സിനിമകൾ ചെയ്യാൻ തയ്യാറായി വരുന്നുണ്ട്.'

  'ഞാൻ എന്നെ കുറിച്ച് വരുന്ന എല്ലാ കാര്യങ്ങളും കാണാറുണ്ട്. പക്ഷെ അതൊന്നും മനസിലേക്ക് എടുക്കാറില്ലെന്ന് മാത്രം. ലവ് എന്ന് ഞാൻ കരുതുന്നതെല്ലാം വിക്കിയാണ്. വിക്കിയും ഞാനും എന്നാണോ പ്രണയത്തിലായത് അന്ന് മുതൽ വിക്കിയാണ് എനിക്ക് പ്രണയമെന്നതിന്റെ നിർവ‌ചനം.'

  'വിക്കി ജീവിതത്തിലേക്ക് വന്ന ശേഷം ഇനി ഒന്നിനെ കുറിച്ച് ടെൻഷനടിക്കേണ്ട ആവശ്യമില്ലെന്നും എന്ത് പ്രശ്നം വന്നാലും വിക്കി എനിക്കൊപ്പം ഉണ്ടാകുമെന്നും ആ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് തരുമെന്നും എനിക്ക് അറിയാം. അതിനാൽ തന്നെ ലൈഫ് സെറ്റിലായപോലെ ഒരു തോന്നലാണ്.'

  'അത് ഒരു വലിയ കാര്യമാണ്. മേക്കപ്പ് ദൈവത്തെപ്പോലെയാണ്. ഞാൻ നല്ലൊരു വിദ്യാർഥിനിയായിരുന്നു. ടീച്ചർമാരുടെ പെറ്റായിരുന്നു. എന്റെ കൈയ്യക്ഷരം നല്ലതാണെന്ന് ടീച്ചർമാർ പറയുമായിരുന്നു. വിക്കി എപ്പോഴും ​ഗിഫ്റ്റുകൾ വാങ്ങിത്തരാറുണ്ട്. ഇത്തവണത്തെ പിറന്നാളിന് വാച്ചാണ് ​ഗിഫ്റ്റായി തന്നത്.'

  'വിക്കി തരുന്ന ​ഗിഫ്റ്റുകൾ എപ്പോഴും ഞാൻ ധരിക്കാറുണ്ട്. ​ഞങ്ങൾ ഏറ്റവും കൂടുതൽ ചെയ്യുന്നത് യാത്രകളാണ്. യാത്ര പോകുന്നുവെന്ന് ചിന്തിച്ചാലെ ഞാൻ ഹാപ്പിയായിരിക്കും. യാത്ര പോയാൽ ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം നന്നായി ഉറങ്ങുക ഭക്ഷണം കഴിക്കുക എന്നതാണ്.'

  'അതിന് ശേഷമാണ് സ്ഥലങ്ങളൊക്കെ കാണാൻ പോകുന്നത്. ഉറങ്ങുമ്പോൾ ലൈറ്റ് ഓഫ് ചെയ്യാറില്ല. സോഷ്യൽമീഡിയയിൽ ഞാനില്ലെങ്കിലും എല്ലാം ഞാൻ കാണാറുണ്ട്' നയൻതാര പറഞ്ഞു.

  Read more about: nayanthara
  English summary
  Connect Movie Actress Nayanthara Open Up About Her Life After Marriage Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X