ഉര്‍വശി - ജയറാം കുളിസീന്‍ പോലെയല്ല, മലയാള സിനിമയെ ശരിക്കും ഞെട്ടിച്ച 14 രംഗങ്ങള്‍ കാണൂ...

By Desk

ജയറാമും ഉര്‍വ്വശിയും കൂടെയുള്ള ഒരു രംഗമാണ് കഴിഞ്ഞ കുറേ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലും വാട്‌സ് ആപ്പിലും മറ്റും ഒഴുകി നടക്കുന്നത്. മാളൂട്ടി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ച ഒരു കുളിമുറി ദൃശ്യം. ഇത് സിനിമയിലും ഉണ്ടായിരുന്നതാണ്. പിന്നെയെന്താണ് ഇപ്പോള്‍ ഇങ്ങനെ ഓടാന്‍ എന്ന് ചോദിച്ചാല്‍ ആരുടെ കയ്യിലും ഉത്തരം ഉണ്ടാകില്ല. ഒരു രസം അത് തന്നെ.

പ്രേക്ഷകരെ ഇക്കിളിപ്പെടുത്തിയ ഒരുപാട് സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. പലതും വലിയ വിവാദങ്ങളുമായി. പ്രമുഖരായ സംവിധായകര്‍ തന്നെ ശരീരപ്രദര്‍ശനത്തിന് നടിമാനെ നിര്‍ബന്ധിച്ചിട്ടുണ്ട്. അവയില്‍ പലതും ചരിത്രത്തിന്റെ ഭാഗമാണ്. എന്നാല്‍ ചില ചിത്രങ്ങള്‍ വെറും നായികയുടെ മേനി പ്രദര്‍ശനം മാത്രമായി ഒതുങ്ങി. ഗ്ലാമറിന്റെ അതിപ്രസരം കാരണം അതാത് കാലത്ത് യുവാക്കളുടെ ഉറക്കം കളഞ്ഞ മലയാളത്തിലെ 14 ജനപ്രിയ ചിത്രങ്ങള്‍ കാണൂ...

സുപര്‍ണ ആനന്ദ്

വൈശാലി

കഥയ്ക്കിടയില്‍ ഒരല്‍പ്പം ഗ്ലാമര്‍. അതായിരുന്നു വൈശാലിയില്‍ സംഭവിച്ചത്. ഭരതന്‍ സംവിധാനം ചെയ്ത ഈ അഭ്രകാവ്യത്തില്‍ ടൈറ്റില്‍ റോളിലെത്തിയ സുപര്‍ണ ആനന്ദ് ദില്ലിക്കാരി മലയാളികളെ ശരിക്കും കൈയ്യിലെടുത്തു.

സില്‍ക്ക് സ്മിത

സ്ഫടികം

ഒരു കാലഘട്ടത്തിന്റെ ആവേശമായിരുന്നു സ്ഫടികം എന്ന ഭദ്രന്‍ ചിത്രം. ആടുതോമ എന്ന മോഹന്‍ലാല്‍ കഥാപാത്രം മാത്രമല്ല കാരണം. സില്‍ക്ക് സ്മിത എന്ന മാദക സുന്ദരിയുടെ ഏഴിമല പൂഞ്ചോല എന്ന പാട്ടും ആവേശത്തിന് ഒരു കാരണമായിരുന്നു.

ഭാനുപ്രിയ

രാജശില്‍പി

ശംഭു എന്ന രാജശില്‍പിയായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രം. മോഹന്‍ലാലിനൊപ്പം ഭാനുപ്രിയയും. ലാലും ഭാനുപ്രിയയും തകര്‍ത്തഭിനയിച്ച ഈ ചിത്രവും മേനി പ്രദര്‍ശനത്തിന്റെ പേരില്‍ പഴി കേള്‍ക്കേണ്ടി വന്നതാണ്.

സീമ

അവളുടെ രാവുകള്‍

അവളുടെ രാവുകളെയും സീമയെയും പറയാതെ മലയാളത്തിലെ വിവാദ ചിത്രങ്ങളെപ്പറ്റി മിണ്ടാനാകില്ല. അത്രയ്ക്ക് സ്വാധീനമാണ് ഐ വി ശശി സംവിധാനം ചെയ്ത സീമ ടൈറ്റില്‍ റോളില്‍ എത്തിയ ഈ ചിത്രം മലയാള സിനിമയില്‍ ഉണ്ടാക്കിയത്.

സുമലത

തൂവാനത്തുമ്പികള്‍

മോഹന്‍ലാല്‍ അഭിനയിച്ച ജയകൃഷ്ണന്‍ എന്ന ഫ്യൂഡല്‍ മാടമ്പിയുടെ പ്രണയകല്‍പനകളുടെ ആവിഷ്‌കാരമായിരുന്നു തൂവാനത്തുമ്പികള്‍ എന്ന പത്മരാജന്‍ ചിത്രം. ജയകൃഷ്ണനും ക്ലാരയും തമ്മിലുള്ള ശാരീരിക ബന്ധവും മഴയും ഒരു തലമുറയുടെ സ്വപ്‌നമായി മാറി. ക്ലാരയെ അവതരിപ്പിച്ച സുമലത ആ സ്വപ്‌നത്തിലെ റാണിയും.

ശ്വേത മേനോന്‍

രതിനിര്‍വേദം

ആദ്യം ഭരതന്റെ സംവിധാനത്തില്‍ ജയഭാരതിയും പിന്നീട് ടി കെ രാജീവ് കുമാറിന്റെ സംവിധാനത്തില്‍ ശ്വേത മേനോനും രതിച്ചേച്ചിയായി വെള്ളിത്തിരയിലെത്തി. പ്രായം കുറഞ്ഞ അയല്‍ക്കാരനെ സ്‌നേഹിക്കുന്ന രതിച്ചേച്ചിയുടെ കഥ വലിയ വിമര്‍ശനത്തിനും വഴിവെച്ചു. ശരീരപ്രദര്‍ശനത്തിന്റെ കുത്തൊഴുക്കായിരുന്നു ജയഭാരതി പ്രശസ്തമാക്കിയ രതിനിര്‍വേദത്തിന്റെ പ്രത്യേകത.

ഷക്കീല

കിന്നാരത്തുമ്പികള്‍

ഒരു കാലത്ത് മലയാള സിനിമയെ താങ്ങിനിര്‍ത്തിയ ഷക്കീല തരംഗത്തിന് മലയാളത്തില്‍ തുടക്കം കുറിച്ച ചിത്രം. പിന്നീട് ഇതേ പാറ്റേണില്‍ പുറത്തുവന്ന ചിത്രങ്ങളെ വെച്ച് നോക്കുമ്പോള്‍ മേനിപ്രദര്‍ശനം കുറവായിരുന്നു ആര്‍ ജെ പ്രസാദ്‌ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍. പക്ഷേ പേരുദോഷത്തിന് ഒരു കുറവും അതുകൊണ്ട് ഉണ്ടായില്ല എന്ന് മാത്രം.

ഷീല

ചട്ടക്കാരി

പമ്മന്റെ ഇതേ പേരിലുള്ള നോവലാണ് സിനിമയ്ക്ക് ആധാരം. 1974ലും 2012ലും രണ്ട് തവണ ചട്ടക്കാരി തീയറ്ററിലെത്തി. ഷീലയായിരുന്നു ആദ്യതവണ നായിക. രണ്ടാം ഷംന കാസിമും ടൈറ്റില്‍ റോളിലെത്തി. ശരീരപ്രദര്‍ശനത്തിന്റെ പേരില്‍ ചിത്രം വളരെയധികം വിമര്‍ശിക്കപ്പെട്ടു.

സിൽക്ക് സ്മിത

ലയനം

കൗമാരക്കാരനോടു യുവതികള്‍ക്കു തോന്നുന്ന പ്രണയം അതീവ ഗ്ലാമര്‍ പശ്ചാത്തലത്തിലൊരുക്കിയ ചിതം മലയാളത്തിലെ സൂപ്പര്‍ഹിറ്റായിരുന്നു. സില്‍ക്ക് സ്മിതയായിരുന്നു പ്രധാന നായിക. തുളസീദാസാണ് ചിത്രം സംവിധാനം ചെയ്തത്

അഭിലാഷ

ആദിപാപം

കിരണ്‍- അഭിലാഷ എന്നിവരെ പ്രധാന താരങ്ങളാക്കി ബൈബിളിന്റെ പശ്ചാത്തലത്തിലാണ് ആദിപാപം ഒരുക്കിയത്. ചിത്രം അഭിലാഷയുടെ ഗ്ലാമര്‍ പ്രദര്‍ശനം കൊണ്ട് സൂപ്പര്‍ഹിറ്റായി.

വിവാദമായി

പിതാവും കന്യകയും

കൂട്ടുകാരിയുടെ പിതാവിനെ പ്രണയിച്ച് സ്വന്തം ജീവിതത്തിലേക്ക് ആകര്‍ഷിക്കുന്ന പ്ളസ്ടു വിദ്യാര്‍ത്ഥിനിയുടെ കഥ പറഞ്ഞ ചിത്രമാണ് പിതാവും കന്യകയും. 2013ല്‍ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് രൂപേഷ് പോള്‍. കഥ എഴുതിയത് ഇന്ദുമേനോന്‍. ചിത്രത്തിന്റെ ഇതിവൃത്തവും സീനുകളും വലിയ വിവാദമുണ്ടാക്കി. പക്ഷേ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല.

മമ്മൂട്ടിചിത്രം

അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍

പത്മരാജന്‍ തന്റെ ഏറ്റവും മികച്ച ചിത്രമെന്ന് പറഞ്ഞിട്ടുളള സിനിമയാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍. 1986ല്‍ പുറത്തിറങ്ങിയ ഈ ചിത്രം വിവാദങ്ങള്‍ക്ക് ഇടവെച്ചു. മമ്മൂട്ടിയും കൂട്ടുകാരും ഒരു വേശ്യാലയത്തിലേക്ക് പോകുന്നിടത്താണ് സിനിമയുടെ കഥ വികസിക്കുന്നത്.

ദേവി

ഇണ

കൗമാരത്തിലെ മാനസിക പ്രശ്‌നങ്ങളും ശൈശവ വിവാഹത്തിന്റെ ദോഷങ്ങളുമൊക്കെയാണ് വിഷയമായതെങ്കിലും ചിത്രത്തിന്റെ പേരും അതിനൊത്ത മേനിപ്രദര്‍ശനവും ഐ വി ശശി സംവിധാനം ചെയ്ത ഇണയെ ഒരു വിവാദ ചിത്രമാക്കി. മാസ്റ്റര്‍ രഘുവും ദേവിയുമാണ് ഇണകളായി അഭിനയിച്ചത്

സുരേഖ

തകര

പത്മരാജന്റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് തകര. സുരേഖ എന്ന നടിയുടെ ശരീര പ്രദര്‍ശനമായിരുന്നു തകരയിലെ ഹൈലൈറ്റ്. തകര എന്ന ബുദ്ധിമാന്ദ്യം സംഭവിച്ച യുവാവിനോടു തോന്നുന്ന പ്രണയവും അത് പിന്നീട് ശാരീരിക ബന്ധത്തിലെത്തുന്നതും മറ്റുമായിരുന്നു കഥ.

സീമയും ഷീലയും

ഈറ്റ

കമല്‍ഹാസന്‍, സീമ, ഷീല എന്നിവര്‍ അഭിനയിച്ച ചിത്രത്തില്‍ കമലിനൊപ്പം ഷീലയുടെ ഗ്ലാമര്‍ നൃത്തമായിരുന്നു പ്രത്യേകത. കാടിന്റെ പശ്ചാത്തൽ ഒരുക്കിയ ചിത്രമാണ് ഇത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X