»   » സ്വന്തമായ ചില പ്രസ്താവനകളെ തുടര്‍ന്ന് പുലിവാല് പിടിച്ച താരങ്ങള്‍

സ്വന്തമായ ചില പ്രസ്താവനകളെ തുടര്‍ന്ന് പുലിവാല് പിടിച്ച താരങ്ങള്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

സിനിമാ താരങ്ങളെ സംബന്ധിച്ച് വിവാദങ്ങളും ഗോസിപ്പുകളും എന്നും കൂടെയുണ്ടാകും. ചിലപ്പോള്‍ അത് വ്യക്തിപരമായ ജീവിതത്തെ കുറിച്ചാകാം. അതുമല്ലെങ്കില്‍ അവരുടെ വെറുമൊരു പ്രസ്തവനയെ തുടര്‍ന്നുമാകാം.

ഇങ്ങനെ താരങ്ങള്‍ ചില അഭിപ്രായങ്ങള്‍ പറയുന്നതും അത് പിന്നീട് വിവാദമായി മാധ്യമങ്ങളും വലിയ ആഘോഷമാക്കിയിട്ടുണ്ട്. അങ്ങനെ മലയാള സിനിമയിലെ ചില പ്രമുഖ താരങ്ങളും അവരുടെ വിവാദമായ പ്രസ്താവനകളും.

സ്വന്തമായ ചില പ്രസ്താവനകളെ തുടര്‍ന്ന് പുലിവാല് പിടിച്ച താരങ്ങള്‍

മുബൈ സ്‌ഫോടനുമായി ബന്ധപ്പെട്ട് ജയില്‍ ശിക്ഷ ലഭിച്ച ബോളിവുഡ് താരം സഞ്ജയ് ദത്തിനെ പിന്തുണച്ച് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ എഴുതിയിരുന്നു. സഞ്ജയ് ദത്തിനെ പിന്തുണച്ചതിന്റെ പേരില്‍ വലിയൊരു ബഹളം തന്നെ സൃഷ്ടിച്ചു. തമിഴ് താരം രജനികാന്ത് വരെ മോഹന്‍ലാലിന്റെ പ്രസ്തവനയെ എതിര്‍ത്തി രംഗത്ത് വന്നിരുന്നു.

സ്വന്തമായ ചില പ്രസ്താവനകളെ തുടര്‍ന്ന് പുലിവാല് പിടിച്ച താരങ്ങള്‍

മുന്നറിയിപ്പ് എന്ന ചിത്രത്തിലെ അഭിനയത്തിന് അവാര്‍ഡ് ലഭിച്ചപ്പോള്‍, മമ്മൂട്ടി ഇങ്ങനെ പറയുകയുണ്ടായി. തന്നേക്കാള്‍ നന്നായി അഭിനയിക്കാത്തവര്‍ക്ക് എന്റെ നന്ദി എന്ന് പറഞ്ഞത് അവാര്‍ഡ് ചടങ്ങിലും പിന്നീട് പല വേദികളിലും അത് ചര്‍ച്ചയായി മാറിയിരുന്നു. ഇതിന് മുമ്പും മമ്മൂട്ടി മികച്ച സംവിധായകനുള്ള അവാര്‍ഡ് കൈമാറവേ നടത്തിയ ഒരു വിവാദ പ്രസ്താവന നടത്തി പുലിവാല് പിടിച്ചിരുന്നു.

സ്വന്തമായ ചില പ്രസ്താവനകളെ തുടര്‍ന്ന് പുലിവാല് പിടിച്ച താരങ്ങള്‍

തകര്‍പ്പന്‍ ഡയലോഗുകളിലൂടെ മലയാള സിനിമയെ ചൂടുപ്പിടിപ്പിച്ചിട്ടുള്ള നടനാണ് സുരേഷ് ഗോപി. വിഴിഞ്ഞം തുറമുഖത്തെ കുറിച്ചുള്ള സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്ക് രൂക്ഷ വിമര്‍ശനവുമായി മാധ്യമങ്ങളടക്കം രംഗത്ത് വന്നിരുന്നു.

സ്വന്തമായ ചില പ്രസ്താവനകളെ തുടര്‍ന്ന് പുലിവാല് പിടിച്ച താരങ്ങള്‍

മഞ്ജു-ദിലീപ് വിവാഹത്തിന് ശേഷം മഞ്ജു സിനിമയിലേക്ക് തിരിച്ച് വരുമോ എന്ന് ചര്‍ച്ചകള്‍ നടക്കുന്ന സമയം. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു ഇനി സിനിമയിലേക്ക് തിരിച്ചു വരില്ല എന്ന് ദിലീപ് ഉറപ്പിച്ച് പറഞ്ഞിരുന്നു. അത് പിന്നീട് വിവാദത്തിലേക്ക് മാറുകെയും ചെയ്തിരുന്നു.

സ്വന്തമായ ചില പ്രസ്താവനകളെ തുടര്‍ന്ന് പുലിവാല് പിടിച്ച താരങ്ങള്‍

സിനിമ താരമെന്ന നിലയിലും അല്ലാതെയും ഒരുപാട് ഗോസിപ്പുകളും വിവാദങ്ങളും സ്വയം നേരിടേണ്ടി വന്ന ഒരു നടിയാണ് മീര ജാസ്മിന്‍. വീട്ടുക്കാര്‍ തന്റെ തന്റെ സ്വത്തില്‍ അനാവശ്യമായ സ്വാതന്ത്ര്യം കാണിക്കുന്നുവെന്ന് മീര ജാസ്മിന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അത് പിന്നീട് വലിയ വിവാദങ്ങള്‍ക്ക് വഴി വെയ്ക്കുകെയും ചെയ്തു.

സ്വന്തമായ ചില പ്രസ്താവനകളെ തുടര്‍ന്ന് പുലിവാല് പിടിച്ച താരങ്ങള്‍

കാവ്യ മാധവന്‍ പ്രധാന വേഷത്തിലെത്തിയ മാടമ്പിയുടെ പ്രചാരണത്തില്‍ കാവ്യയുടെ ശബ്ദത്തെ കുറിച്ച് പറഞ്ഞതും തുടര്‍ന്നുണ്ടായ സംഭവങ്ങളും വിവാദമായി.

English summary
Actors and controversies go hand-in-hand. Sometimes actors land up in a situation with their bold and shocking comments and statements.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam