'വിവാദങ്ങൾ ശ്രദ്ധിക്കാറില്ല, വിവാഹം എപ്പോഴാണെന്ന ചോദ്യത്തിനും ഉത്തരമുണ്ട്'; ഉണ്ണി മുകുന്ദൻ പറയുന്നു!

മലയാള സിനിമ പ്രേമികളുടെ സ്വന്തം മാസിലളിയൻ ആണ് ഉണ്ണി മുകുന്ദൻ. വളരെ പെട്ടന്നാണ് താരം ആരാധകരെ സ്വന്തമാക്കിയത്. അതിൽ സ്ത്രീ ആരാധകർ ആണ് കൂടുതലും. കട്ട താടിയും ചന്ദനക്കുറിയും അണിഞ്ഞ് തനി നാട്ടിൻ പുറത്ത് കാരനായ പയ്യനാണ് മലയാളികൾക്ക് ഉണ്ണി മുകുന്ദൻ. നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം തന്നെ അഭിനയിച്ച് കഴിഞ്ഞു. മലയാളവും കടന്ന് തെലുങ്കിൽ എത്തിയതോട പാൻ ഇന്ത്യൻ നടനായി ഉണ്ണി മുകുന്ദൻ മാറി കഴിഞ്ഞു. നടൻ മാത്രമല്ല താരം ഇപ്പോൾ ഒരു സിനിമാ നിർമാതാവ് കൂടിയാണ്. ഉണ്ണി മുകുന്ദൻ ഫിലിംസ് എന്ന പേരിലാണ് താരമിപ്പോൾ സിനിമകൾ നിർമിക്കുന്നത്.

ഉണ്ണിയുടെ നിർമാണത്തിൽ ആദ്യം പ്രദർശനത്തിന് എത്താൻ പോകുന്ന സിനിമ മേപ്പടിയാനാണ്. ജനുവരി 14ന് ആണ് സിനിമ തിയേറ്ററുകളിലേക്ക് എത്താൻ പോകുന്നത്. വിഷ്ണു മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് മേപ്പടിയാൻ. ഈരാറ്റുപേട്ടയിലെ ജയകൃഷ്ണൻ എന്ന യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്. ത്രില്ലും ഇമോഷനും കോർത്തിണക്കിയാണ് ട്രെയ്‌ലർ നേരത്തെ പുറത്തിറക്കിയത്. ഫാമിലി എന്റർടെയ്‌നറായി ഒരുക്കിയിരിക്കുന്ന മേപ്പടിയാനിൽ അഞ്ജു കുര്യൻ ആണ് നായിക.

മേപ്പടിയാൻ തിയേറ്ററുകളിലേക്ക്

ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്, വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോർഡി പൂഞ്ഞാർ, നിഷ സാരംഗ്, പൗളി വത്സൻ, മനോഹരിയമ്മ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. രാഹുൽ സുബ്രഹ്‌മണ്യൻ ആണ് സംഗീതം. സിനിമയുടേതായി നേരത്തെ പുറത്തിറങ്ങിയ ​ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യമായി സിനിമ നിർ‌മിക്കുമ്പോൾ മേപ്പടിയാൻ എങ്ങനെ തെരഞ്ഞെടുത്തുവെന്നും ജീവിതത്തിൽ വന്നുപോയിട്ടുള്ള വിവാദങ്ങളെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ബിഹൈൻ വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

നിർമാതാവായപ്പോൾ

'നാല് വർഷം മുമ്പാണ് മേപ്പടിയാന്റെ കഥ എന്റെ കൈയ്യിൽ വരുന്നത്. പിന്നീട് സിനിമാ നിർമാണത്തെ കുറിച്ച് ചിന്തിച്ചപ്പോഴാണ് എന്തുകൊണ്ട് ഇത്ര നല്ലൊരു കഥ കൈയ്യിലിരിക്കുമ്പോൾ മറ്റൊരു കഥ അന്വേഷിക്കണം എന്ന ചിന്തയുണ്ടായത്. ആദ്യം മേപ്പടിയാൻ എന്നായിരുന്നില്ല സിനിമയുടെ പേര്. ആദ്യത്തെ പേര് കണ്ടാൽ എല്ലാവർക്കും കഥയെ കുറിച്ച് ആദ്യമെ രൂപം കിട്ടും. പലരും മേപ്പടിയാനിന്റെ അർഥം ചോദിച്ചിട്ടുണ്ട് പക്ഷെ മമ്മൂക്ക മാത്രമാണ് ഇങ്ങോട്ട് വിളിച്ച് മേപ്പടിയാന്റെ അർഥം ഇതല്ലെ എന്ന് ചോദിച്ചത്. എനിക്ക് വളരെ പ്രതീക്ഷിയുള്ള സിനിമയാണ് മേപ്പടിയാൻ. എല്ലാവർക്കും ഇഷ്ടപ്പെടുന്ന കഥയാണ് എന്നതിലും സംശയില്ല.'

Recommended Video

ഉണ്ണി മുകുന്ദന്റെ വീട്ടിലെ റെയ്ഡ് കോടികളുടെ ക്രിപ്‌റ്റോ തട്ടിപ്പുമായി ബന്ധപ്പെട്ട്
വിവാഹവും വിവാദവും

'വിവാദങ്ങൾ വരുമ്പോൾ ആദ്യമൊക്കെ ചെറിയ വിഷമം ഉണ്ടായിരുന്നു. ഇപ്പോൾ സോഷ്യൽമീഡിയയുടെ രീതി ഞാൻ പഠിച്ചകൊണ്ട് അത്തരം വിവാ​ദങ്ങളോ പോസ്റ്റുകളോ ഒന്നും ഞാൻ‌ ശ്രദ്ധിക്കുന്നില്ല. അത് അതിന്റെ വഴിക്ക് പോലും ഞാൻ എന്റെ വഴിക്ക് പോകും... അത്രമാത്രം. വിവാഹം എന്നതിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. അത് ഞാൻ അമ്മയോടും വട്ടുകാരോടും പറഞ്ഞിട്ടുണ്ട്. കുറച്ച് കാലം കൂടി ഇങ്ങനെയൊക്കെ തന്നെ പോകാനാണ് ആ​ഗ്രഹം' ഉണ്ണി മുകുന്ദൻ പറയുന്നു. മസിൽ ഉണ്ടായിരുന്നതിന്റെ പേരിൽ തുടക്കത്തിൽ സിനിമയിൽ നിന്ന് മാറ്റി നിർത്തപ്പെട്ടിരുന്നുവെന്ന് ഉണ്ണി മുകുന്ദൻ മുമ്പ് പറഞ്ഞിട്ടുണ്ട്. പൃഥ്വിരാജ് ചിത്രം ഭ്രമമാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ഉണ്ണി മുകുന്ദൻ സിനിമ. ഇനി മോഹൻലാൽ സിനിമ ട്വൽത്ത് മാൻ‌, ബ്രോ ഡാഡി എന്നിവയാണ് മേപ്പടിയാന് പുറമെ റിലീസിനെത്താനുള്ള മറ്റ് ചിത്രങ്ങൾ.

Read more about: unni mukundan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X