നയന്‍താരയ്ക്ക് ഏറ്റവും ഇഷ്ടമുള്ള വസ്ത്രം ഇതാണ്, റെഡിയാകാൻ രണ്ടു മൂന്നു മിനിറ്റ് മതി...

നയൻതാര ചിത്രങ്ങൾ പോലെ നടിയുടെ സ്റ്റൈലും ലുക്കുമൊക്ക ചർച്ച വിഷയമാകാറുണ്ട്. ആരാധകർ ശ്രദ്ധിക്കുക മാത്രമല്ല അത് ഫോളോ ചെയ്യാറുമുണ്ട്. വ്യത്യസ്ത ഗെറ്റപ്പിലാണ് നടി ഓരോ തവണ ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളത്. സിനിമയിലേത് പോലെ തന്നെയാണ് ലേഡി സൂപ്പർ റിയൽ ലൈഫിലും. അവസരത്തിന് അയിയോജ്യമായ വസ്ത്രങ്ങളാണ് തിരഞ്ഞെടുക്കാറുളളത്. സാരിയിലും മോഡേൺ വസ്ത്രത്തിലും നടി ഒരുപോലെ തിളങ്ങി നിൽക്കാറുണ്ട്.

ഇപ്പോഴിത കോളിവുഡിന്റ ലേഡി സൂപ്പർ സ്റ്റാറിന്റെ ഫാഷൻ സങ്കൽപ്പത്തെ കുറിച്ചു കോസ്റ്റ്യും ഡിസൈനറും സ്റ്റൈലിസ്റ്റുമായ അനു വർദ്ധൻ. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. നയൻതാരയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ഇനു. നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിട്ടുമുണ്ട്.

അടുത്ത സുഹൃത്ത്

അടുത്ത സുഹൃത്ത് എന്നതിൽ ഉപരി സത്യന്ധതയുള്ള അഭിനേത്രിയാണ് നയൻതാര. . തന്റെ കഥാപാത്രങ്ങളെയെല്ലാം നയൻതാര വളരെ ഗൗരവത്തോടെയാണ് നോക്കി കാണുന്നത്. കഥാപാത്രങ്ങളുടെ പൂർണ്ണതയ്ക്കായി എത്ര പരിശ്രമിക്കാനും മടിയില്ല. സ്വന്തം ജോലിയ്ക്ക് ഏറെ പ്രാധാന്യവും ആദരവും നൽകുന്ന അഭിനേത്രിയാണ്. അവരുടെ കഠിനാധ്വാനമാണ് ഇന്ന് കാണുന്ന നയൻതാരയാക്കി അവരെ മാറ്റിയത്. അതിനാൽ തന്നെ നയൻതാരയ്ക്ക് ഒപ്പം ജോലി ചെയ്യാൻ എപ്പോഴും സന്തോഷമാണെന്ന് അന അഭിമുഖത്തിൽ പറഞ്ഞു.

  സാരിയോടുള്ള  ഇഷ്ടം

തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറ്റവും മനോഹരമായി സാരി ധരിക്കുന്ന നടിയാണ് നയൻതാര. നടിക്ക് സാരി ഉടുക്കാനും ഏറെ ഇഷ്ടമാണെന്ന് അനു പറയുന്നു.
സാരി ഉടുക്കാൻ ഏറെ ഇഷ്ടമുള്ള ആളാണ് നയൻതാര. മാക്സിമം രണ്ടു മൂന്നു മിനിറ്റ് മതി സാരിയുടുക്കാൻ. അത് നല്ല ഭംഗിയായും വൃത്തിയായും ഒതുക്കത്തോടെയും ഉടുക്കും. നയൻതാരയ്ക്ക് പൊതുവെ കംഫർട്ടബിൾ ആയ വേഷവും സാരിയാണെന്ന് അനു പറയുന്നുണ്ട്. ഓരോ പ്രോഗ്രാമിലും താൻ എങ്ങനെയിരിക്കണം എന്നൊരു കൃത്യമായ ബോധം നയൻതാരയ്ക്കുണ്ട്.

മൂക്കൂത്തി അമ്മൻ

മൂക്കൂത്തി അമ്മൻ എന്ന നയൻതാരയുടെ പുതിയ ചിത്രത്തില താരത്തിന്റെ വസ്ത്രങ്ങൾ തയ്യാറാക്കിയത് അനു ആണ്. ചിത്രം പോലെ തന്നെ നടിയുടെ ലുക്കിനും മികച്ച പ്രേക്ഷക അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തിലെ ലുക്കിനെ കുറിച്ചും അനു അഭിമുഖത്തി പറയുന്നുണ്ട്. നയൻതാര ആദ്യം ‘മൂക്കുത്തി അമ്മനെ' കുറിച്ചു പറഞ്ഞപ്പോൾ തന്നെ ഞാൻ വളരെ എക്സൈറ്റഡ് ആയിരുന്നു. ട്രെഡീഷണൽ സ്വഭാവമുള്ള വസ്ത്രങ്ങൾ, അതിനെ കുറച്ചു വ്യത്യസ്തമായി അവതരിപ്പിക്കാൻ കഴിയുമോ എന്നായിരുന്നു ഞങ്ങളുടെ ആലോചന.

 ചിത്രത്തിലെ  ലുക്ക്

നിലവിലെ രീതികളോ നിയമങ്ങളോ ഒന്നും പിന്തുടരേണ്ടതില്ല, ആളുകൾക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്ന ഡിസൈൻ ആയാൽ മതിയെന്ന് സംവിധായകൻ ബാലാജിയും പറഞ്ഞു. നയൻതാരയ്ക്കു വേണ്ടി ഞാൻ കുറേ ലുക്ക് നൽകി നോക്കി, അതിൽ ബാലാജിയ്ക്കും നയനും എനിക്കും ഇഷ്ടമായത് തിരഞ്ഞെടുക്കുകയായിരുന്നു- അനു അഭിമുഖത്തിൽ പറഞ്ഞു.
‘മൂക്കുത്തി അമ്മനി'ൽ കൂടുതലും ബ്രൈറ്റ് കളർ വസ്ത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. പരമ്പരാഗത നിറങ്ങൾ മാത്രമല്ല, ബ്ലാക്ക് കളർ വരെ ഉപയോഗിച്ചിട്ടുണ്ടെന്നും അനു പറയുന്നു.
നയൻതാരയെ കൂടാതെ ഷാരൂഖ് ഖാൻ, കരീന കപൂർ, അജിത്, രജനീകാന്ത് തുടങ്ങിയ താരങ്ങൾക്കും അനു വസ്ത്രം ഡിസൈൻ ചെയ്തിട്ടുണ്ട്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X