twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രണവിനെ മാത്രം വേറിട്ടു നിർത്തരുത്, വിനീത് പറഞ്ഞതിനെ കുറിച്ച് ദിവ്യ ജോർജ്

    |

    മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഹൃദയം. ജനുവരി 21 ന് ആയിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. ജേക്കബിന്റെ സ്വർഗരാജ്യത്തിന് ശേഷം വിനീത് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. പ്രതീക്ഷ തെറ്റിക്കാതെയായിരുന്നു ഹൃദയവും എത്തിയത്. റിലീസ് ചെയ്ത ചിത്രത്തിന് എല്ലാ കേന്ദ്രങ്ങളിൽ നിന്നും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്.

    ഡ്രൈവറോട് വണ്ടിയെടുക്കാൻ പറഞ്ഞപ്പോൾ പോലും മോശമായ പെരുമാറ്റം ഉണ്ടായിട്ടുണ്ട്; ലക്ഷ്മി പറയുന്നുഡ്രൈവറോട് വണ്ടിയെടുക്കാൻ പറഞ്ഞപ്പോൾ പോലും മോശമായ പെരുമാറ്റം ഉണ്ടായിട്ടുണ്ട്; ലക്ഷ്മി പറയുന്നു

    ചിത്രത്തിനോടൊപ്പം തന്നെ വസ്ത്രാലങ്കാരവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ദിവ്യ ജോർജ് ആണ് വസ്ത്രാലങ്കാര നിർവഹിച്ചിരിക്കുന്നത്. കല്യാണിയ്ക്ക് വേണ്ടി വസ്ത്രങ്ങൾ ഒരുക്കാൻ എത്തിയ ദിവ്യ പിന്നീട് ഹൃദയത്തിന്‌റെ ഒരു പ്രധാന ഘടകമായി മാറുകയായിരുന്നു.വിനീതിന്‌റെ ശക്തമായ വാക്കുകളാണ് തനിക്ക് കരുത്തായതെന്നാണ് ദിവ്യ പറയുന്നത്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    കോടമ്പാക്കത്തെ പൈപ്പ് വെളളം ഒരുപാട് കുടിച്ചിട്ടുണ്ടെന്ന് ജഗതി, പഠിച്ച പാഠത്തെ കുറിച്ച് നടൻ...കോടമ്പാക്കത്തെ പൈപ്പ് വെളളം ഒരുപാട് കുടിച്ചിട്ടുണ്ടെന്ന് ജഗതി, പഠിച്ച പാഠത്തെ കുറിച്ച് നടൻ...

    സിനിമയിൽ എത്തുന്നത്

    മാത്തുക്കുട്ടിയിലൂടെയാണ് ദിവ്യ ഹൃദയത്തിൽ എത്തിയത്. 'കുഞ്ഞെൽദോയുടെ സംവിധായകനായ മാത്തുക്കുട്ടി ഒരു ദിവസം വീട്ടിലേക്ക് വന്നു. 'ചേച്ചി കല്യാണം ചെയ്യുമോ' എന്ന്. ചെയ്യും എന്ന് മറുപടി നല്‍കി. മൂന്ന് കല്യാണം ഉണ്ടെന്നും ചെന്നൈയിലായിരിക്കുമെന്നും അവിടേക്ക് പോകേണ്ടി വരുമെന്നും മാത്തു പറഞ്ഞു. കുഴപ്പമില്ല ചെയ്യാം എന്നു പറഞ്ഞു. സമ്മതം അറിയിച്ചപ്പോഴാണ് വിനീതിന്റെ പുതിയ സിനിമയിലേക്കാണ് എന്നു പറഞ്ഞത്. പിന്നാലെ വിനീത് വിളിച്ചു. കാര്യങ്ങൾ പറഞ്ഞു. അങ്ങനെയാണ് ഹൃദയത്തിന്റെ ഭാഗമാകുന്നത്. സിനിമയിൽ 12 വിവാഹങ്ങൾ ഉണ്ടായിരുന്നു. അതും പല മതത്തിൽപ്പെട്ട, സംസ്കാരത്തിൽപ്പെട്ട വിവാഹങ്ങള്‍. ഇനി വേണമെങ്കിൽ എനിക്കും സിനിമയുടെ ആർട്ട് ഡയറക്ടർ അശ്വിനിക്കും ഏതു വെഡ്ഡിങ് വേണമെങ്കിലും ഏറ്റെടുക്കാം. അത്ര എക്സ്പീരിയൻസ് ആയെന്നും ദിവ്യ പറയുന്നു..

    വിനീത് നൽകിയ ധൈര്യം

    വിനീതിന്റെ ഒറ്റ വാക്കിന്റെ ധൈര്യത്തിലാണ് സിനിമ ചെയ്തതെന്നും ദിവ്യ അഭിമുഖത്തിൽ പറയുന്നു.ഇത്ര വലിയ സിനിമ ചെയ്യാൻ എനിക്ക് സാധിക്കുമോ എന്നു സംശയിച്ചിരുന്നു. അത് വിനീതുമായി പങ്കുവയ്ക്കുകയും ചെയ്തു. 'നമുക്ക് ഒന്നിച്ച് ചെയ്യാം ദിവ്യ. കുറച്ചു കൂടി ഓർഗനൈസ്ഡ് ആയാൽ മാത്രം മതി. അടിപൊളിയായി ചെയ്യാനാവും' എന്നായിരുന്നു വിനീതിന്റെ പറഞ്ഞു. വാക്കുകളിലെ ആ പിന്തുണ സിനിമയുടെ എല്ലാ ഘട്ടങ്ങളിലും ഉണ്ടായിരുന്നുവെന്നും പറയുന്നു.

    നിർദ്ദേശം

    ചിത്രം ചെയ്യുമ്പോൾ വിനീത് നൽകിയ നിർദ്ദേശത്തെ കുറിച്ചും പറയുന്നുണ്ട്. ' ആർട്ടിസ്റ്റുകൾ കംഫർട്ടബിള്‍ ആയിരിക്കണം എന്നതായിരുന്നു വിനീതിന്റെ പ്രധാന നിർദേശം. ഏതൊരു വർക്കിലും ഞാൻ പ്രഥമ പരിഗണന നൽകുന്ന കാര്യവും അതുതന്നെയാണ്. കാരണം കോസ്റ്റ്യൂം കംഫർട്ടബിൾ അല്ലെങ്കിൽ അത് അഭിനേതാക്കളുടെ പ്രകടനത്തിൽ നിഴലിക്കും. മൂന്നു പ്രധാന കഥാപാത്രങ്ങൾ ആണ് ഉള്ളത്. പ്രണവ് അവസാനം വരെയുണ്ട്. ദർശന ആദ്യ പകുതിയിൽ, പിന്നെ കല്യാണി വരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കളർപാലറ്റ് തയാറാക്കിയത്. ദർശനയ്ക്ക് ഒരു കളർപാലറ്റ്, കല്യാണിക്ക് മറ്റൊന്ന്. എല്ലാം മിക്സ് ആയ ഒന്ന് പ്രണവിനും.

    ആരും സ്പെഷ്യൽ ആയിരുന്നില്ല

    ചിത്രത്തിൽ ആരും സ്പെഷ്യൽ ആയിരുന്നില്ലെന്നും ദിവ്യ പറയുന്നു. ആദ്യ പകുതിയിൽ നിരവധി പയ്യന്മാർ ഉണ്ട്. ഒരു മലയാളി ഗ്യാങ്, തമിഴ് ഗ്യാങ് അങ്ങനെ. ഇവരെ എല്ലാവരെയും മനസ്സിലാകണം. എല്ലാവരും സുന്ദരന്മാരായിരിക്കണം. പ്രണവിനെ മാത്രം വേറിട്ടു നിർത്തരുത് എന്നായിരുന്നു വിനീത് എന്നോടു പറഞ്ഞത്. അതായത് ആരെയും വസ്ത്രം കൊണ്ട് കൂടുതൽ നന്നാക്കുകയോ മോശമാക്കുകയോ വേണ്ട. അശ്വത് ലാൽ ആണ് പ്രണവിന്റെ സുഹൃത്തിനെ അവതരിപ്പിക്കുന്നത്. പ്രണവിനൊപ്പം അയാൾ എപ്പോഴുമുണ്ട്. എന്നാൽ കോമഡിയാണ് ചെയ്യുന്നത് എന്നതു കൊണ്ട് അവന് അത്ര നല്ല വസ്ത്രം നൽകാതിരിക്കുക എന്നത് ശരിയായ രീതിയല്ല. സിനിമയിലെ എല്ലാവരും കാഴ്ചയിൽ നന്നായി ഇരിക്കണം എന്നതായിരുന്നു വിനീതിന്റെ ആവശ്യം. അതു നടപ്പിലാക്കാന്‍ ശ്രമിച്ചു. അതു സാധിച്ചു എന്നു തന്നെയാണ് എന്റെ വിശ്വാസമെന്നും ദിവ്യ അഭിമുഖത്തിൽ പറയുന്നുണ്ട്,..

    English summary
    Costume Designer Divya George Opens Up About Hridayam Movie's Costumes
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X