twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗുരുവിലെ ലാലേട്ടന്‌റെ അഭിനയം കണ്ട് ഇത് എനിക്ക് പറ്റിയ പണിയല്ലെന്ന് മനസിലായി, അനുഭവം പങ്കുവെച്ച് എസ്ബി സതീശന്‍

    By Midhun Raj
    |

    മോഹന്‍ലാലിന്‌റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ സിനിമകളില്‍ ഒന്നായിരുന്നു ഗുരു. രാജീവ് അഞ്ചലിന്‌റെ സംവിധാനത്തില്‍ ഇറങ്ങിയ ഫാന്റസി ഡ്രാമ 1997ലാണ് പുറത്തിറങ്ങിയത്. മലയാളി പ്രേക്ഷകര്‍ അന്നേ വരെ കാണാത്ത തരത്തിലുളള കഥാപാശ്ചാത്തലവും മേക്കിങ്ങുമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. രഘുരാമന്‍ എന്ന കഥാപാത്രമായി ലാലേട്ടന്‍ അഭിനയിച്ച ചിത്രം പ്രേക്ഷകര്‍ക്ക് ദൃശ്യവിസ്മയം തന്നെയാണ് സമ്മാനിച്ചത്. ഗുരു ആ വര്‍ഷം ഓസ്‌കര്‍ പുരസ്‌കാരത്തിനുളള ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം കൂടിയായിരുന്നു.

    രാജീവ് അഞ്ചലിന്‌റെ തന്നെ കഥയ്ക്ക് സിജി രാജേന്ദ്ര ബാബുവാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. മോഹന്‍ലാലിനൊപ്പം സുരേഷ് ഗോപി, മധുപാല്‍, കാവേരി, മുരളി, സിത്താര, ശ്രീനിവാസന്‍, നെടുമുടി വേണു, ശ്രീലക്ഷ്മി, ക്യാപ്റ്റന്‍ രാജു, കൊച്ചുപ്രേമന്‍ തുടങ്ങിയരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.

    വിജയന്ത മഹാരാജ

    വിജയന്ത മഹാരാജ എന്ന കഥാപാത്രമായിട്ടാണ് ഗുരുവില്‍ സുരേഷ് ഗോപി എത്തിയത്. താരങ്ങളുടെ പ്രകടനത്തിനൊപ്പം ഇളയരാജ ഒരുക്കിയ സിനിമയിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എസ് കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്‌റെ എഡിറ്റിങ് ബി ലെനിനും വിടി വിജയനുമാണ് ചെയ്തത്. അതേസമയം ഗുരുവിന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ കഷ്ടപ്പാടുകളെ കുറിച്ച് കോസ്റ്റ്യൂം ഡിസൈനര്‍ എസ്ബി സതീശന്‍ മനസുതുറന്നിരുന്നു.

    കൗമുദി ടിവിയുടെ ഇന്നലെയുടെ

    കൗമുദി ടിവിയുടെ ഇന്നലെയുടെ ഓര്‍മ്മകള്‍ പരിപാടിയിലാണ് സൂപ്പര്‍താരത്തെ കുറിച്ച് അദ്ദേഹം മനസുതുറന്നത്. ലാലേട്ടന് ഇടാന്‍ വേണ്ടി ഞങ്ങള്‍ ചെരുപ്പ് ഉണ്ടാക്കി വെച്ചിരുന്നു. എന്നാല്‍ ലാലേട്ടന്‍ ആ ചെരുപ്പൊന്നും ഇടാതെയാണ് സേലത്തെ ലൊക്കേഷനില്‍ അഭിനയിച്ചത്. നമ്മള്‍ക്കൊന്നും ചെരുപ്പൊന്നും ഇടാതെ നില്‍ക്കാന്‍ പറ്റാത്ത സ്ഥലമായിരുന്നു അത്..

    കാരണം അവിടെ

    കാരണം അവിടെ ചൂട് കൂടുതലായിരുന്നു. അവിടത്തെ പാറക്കല്ലുകള്‍ എന്ന് പറയുന്നത് കുപ്പിച്ചില്ലുകള്‍ പോലെ ഇരിക്കുന്നവയായിരുന്നു. പക്ഷേ അവിടെ ചപ്പല്‍ ഒന്നും ഇടാതെ അദ്ദേഹം അഭിനയിച്ചു. എനിക്ക് സിനിമയില്‍ വരുന്ന സമയത്ത് അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മുന്‍പ് നാടകങ്ങളില്‍ ഒകെ അഭിനയിച്ച് എനിക്ക് പ്രൈസ് ഒകെ ലഭിച്ചിരുന്നു.

    പക്ഷേ ലാലേട്ടന്‌റെ ഗുരുവിലെ

    പക്ഷേ ലാലേട്ടന്‌റെ ഗുരുവിലെ അഭിനയവും മഞ്ജു വാര്യരുടെ ദയയിലെ അഭിനയവും കണ്ട് ഈ പണിക്ക് ഞാനില്ലെന്ന് ഉറപ്പിച്ചു. ഇത് നമ്മക്ക് പറഞ്ഞിട്ടുളള പരിപാടിയല്ല എന്ന് മനസിലായി. എസ്ബി സതീശന്‍ പറഞ്ഞു. അതേസമയം അഞ്ച് പാട്ടുകളാണ് ഗുരുവില്‍ ഉണ്ടായിരുന്നത്. കെജെ യേശുദാസ്, രാധിക തിലക്, ജി വേണുഗോപാല്‍, സുജാത മോഹന്‍, എംജി ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പാട്ടുകള്‍ പാടിയത്.

    ഇതില്‍ യേശുദാസും

    ഇതില്‍ യേശുദാസും രാധികാ തിലകും ചേര്‍ന്ന് പാടിയ ദേവസംഗീതം എന്ന് തുടങ്ങുന്ന് പാട്ട് ഒരുകാലത്ത് തരംഗായി മാറിയിരുന്നു. എസ് രമേശന്‍ നായരുടെ വരികള്‍ക്കായിരുന്നു ഇളയരാജ ഗുരുവിലെ പാട്ടുകള്‍ ഒരുക്കിയത്. രഘുരാമന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിലൂടെയാണ് ചിത്രത്തിന്‌റെ കഥ പറഞ്ഞത്. ജനസമ്മതി ക്രിയേഷന്‍സായിരുന്നു ഗുരുവിന്റെ നിര്‍മ്മാണം.

    പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

    Read more about: mohanlal manju warrier
    English summary
    Costume Designer S B Satheesan Revealed Mohanlal's Struggle In Guru Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X