ചർമ്മത്തിന് പ്രശ്നമാകും, മമ്മൂക്ക ധരിച്ചത് യഥാർത്ഥ സ്വർണം; എനിക്ക് ഭയമുണ്ടായിരുന്നു: കോസ്റ്റ്യൂം ഡിസെെനർ സതീഷ്

മലയാള സിനിമാ രം​ഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള കോസ്റ്റ്യൂം ഡിസെെനർ ആണ് സതീഷ് എസ്ബി. ദേശീയ പുരസ്കാരവും സംസ്ഥാന സർക്കാർ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചി‌ട്ടുണ്ട്. 1998 ൽ പുറത്തിറങ്ങിയ ദയ എന്ന സിനിമയിലെ കോസ്റ്റ്യൂം ഡിസെെനിം​ഗിനാണ് ദേശീയ പുരസ്കാരം ലഭിച്ചത്. 9 തവണ സംസ്ഥാന സർക്കാർ പുരസ്കാരവും ലഭിച്ചു. സതീഷ് എസ്ബി കോസ്റ്റ്യൂം ചെയ്ത സിനിമയാണ് മമ്മൂട്ടി നായകനായ രാജമാണിക്യം. സിനിമയിലെ ഓർമകൾ പങ്കുവെച്ച് കൊണ്ട് സതീഷ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പോർ‌ട്രേയൽസ് ബെെ ​ഗദ്ദാഫി എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

ചിലർ സ്വർണമല്ലാത്തത് ഇടില്ല. മമ്മൂക്ക രാജമാണിക്യം സിനിമയിലിട്ട ആഭരണങ്ങൾ സ്വർണം തന്നെയാണ്. കാരണം മറ്റുള്ള സാധനങ്ങൾ ഇട്ട് കഴിഞ്ഞാൽ അവർക്ക് അലർജിയും ചർമ്മത്തിന് മറ്റ് പ്രശ്നങ്ങളും വരും. ആ ക്യാരക്ടർ ഉണ്ടാക്കുന്നത് തന്നെ മമ്മൂക്കയാണ്. രഞ്ജിത്തേ‌ട്ടൻ സംവിധാനം ചെയ്യാനിരുന്ന ബെല്ലാരിരാജയ്ക്ക് വേണ്ടി ഞങ്ങളുണ്ടാക്കിയ കോസ്റ്റ്യൂം വേറെയാണ്. ബ്ലാക്ക് ഡ്രസുകളും പുലിനഖം കെ‌ട്ടിയ മാലയും മറ്റും.

Mammootty  Rajamanikyam Movie

കോസ്റ്റ്യൂം ഇങ്ങനെയാണ് വേണ്ടതെന്ന് മമ്മൂക്ക പറഞ്ഞു. അങ്ങനെ ആ ഏരിയയിലേക്ക് പോയി. സത്യത്തിൽ എനിക്കന്ന് ഭയങ്കര ഭയമായിരുന്നു. പക്ഷെ മമ്മൂക്ക കോസ്റ്റ്യൂം അങ്ങനെയാക്കുകയും അതിനൊപ്പം അദ്ദേഹത്തിന്റെ മാനറിസവും വന്നപ്പോൾ വളരെ നന്നായെന്നും എസ് സതീഷ് പറഞ്ഞു. മമ്മൂക്ക ഫ്രണ്ട്സിനോട് വിളിച്ച് പറഞ്ഞാണ് ചെയിനും മറ്റും വരുത്തിക്കുന്നത്.

ഇന്നും രാജമാണിക്യത്തിലെ കോസ്റ്റ്യൂം സ്റ്റേജ് ഷോകളിൽ കാണാമെന്നും എസ്ബ സതീഷ് ചൂണ്ടിക്കാട്ടി. ലക്ഷ്വറി വാച്ചുകൾ ധരിക്കേണ്ട സീനുണ്ടെങ്കിൽ ചിലപ്പോൾ അഭിനേതാക്കൾ അവരു‌ടെ കയ്യിലുള്ളത് എടുക്കും. എവിടെ നിന്നായാലും അങ്ങനെയൊരു വാച്ച് കലക്ട് ചെയ്യും. പല സിനിമയ്ക്ക് വേണ്ടിയും വാച്ചുകൾ ഉണ്ടാക്കാറുണ്ടെന്നും സതീഷ് എസ്ബി പറഞ്ഞു.

More from Filmibeat

Read more about: mammootty rajamanikyam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X