പാർവതി മെൽട്ടൺ അഡ്ജസ്റ്റ് ചെയ്തില്ല, കുറേ ഡിമാന്റുകൾ; പക്ഷെ സംവൃതയുടെ പെരുമാറ്റം; കോസ്റ്റ്യൂം ഡിസെെനർ പറയുന്നു

ഫിലിം മേക്കേർസിനേക്കാളും പ്രേക്ഷകരേക്കാളും സിനിമാ താരങ്ങളെ അടുത്തറിയുന്നവർ ഇവർക്കൊപ്പം വർക്ക് ചെയ്യുന്ന അണിയറ പ്രവർത്തകരാണ്. മേക്കപ്പ് മാൻ, കോസ്റ്റ്യൂം ഡിസെെനർ, അസിസ്റ്റന്റുമാർ തുടങ്ങിയവരാണ് താരങ്ങളുടെ യഥാർത്ഥ മുഖം കാണുന്നവർ. ഹലോ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച നടിയാണ് പാർവതി മെൽട്ടൺ. മോഹൻലാൽ നായകനായ ചിത്രം മികച്ച വിജയം നേടി. സംവൃത സുനിലാണ് പാർവതി മെൽട്ടണിന് പുറമെ ഹലോയിൽ നായികാ വേഷം ചെയ്തത്.

സിനിമയിൽ കോസ്റ്റ്യൂം ഡിസൈൻ ചെയ്തത് സൂര്യ പാർവതിയാണ്. അന്നത്തെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് കോസ്റ്റ്യൂം ഡിസൈനർ സൂര്യ പാർവതി. പാർവതി മെൽട്ടൺ വലിയ നിബന്ധനകൾ വെച്ചിരുന്നെന്ന് സൂര്യ പാർവതി പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

Parvati Melton

വന്നപ്പോൾ തന്നെ അവർ കുറേ ഡിമാന്റുകൾ വെച്ചു. ഈ കളറുകൾ എനിക്ക് സ്യൂട്ടാകില്ലെന്ന് പറഞ്ഞു. ആൾ വളരെ ഫെയർ ആണ്. അവർക്ക് അവരുടെ ഫെയർനെസ് കുറയ്ക്കണം. നമുക്കാണെങ്കിൽ ഇവർ ഫെയറാണെന്ന് കാണിക്കണം. ഇത് രണ്ടും കൂടെയുള്ള ക്ലാഷായിരുന്നു. പിന്നെ അവർ മേക്കപ്പൊക്കെ സ്വന്തമായി ചെയ്ത് ടാൻഡ് ലുക്കിൽ വരും.

നമുക്കതല്ല വേണ്ടത്. നമുക്കവർ ഫെയറായിരിക്കണം. പിന്നെ അവരെ പറഞ്ഞ് കൺവിൻസ് ചെയ്യണം, അതൊക്കെ ശ്രമകരമായിരുന്നെന്ന് സൂര്യ പാർവതി ഓർത്തു. ആദ്യമൊക്കെ ഭയങ്കര ഇറിറ്റേഷനായിരുന്നു. ആം നോട്ട് കൺഫർട്ടബിൾ എന്നൊക്കെ പറഞ്ഞു. എങ്ങനെയിത് കൈകാര്യം ചെയ്യുമെന്ന പേടി എനിക്കുണ്ടായിരുന്നു. ഒരാഴ്ചയോളം കഴിഞ്ഞാണ് നടിയെ പറഞ്ഞ് മനസിലാക്കാനായത്.

Surya Parvathy  Parvati Melton

പരിചയപ്പെടലെല്ലാം ആദ്യം കഴിയും. വീട്ടിലെ കാര്യങ്ങളെല്ലാം ചോദിക്കും. ഡ്രസിന്റെ കാര്യം വരുമ്പോഴേക്കും ആൾ പിന്നെ വലിയ ഹീറോയിനായി പറയും. അത് പറയുന്നത് കൊണ്ട് എനിക്ക് കുഴപ്പമില്ല. തനിക്കൊരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റിയെന്നും സൂര്യ പാർവതി വ്യക്തമാക്കി.

കോസ്റ്റ്യൂം കൊടുക്കുമ്പോൾ ഒരു ടെൻഷനും തോന്നാത്ത നടി സംവൃത സുനിലാണെന്നും സൂര്യ പാർവതി പറയുന്നുണ്ട്. സംവൃത സുനിൽ 100 ശതമാനം ഓക്കെയാണെനിക്ക്. ഒരു ടെൻഷനും തോന്നില്ല. പുള്ളിക്കാരിക്ക് കാര്യം പറഞ്ഞാൽ പിടികിട്ടും. നല്ല കുട്ടിയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ലൂസായ വസ്ത്രങ്ങൾ കൊടുക്കില്ലല്ലോ. അത് വളരെ ചെറിയ കാര്യമാണ്. വേണമെങ്കിൽ അത് അഡ്ജസ്റ്റ് ചെയ്യാം. പക്ഷെ പാർവതി മെൽട്ടണൊന്നും അത് അ‍ഡ്ജസ്റ്റ് ചെയ്യില്ല.

നമ്മുടെ നാട്ടിലെ സ്ത്രീകൾ ആ സമയത്ത് ഇറുകിപ്പിടിച്ച വസ്ത്രങ്ങൾ പൊതുവെ ഇടാറില്ലായിരുന്നു. പക്ഷെ പാർവതി മെൽട്ടൺ അതിൽ വളരെ കോൺഷ്യസായിരുന്നെന്നും സൂര്യ പാർവതി ഓർത്തു. സിനിമകളിൽ പാർവതി മെൽട്ടണിനെ ഇപ്പോൾ കാണാറില്ല. തെലുങ്ക് സിനിമകളിലും സാന്നിധ്യമറിയിച്ച നടി പിന്നീട് കരിയർ വിട്ടു. 2012 ൽ പുറത്തിറങ്ങിയ യമഹോ യമ എന്ന തെലുങ്ക് ചിത്രത്തിലാണ് പാർവതി മെൽട്ടൺ അവസാനമായി അഭിനയിച്ചത്.

More from Filmibeat

Read more about: samvrutha sunil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X