മഞ്ജു വാര്യര്‍ ആ വേഷത്തില്‍ വന്നതോടെ അവര്‍ യെസ് പറഞ്ഞു, അഭിരാമി ആക്കിയതിനെക്കുറിച്ച് എസ് ബി സതീശന്‍
മലയാളികളുടെ സ്വന്തം താരങ്ങളിലൊരാളാണ് മഞ്ജു വാര്യര്‍. സല്ലാപത്തിലൂടെ തുടങ്ങിയ അഭിനയ ജീവിതം ലളിതം സുന്ദരത്തിലെത്തി നില്‍ക്കുകയാണ്. സാക്ഷ്യമെന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതം തുടങ്ങിയതെങ്കിലും സല്ലാപത്തിലൂടെയായിരുന്നു താരം നായികയായി മാറിയത്. നാടന്‍ വേഷം മാത്രമല്ല മോഡേണ്‍ കഥാപാത്രങ്ങളും തനിക്ക് ചേരുമെന്ന് തെളിയിക്കുകയായിരുന്നു മഞ്ജു വാര്യര്‍. വിവാഹത്തോടെ ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നു മഞ്ജു വാര്യര്‍.
ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവിന് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്. മഞ്ജു വാര്യര്‍ അന്നും ഇന്നും ഒരു പോലെ തന്നെയാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. രണ്ടാം വരവിലാണ് കൂടുതല്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ ലഭിച്ചതെന്ന് താരം പറഞ്ഞിരുന്നു. വ്യത്യസ്തമായ മേക്കോവറുകളുമായും താരമെത്താറുണ്ട്. മഞ്ജു വാര്യരുടെ കരിയറിലെ പ്രധാന ചിത്രങ്ങളിലൊന്നായ സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ കോസ്റ്റിയൂമിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് എസ് ബി സതീശന്‍. കേരളകൗമുദിക്ക് നല്‍കിയ അഭുമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

മഞ്ജു വാര്യരുടെ കഥാപാത്രം
ആമിയെന്ന അഭിരാമിയായാണ് മഞ്ജു വാര്യര്‍ സമ്മര്‍ ഇന്‍ ബത്‌ലഹേമിലേക്ക് എത്തിയത്. പതിവില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രമായിരുന്നു അത്. വേഷത്തിലും രൂപത്തിലുമെല്ലാം തികച്ചും വ്യത്യസ്തയായാണ് താരമെത്തിയത്. മോഡേണ്‍ വേഷത്തിലും തിളങ്ങാനാവുമെന്ന് താരം തെളിയിക്കുകയായിരുന്നു. വസ്ത്രധാരണത്തിലൂടെ മാത്രമല്ല അനായാസേന ആമിയായി ആരാധക ഹൃദയത്തിലും ഇടം നേടുകയായിരുന്നു താരം. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വേഷത്തിലേക്ക്
മഞ്ജു വാര്യര്‍ക്കായി കോസ്റ്റിയൂം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് വലിയ ആശയക്കുഴപ്പമുണ്ടായിരുന്നു. മോഡേണ്‍ വേഷത്തിലുള്ള രൂപം എങ്ങനെയാവുമെന്നായിരുന്നു അവരുടെ ആശങ്ക. അങ്ങനെയാണ് ഞങ്ങളെല്ലാം കോസ്റ്റിയൂം സെറ്റാക്കാനായി നോക്കിയത്. മഞ്ജുവിനോട് കോസ്റ്റിയൂമിനെക്കുറിച്ച് പറഞ്ഞിരുന്നു. അതിട്ട് സ്റ്റൈലായി വന്ന് കറങ്ങി നില്‍ക്കാന്‍ പറഞ്ഞിരുന്നു. പറഞ്ഞ മാത്രയില്‍ തന്നെ കഥാപാത്രമായി മാറുന്നയാളാണ് മഞ്ജു. അതിട്ട് വന്നപ്പോള്‍ അവര്‍ക്കെല്ലാം ഇഷ്ടമാവുകയായിരുന്നു.

കൂടെയുള്ളവര്‍ക്കും
മഞ്ജു വാര്യരുടെ കോസ്റ്റിയൂം മാത്രമല്ല കൂടെയുള്ളവര്‍ക്കും മനോഹരമായ കോസ്റ്റിയൂമായിരുന്നു കൊടുത്തത്. കുട്ടികള്‍ക്കുള്‍പ്പടെ അങ്ങനെ ചെയ്തപ്പോള്‍ അത് മനോഹരമായി മാറുകയായിരുന്നു. കോസ്റ്റിയൂമിന് മാനറിസം കൂടി കൊടുത്തതോടെ ആമി അതിമനോഹരമായി മാറുകയായിരുന്നു. ബാക്ക്ഗ്രൗണ്ടിലുള്ളവരുടെ കോസ്റ്റിയൂം കൂടി നന്നായി സെറ്റ് ചെയ്തതോടെ മഞ്ജു വാര്യരിന് എന്തും കൊടുക്കാമെന്ന അവസ്ഥയാവുകയായിരുന്നു. അഭിനയത്തിലൂടെ മാത്രമല്ല സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ മഞ്ജു വാര്യരുടെ വസ്ത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

മംമ്ത മോഹന്‍ദാസിനെക്കുറിച്ച്
മഞ്ജു വാര്യരും മംമ്തയുമൊക്കെ കോസ്റ്റിയൂമിന് മാനറിസം കൊടുക്കുന്നവരാണ്. സെല്ലുലോയ്ഡിലെ മംമ്തയെക്കുറിച്ചും എസ്ബി സതീഷ് വാചാലനായിരുന്നു. ആ ക്യാരക്ടറിലേക്ക് കയറുകയായിരുന്നു അവര്‍. പൃഥ്വിരാജും അങ്ങനെ തന്നെയാണ്. ഒരു റഫറന്‍സുമില്ലാതെ സ്റ്റോറി വെച്ച് ചെയ്തതാണ് അത്. കമല്‍സാറും നല്ല ഫ്രീഡം തന്നിരുന്നുവെന്നും എസ് ബി സതീശന്‍ പറയുന്നു. സംവിധായകര്‍ തരുന്ന സ്വാതന്ത്ര്യം വലിയ കാര്യമാണ് ടെക്‌നീഷ്യന്‍മാര്‍ക്ക്.


Click it and Unblock the Notifications











