രജിത് കുമാറിന്റെ വീട്ടിലെ കാഴ്ചകള്‍! അദ്ദേഹം എങ്ങനെയാണോ അങ്ങനെ തന്നെയാണ് ബിഗ് ബോസില്‍ കണ്ടതും
രജിത് കുമാര്‍ തിരിച്ച് വന്നത് ആഘോഷിക്കുകയാണ് ആരാധകര്‍. അദ്ദേഹം വന്നിറങ്ങിയ എയര്‍പോര്‍ട്ടില്‍ നൂറ് കണക്കിന് ആളുകള്‍ വന്നത് വലിയ വിവാദമായിരുന്നു. കൊറോണ ഭീഷണി ഉള്ളത് കൊണ്ടായിരുന്നു ഇത് പ്രശ്‌നമായത്. തന്റെ ആരാധകരോട് കൊറോണയൊക്കെ പോയതിന് ശേഷം സ്‌നേഹം പ്രകടിപ്പിക്കാമെന്ന് ഒക്കെ താരം പറഞ്ഞിരുന്നു. അതിനൊപ്പം നിരവധി അഭിമുഖങ്ങളിലാണ് രജിത് പങ്കെടുത്ത് കൊണ്ടിരിക്കുന്നത്.
ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബിഗ് ബോസ് അനുഭവങ്ങളെ കുറിച്ചും തന്റെ ഭാര്യയെയും കുടുംബത്തെ കുറിച്ചുമെല്ലാം രജിത് തുറന്ന് സംസാരിച്ചിരിക്കുകയാണ്. രജിത്തിന്റെ വീടിന് അടുത്തുള്ള സുഹൃത്തും കൗണ്‍സിലറുമായ പ്രിന്‍സ് രാജ് അദ്ദേഹത്തെ കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ രസകരമാണ്. ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ് രജിത് കുമാര്‍. നന്നായി പഠിക്കുന്ന പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി സാമ്പത്തികമായിട്ടും അല്ലാതെയുമെല്ലാം അദ്ദേഹം സഹായിക്കാറുണ്ട്.

രജനികാന്ത് സിനിമയില്‍ വരുമ്പോള്‍ രൂപം മാറിയത് പോലെ രജിത് കുമാര്‍ മാറിയത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് ഇയാള്‍ പറയുന്നത്. സാറിന്റെ സംസാരം കേള്‍ക്കുമ്പോള്‍ വലിയ ആചാര്യന്മാരെ പോലെയാണ്. സ്വകാര്യ ദുഃഖങ്ങള്‍ ഒരുപാടുണ്ട്. കുടുംബത്തിലുണ്ടായ പ്രശ്‌നങ്ങളൊക്കെ ഉണ്ട്. വെള്ളത്താടിയും മുടിയുമൊക്കെ ആയി നടന്നത് അത് കൊണ്ടാണെന്നാണ് കരുതിയത്. പഴനി മുരുകന് വേണ്ടിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
അടുത്ത കാലത്തായി കണ്ടപ്പോഴാണ് സാറിനെ കണ്ടപ്പോഴാണ് വിശ്വസിക്കാന്‍ കഴിയാതെ പോയി. സിനിമാ താരങ്ങളെ പോലെ മേക്കോവറായിരുന്നു അത്. ബിഗ് ബോസില്‍ കണ്ടപ്പോള്‍ ആളുകള്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. കുറേ യാതനകള്‍ക്ക് ശേഷം സാറിനെ ബിഗ് ബോസില്‍ കണ്ടത് വലിയ സന്തോഷമായിരുന്നു.

ജീവിതത്തിലെ പോലെ തന്നെ ബിഗ് ബോസിലും അദ്ദേഹം ഒറ്റപ്പെടലായിരുന്നു. സന്തോഷമായാലും ദുഃഖമായാലും ആരുമായി പങ്കിടാന്‍ പറ്റുന്നില്ല. മകന്‍ ഒറ്റയ്ക്ക് ജീവിക്കുന്നതില്‍ സാറിന്റെ അമ്മയ്ക്ക് വളരെ വേദന ഉണ്ടായിരുന്നു. ലോകം മുഴുവനുമുള്ള ആളുകള്‍ കാണുന്നൊരു പരിപാടിയില്‍ എത്തുകയും അദ്ദേഹം പറയുന്നത് ആളുകള്‍ അംഗീകരിക്കുകയും ചെയ്തത് വലിയ കാര്യമാണ്.
ജീവിതത്തില്‍ എങ്ങെയാണോ അത് തന്നെയാണ് ബിഗ് ബോസ് വീടിനുള്ളിലും. സാറിന് അങ്ങനെ അഡ്ജസ്റ്റ് ചെയ്ത് പോകാന്‍ പറ്റാത്തത് കൊണ്ടാണ് പല പ്രതിസന്ധികളും നേരിടേണ്ടി വന്നതെന്ന് തോന്നിയിരുന്നു. സാറിന്റെ വാദങ്ങളും ഞാനിതാണ്, എന്റെ തീരുമാനം ഇതാണ് എന്നൊക്കെയുള്ള കടുംപിടുത്തങ്ങള്‍ക്ക് ഒര്‍ജിനാലിറ്റിയുണ്ടെന്നും പറയുന്നു.
വീഡിയോ കാണാം


Click it and Unblock the Notifications