മലയാളത്തിലെ സിനിമ ദമ്പതിമാര്‍

By Soorya Chandran

ഫഹദ് ഫാസില്‍ നസ്രിയ നസീമിനെ വിവാഹം കഴിക്കുന്നു എന്നതാണല്ലോ ഇപ്പോള്‍ മലയാള സിനിമയിലെ ബ്രേക്കിങ് ന്യൂസ്. മലയാളത്തിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ എന്ന സ്ഥാനം ഫഹദിന് നഷ്ടപ്പെടാന്‍ പോവുകയാണ്.

മലയാള സിനിമയില്‍ താരദമ്പതിമാര്‍ പലരുണ്ട്. ഒരുമിച്ചഭിനയിച്ച് പ്രണയത്തിലായവരാണ് പലരും. സംവിധായകന്റെ സര്‍ഗ്ഗ ശേഷിയില്‍ ആകൃഷ്ടരായ നടികളും, നടിമാരുടെ അഭിനയ പാടവത്തില്‍ മയങ്ങിപ്പോയ സംവിധായകരും കുറവല്ല.

മലയാളത്തിലെ സിനിമ ദമ്പതിമാരെ പരിചയപ്പെടാം

ഭരതന്‍- കെപിഎസി ലളിത

മലയാള സിനിമയിലെ ദമ്പതിമാര്‍

മലയാളത്തിന്റെ വിഖ്യാത സംവിധായകന്‍ ഭരതനാണ് കെപിഎസി നടിയെ വിവാഹം കഴിച്ചത്. മലയാളത്തിന്റെ മനമറിഞ്ഞ സംവിധായകനും അയജ്ഞലളിതമായ അഭിനവ പാടവമുള്ള ലളിതയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്.

മോഹന്‍ലാല്‍-സുചിത്ര

മലയാള സിനിമയിലെ ദമ്പതിമാര്‍

മലയാളത്തിന്റെ സ്വന്തം ലാലേട്ടനും വിവാഹം കഴിച്ചത് സിനിമയില്‍ നിന്ന് തന്നെ. പക്ഷേ ഇത് പ്രേമ വിവാഹം ഒന്നും ആയിരുന്നില്ല. തമിഴ് സിനിമ നിര്‍മാതാവായ ബാലാജിയുടെ മകള്‍ സുചിത്രയാണ് ലാലിന്റെ ഭാര്യ.

 സുകുമാരന്‍-മല്ലിക

മലയാള സിനിമയിലെ ദമ്പതിമാര്‍

വില്ലന്‍ വേഷങ്ങളും നായക വേഷങ്ങളും മനോഹരമാക്കിയ അതുല്യ നടന്‍ സുകുമാരന്‍ വിവാഹം കഴിച്ചത് സിനിമ നടി മല്ലികയെ ആയിരുന്നു. അങ്ങനെ മല്ലിക, മല്ലിക സുകുമാരനായി.

ജയറാം- പാര്‍വ്വതി

മലയാള സിനിമയിലെ ദമ്പതിമാര്‍

പാര്‍വ്വതി സിനിമയില്‍ വരുമ്പോള്‍ ജയറാം നടനായിട്ടില്ല. സിനിമയില്‍ എത്തും മുമ്പേതന്നെ തനിക്ക് പാര്‍വ്വതിയോട് പ്രണയമായിരുന്നെന്ന് ജയറാം പിന്നീട് പറഞ്ഞിട്ടുണ്ട്. എന്തായാലും ഏറെ പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്.

ഐവി ശശി-സീമ

മലയാള സിനിമയിലെ ദമ്പതിമാര്‍

സംവിധായകന്‍-നടി പ്രണയത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഐവി ശശിയുടേയും സീമയുടേയും.

പ്രിയദര്‍ശന്‍-ലിസി

മലയാള സിനിമയിലെ ദമ്പതിമാര്‍

പ്രിയദര്‍ശനും ലിസിയും വിവാഹിതരായതും സിനിമയിലൂടെ തന്നെ.

 ദിലീപ്-മഞ്ജു വാര്യര്‍

മലയാള സിനിമയിലെ ദമ്പതിമാര്‍

കേരളം ഏറെ ചര്‍ച്ച ചെയ്ത സിനിമ പ്രണയവിവാഹങ്ങളില്‍ ഒന്നായിരുന്നു ദിലീപിന്റേയും മഞ്ജു വാര്യരുടേയും. നാട്ടുകാരേയും വീട്ടുകാരേയും അറിയിക്കാതെ രഹസ്യമായിട്ടായിരുന്നു ഇവരുടെ വിവാഹം.

ബിജു മേനോന്‍- സംയുക്ത വര്‍മ

മലയാള സിനിമയിലെ ദമ്പതിമാര്‍

ദിലീപ്-മഞ്ജു പാര്യര്‍ പ്രണയത്തിന് ചുക്കാന്‍ പിടിച്ച ആളായിരുന്നു ബിജു മേനോന്‍. ഇദ്ദേഹവും ഒടുവില്‍ സിനിമയില്‍ നിന്ന് തന്നെയാണ് ജീവിത സഖിയെ കണ്ടെത്തിയത്. സംയുക്ത-ബിജു ദമ്പതികളുടേത് പ്രണയ വിവാഹമായിരുന്നെങ്കിലും വീട്ടുകാരുടെ സമ്മതത്തോടെയാണ് നടത്തിയത്.

ഷാജി കൈലാസ്- ആനി

മലയാള സിനിമയിലെ ദമ്പതിമാര്‍

ഭരതന്റേയും ഐവി ശശിയുടേയും പ്രിയദര്‍ശന്റേയും പാത പിന്തുടര്‍ന്ന മറ്റൊരു സംവിധായകനാണ് ഷാജി കൈലാസ്. ആനി എന്ന നടി നായികയായി തിളങ്ങി നിന്നിരുന്ന സമയത്താണ് ഇവര്‍ ഏവരേയും ഞെട്ടിച്ചുകൊണ്ട് വിവാഹിതരായത്.

ഇന്ദ്രജിത്ത്- പൂര്‍ണിമ

മലയാള സിനിമയിലെ ദമ്പതിമാര്‍

അച്ഛന്റേയും അമ്മയുടേയും പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ടായിരുന്നു മലയാളിയുടെ പ്രിയ താരം ഇന്ദ്രജിത്തിന്റെ വിവാഹം. സിനിമയില്‍ നിന്ന് തന്നെയാണ് ഇന്ദ്രന്‍ പൂര്‍ണിമയെ കണ്ടെത്തിയത്.

അജിത്ത്- ശാലിനി

മലയാള സിനിമയിലെ ദമ്പതിമാര്‍

മലയാളിയുടെ പ്രിയപ്പെട്ട ബേബി ശാലിനി.. അവള്‍ വളര്‍ന്നപ്പോള്‍ നായികയായ ശാലിനിയായി. വിവാഹം കഴിച്ചത് മലയാളിയെ അല്ലെങ്കിലും മലയാളികള്‍ക്കെല്ലാം പ്രിയപ്പെട്ട 'തല' അജിത്തിനെയാണ്.

ആഷിക് അബു- റീമ കല്ലിങ്ങല്‍

മലയാള സിനിമയിലെ ദമ്പതിമാര്‍

മലയാളികള്‍ അവസാനമായി കൊണ്ടാടിയ താര വിവാഹമായിരുന്നു ആഷിക് അബുവിന്റേയും റീമ കല്ലിങ്ങലിന്റേയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X