ടൊവിനോയും നിവിന്‍ പോളിയും മുതല്‍ അനൂപ് മേനോനും ശ്വേതയും വരെ.. മലയാള സിനിമയിലെ ബന്ധുക്കളെ അറിയുമോ?

By Nimisha

താരങ്ങളുടെ കുടുംബ കാര്യത്തെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്കെന്നും ആകാംക്ഷയാണ്. ബന്ധുക്കളെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചുമൊക്കെ പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. നിമിഷങ്ങള്‍ക്കുള്ളിലാണ് താരങ്ങളുടെ ഫോട്ടോയും വിശേഷങ്ങളും വൈറലാവുന്നത്. സ്‌ക്രീനില്‍ മാത്രമല്ല അല്ലാതെയും ബന്ധുത്വമുള്ള താരങ്ങള്‍ സിനിമയിലുണ്ട്.

വിനീതും ശോഭനയും അടുത്ത ബന്ധുക്കളാണെന്ന് ഭൂരിഭാഗം പേര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ടൊവിനോയും നിവിന്‍ പോളിയും കസിന്‍സാണെന്നും നയന്‍താരയും മിത്ര കുര്യനും അടുത്ത ബന്ധുക്കളാണെന്നും അധികം പേര്‍ക്കും അറിയില്ല. പ്രേക്ഷകര്‍ക്ക് അറിയുന്നതും അറിയാത്തതുമായ ബന്ധുക്കളെക്കുറിച്ച് നമുക്കൊന്ന് നോക്കാം.

ദുല്‍ഖര്‍ സല്‍മാനും മഖ്ബൂല്‍ സല്‍മാനും

ദുല്‍ഖര്‍ സല്‍മാനും മഖ്ബൂല്‍ സല്‍മാനും

മമ്മൂട്ടിയുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയതാണ്. മമ്മൂട്ടിയുടെ അനുജന്‍ ഇബ്രാഹിമിന്റെ മകനായ മഖ്ബൂല്‍ സല്‍മാനും അഭിനയംരഗത്ത് സജീവമാണ്. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഇബ്രാഹിം കുട്ടി. മമ്മൂട്ടി നായകനാകുന്ന മാസ്റ്റര്‍പീസ് ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ മഖ്ബൂല്‍ അഭിനയിച്ചിട്ടുണ്ട്.

അനൂപ് മേനോനും ശ്വേതാ മേനോനും

അനൂപ് മേനോനും ശ്വേതാ മേനോനും

അനശ്വരം എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ താരമാണ് ശ്വേതാ മേനോന്‍. ചിത്രത്തിലെ താരാപഥം എന്ന ഗാനം പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ ശ്രദ്ധേയനായി മാറിയ നടനാണ് അനൂപ് മേനോന്‍. വിനയന്‍ സംവിധാനം ചെയ്ത കാട്ടുചെമ്പകത്തിലൂടെയാണ് അദ്ദേഹം സിനിമയില്‍ പ്രവേശിച്ചത്. അനൂപ് മേനോനും ശ്വേതാ മേനോനും കസിന്‍സാണ്.

ബാലു വര്‍ഗീസും ലാലും

ബാലു വര്‍ഗീസും ലാലും

യുവതാരങ്ങളില്‍ ശ്രദ്ധേയനായ ബാലു വര്‍ഗീസ് സംവിധായകനും നടനുമായ ലാലിന്റെ സഹോദരിയുടെ മകനാണ്. ലാല്‍ നിര്‍മ്മിച്ച സിനിമയായ ചാന്തുപൊട്ടില്‍ ഇന്ദ്രജിത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചാണ് ബാലു അഭിനയരംഗത്തേക്ക് കടന്നുവന്നത്. ജീന്‍പോള്‍ സംവിധാനം ചെയ്ത സിനിമകളിലെല്ലാം ബാലു അഭിനയിച്ചിട്ടുണ്ട്.

വിദ്യാ ബാലനും പ്രിയാമണിയും

വിദ്യാ ബാലനും പ്രിയാമണിയും

തെന്നിന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്‍ താരമായി മാറിയ പ്രിയാമണിയും ബോളിവുഡിലെ മുന്‍നിര അഭിനേത്രികളിലൊരാളുമായ വിദ്യാബാലനും കസിന്‍സാണ്. കേരളത്തിന് പുറത്താണ് വളര്‍ന്നതെങ്കിലും ഇരുവരും മലയാളികളാണ്.

 നമിതാ പ്രമോദും കുമരകം രഘുനാഥും

നമിതാ പ്രമോദും കുമരകം രഘുനാഥും

മിനിസ്‌ക്രീന്‍ പരമ്പരകളിലെ സജീവ സാന്നിധ്യമായ കുമരകം രഘുനാഥിന്റെ സഹോദരന്റെ മകളാണ് നമിതാ പ്രമോദ്. തുടക്കത്തില്‍ സിനിമയില്‍ വേഷമിട്ട അദ്ദേഹം പിന്നീട് സീരിയലുകളിലെ നിറസാന്നിധ്യമായി മാറുകയായിരുന്നു. നമിതയെ സിനിമയിലേക്ക് കൊണ്ടുവരാന്‍ പ്രധാന കാരണക്കാരന്‍ ഇദ്ദേഹമായിരുന്നു.

മിത്ര കുര്യനും നയന്‍താരയും

മിത്ര കുര്യനും നയന്‍താരയും

സിദ്ദിഖ് സംവിധാനം ചെയ്ത ദിലീപ് ചിത്രമായ ബോര്‍ഡിഗാര്‍ഡില്‍ നയന്‍താരയുടെ സുഹൃത്തായി വേഷമിട്ട മിത്രകുര്യനും നയന്‍താരയും അടുത്ത ബന്ധുക്കളാണ്. ഒരുമിച്ച് അഭിനയിക്കാനുള്ള ഭാഗ്യം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

ടൊവിനോ തോമസും നിവിന്‍ പോളി

ടൊവിനോ തോമസും നിവിന്‍ പോളി

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ നിവിന്‍ പോളിയും ടൊവിനോ തോമസും അടുത്ത ബന്ധുക്കളാണ്. നിവിന്‍ പോളിയുടെ അച്ഛന്റെ അനുജന്‍ ടൊവിനോയുടെ അച്ഛന്റെ സഹോദരിയെയാണ് വിവാഹം ചെയ്തത്.

വിനീതും ശോഭനയും

വിനീതും ശോഭനയും

നൃത്തവേദികളിലെ നിറസാന്നിധ്യമായ ശോഭനയും വിനീതും അടുത്ത ബന്ധുക്കളാണ്.ശോഭനയുടെ കസിന്‍ ബ്രദറാണ് വിനീത്. ഒരുപാട് വേദികളില്‍ ഒരുമിച്ച് നൃത്തം അവതരിപ്പിക്കാനുള്ള ഭാഗ്യം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

ഗോപിസുന്ദറും ദേവനും

ഗോപിസുന്ദറും ദേവനും

വില്ലനായും സഹനടനായും തിളങ്ങി നിന്നിരുന്ന ദേവന്റെ സഹോദരപുത്രനാണ് സംഗീത സംവിധായകനായ ഗോപി സുന്ദര്‍. ഇവരുടെ ബന്ധുത്വത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി മുന്നേറുകയാണ് ഗോപിസുന്ദര്‍.

മോഹന്‍ലാലും ബി ഉണ്ണിക്കൃഷ്ണനും

മോഹന്‍ലാലും ബി ഉണ്ണിക്കൃഷ്ണനും

സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണനും മോഹന്‍ലാലും അടുത്ത ബന്ധുക്കളാണ്. വില്ലന്‍ ചിത്രീകരണത്തിനിടയില്‍ ഇരുവരും മോഹന്‍ലാലിന്റെ തറവാട് വീട് സന്ദര്‍ശിച്ചിരുന്നു. മാടമ്പി, ഗ്രാന്റ്മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് തുടങ്ങിയ ചിത്രങ്ങള്‍ ഈ കൂട്ടായ്മയില്‍ നിന്ന് പുറത്തിറങ്ങിയതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X