For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യം അത് മനസ്സിൽ നിന്ന് എടുത്തു മാറ്റൂ... പ്രവാസികളോട് മോഹൻലാലിന് ഒരു കാര്യം പറയാനുണ്ട്

  |

  ലോകജനത കൊവിഡ് ഭീഷണിയിൽ ജീവിക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. പ്രതിരോധ പ്രവർത്തനങ്ങളുമായി വിവിധ സർക്കാരുകളും ആരോഗ്യ പ്രവർത്തകരും കൂടെ തന്നെയുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യമൊട്ടാകെ ലോക്ക് ഡൗണിലേയ്ക്ക് പോയിരിക്കുകയാണ്. വീടുകളിൽ സുരക്ഷിതമായി ഇരിക്കാനാണ് ജനങ്ങളോട് ഭരണാധികാരികൾ നിർദ്ദേശിക്കുന്നത്. വീടുകളിൽ ഇരിക്കുന്ന ജനങ്ങൾക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും സർക്കാരുകൾ ഏർപ്പാടാക്കുന്നുമുണ്ട്.

  പ്രവാസികള്‍ക്ക് ധൈര്യം പകര്‍ന്ന് മോഹന്‍ലാല്‍ | FilmiBeat Malayalam

  കൊറോണ കാലത്ത് ലോകത്തിന്റെ വിവിധ കോണുകളിൽ അകപ്പെട്ടിരിക്കുന്ന പ്രവാസികൾക്ക് ധൈര്യം പകർന്ന് നടൻ മോഹൻലാൽ. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് താരം സാന്ത്വനമേകി രംഗത്തെത്തിയിരിക്കുന്നത്. നിങ്ങള്‍ക്കൊപ്പം ആരുമില്ലെന്ന ചിന്തകള്‍ മനസ്സില്‍ നിന്നും ദൂരെക്കളയണമെന്നും മോഹന്‍ലാല്‍ വീഡിയോയിൽ പറയുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സർക്കാരിന് പൂർണ്ണ പിന്തുണയുമായി താരം കൂടെ തന്നെയുണ്ട്.

  നമുക്ക് കാണാന്‍ പോലുമാകാത്ത ശത്രുവിനെതിരെ പോരാടാന്‍ കൈകഴുകിയും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും പോരാടുകയാണ് നാം.പ്രവാസി മലയാളികളോടായി പറയട്ടെ. നിങ്ങളുടെ അവിടുത്തെ ഭരണാധികാരികള്‍ സുരക്ഷയ്ക്ക് വേണ്ടി ഒട്ടേറെ നടപടികള്‍ ചെയ്തിട്ടുണ്ട്.. അതെല്ലാം പാലിക്കണമെന്നും മോഹൻലാൽ പറയുന്നു. കൂടെ നാട്ടുലുള്ള വരെ കുറിച്ച് ദുഃഖിക്കേണ്ടന്നും താരം വീഡിയോയിൽ പറയുന്നു.

  നാട്ടിലുള്ള കുടുംബങ്ങളെ ഓര്‍ത്ത്, ജോലിയിലെ പ്രശ്‌നങ്ങളെ ഓര്‍ത്ത്, സുരക്ഷിതത്വത്തെ ഓര്‍ത്ത് തനിച്ച് ദു;ഖിക്കുകയാവും നിങ്ങള്‍.എന്നാല്‍ കൂടെ ആരുമില്ല എന്ന തോന്നല്‍ മനസ്സില്‍ നിന്നെടുത്തു മാറ്റൂ. ഞങ്ങളെല്ലാവരുമുണ്ട്. ശരീരിക അകലം പാലിക്കുന്നുണ്ടെങ്കിലും മനസ്സ് കൊണ്ട് നമ്മൾ എല്ലാവരും എത്രയോ അടുത്താണ്. ഉളളിൽ മുളപ്പൊട്ടുന്ന അശുഭ ചിന്തകളെ ഇപ്പോൾ തന്നെ പറിച്ചു കളയൂ.

  സ്ഥായിയായി ഈ ലോകത്ത് ഒന്നും തന്നെയില്ലല്ലോ. ഈ നിമിഷവും കടന്നു പോകും. ഒരുമിച്ച് ആഹ്ലാദിച്ചിരുന്ന നിമിഷങ്ങൾ പോലെ നാമൊരുമിച്ച് ദുഃഖിക്കുന്ന ഈ സങ്കടവും കടന്നു പോകും. നമ്മളൊരുമിച്ച് കൈകോർത്ത് വിജയഗീത പാടും- മോഹൻലാൽ വീഡിയോയിൽ പറയുന്നു. ഗൾഫ് രാജ്യങ്ങളിലും അമേരിക്കയിലും കൊവിഡ് വളരെ വേഗം പടർന്നു പിടിക്കുകയാണ്. ഏറ്റ‌വും കൂടുതൽ മലയാളികൾ ഗൾഫ് രാജ്യങ്ങളിലാണ് സേവനം അനുഷ്ടിക്കുന്നത്.

  കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് 50 ലക്ഷം രൂപ മോഹൻലാൽ സംഭാവന നൽകിയിട്ടുണ്ട്.സഹായതുക നൽകാനുള്ള സന്നദ്ധത അറിയിച്ചു കൊണ്ട് പിണറായി വിജയന് അയച്ച കത്തിൽ മുഖ്യമന്ത്രി‌യുടെയും സർക്കാരിന്റെയും പ്രവർത്തനങ്ങളെ മോഹൻലാൽ പ്രശംസിക്കുന്നുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിലെ മുഖ്യമന്ത്രിയുടെ നേതൃത്വം ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന ഒന്നായിരിക്കുമെന്നും കൊറോണ എന്ന മഹാമാരിയെ ചെറുക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു വിനിയോഗിക്കുവാനുമായി താൻ നൽകുന്ന 50 ലക്ഷം എന്ന തുക സ്വീകരിക്കണം എന്നും മോഹൻലാ‍ൽ മുഖ്യമന്ത്രിക്ക് എഴുതിയ കത്തിൽ പറയുന്നു.

  കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സിനിമ ഷൂട്ടിങ്ങ് നിർത്തിവെച്ചിട്ടുണ്ട്. സിനിമയിൽ നിത്യ വേതനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ സഹായിക്കാൻ ഫെഫ്ക്കയ്ക്കൊപ്പം മോഹൻലാലും മുന്നോട്ട് വന്നിട്ടുണ്ട്. ഫെഫ്ക മുമ്പോട്ട് വെച്ച പദ്ധതിയിലേക്ക് മോഹൻലാൽ പത്ത് ലക്ഷം രൂപയാണ് സഹായമായി നൽകിയിരുന്നത് .ഏകദേശം 5000ത്തോളം സിനിമാ പ്രവർത്തകർക്കാണ് ഈ സഹായം ലഭിക്കും. ഫെഫ്കയുടെ കീഴിലുളള 400 വാഹനങ്ങൾ കൊവിഡ് 19 സന്നദ്ധ പ്രവർത്തനങ്ങൾക്കായി സർക്കാരിന് വിട്ടു നൽകാൻ തയ്യാറാണെന്നും ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണൻ അറിയിച്ചിട്ടുണ്ട്.

  English summary
  Covid 19 Mohanlal Addressing Kerala expats
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X