നമ്മള്‍ ഭാഗ്യവാന്മാരാണ്! ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴില്‍ നമ്മള്‍ സുരക്ഷിതരാണെന്ന് മോഹന്‍ലാല്‍

വിദേശ രാജ്യങ്ങളടക്കം വലിയ രീതിയില്‍ വ്യാപിച്ച കൊറോണ വൈറസിനെതിരെ പോരാടുകയാണ് കേരളം. രാജ്യമൊട്ടാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ട്. ഓരോ വാര്‍ത്ത സമ്മേളനം കഴിയുംതോറും മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കുന്ന ഉറപ്പ് പ്രതീക്ഷകള്‍ നല്‍കുന്നതാണ്. ഭക്ഷണം ലഭിക്കാത്തവര്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള നടപടികളും ഏര്‍പ്പെടുത്തിയിരുന്നു.

മനുഷ്യന്മാരുടെ കാര്യം മാത്രമല്ല മൃഗങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. തെരുവില്‍ അലയുന്ന മൃഗങ്ങളെ സംരക്ഷിക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി സംസാരിച്ചിരുന്നു. ഇത്രയും കരുതല്‍ നല്‍കുന്ന മുഖ്യമന്ത്രിയെ അഭിനന്ദിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെയാണ് പിണറായി വിജയനെ കുറിച്ച് താരരാജാവ് വാചാലനായത്.

 mohanlal

മോഹന്‍ലാലിന്റെ കുറിപ്പ്

മനുഷ്യര്‍ വീടുകളില്‍ ഒതുങ്ങുമ്പോള്‍ പട്ടിണിയിലാവുന്ന വളര്‍ത്തുമൃഗങ്ങളെ , തെരുവുകളില്‍ മനുഷ്യര്‍ ഇല്ലാതാവുമ്പോള്‍ വിശന്നു വലയുന്ന തെരുവുനായ്ക്കളെ , ശാസ്താംകോട്ട അമ്പലത്തിലെ പടച്ചോറില്ലാതാവുമ്പോള്‍ കൊടും പട്ടിണിയിലാവുന്ന കുരങ്ങന്മാരെ. അരെയൊക്കെയാണ് മഹാമാരിയുടെ ഈ നാളില്‍ ഒരു മുഖ്യമന്ത്രി ഓര്‍ത്തെടുത്ത് കരുതലോടെ ചേര്‍ത്തു നിര്‍ത്തുന്നത്!

നമ്മള്‍ ഭാഗ്യവാന്മാരാണ്. മഹാരാജ്യത്തിന്റെ സര്‍വ്വ സന്നാഹങ്ങളും കൊണ്ട് സകല മനുഷ്യര്‍ക്കും രക്ഷാ കവചം ഒരുക്കുന്ന ഒരു പ്രധാനമന്ത്രിക്കു കീഴില്‍, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴില്‍ നമ്മള്‍ സുരക്ഷിതരാണ്. പക്ഷേ നമ്മുടെ സുരക്ഷയ്ക്ക്, നമ്മുടെ കാവലിന് രാവും പകലും പണിയെടുക്കുന്ന പോലീസ് സേനയെ, ആരോഗ്യ പ്രവര്‍ത്തകരെ ചിലപ്പോഴെങ്കിലും നമ്മള്‍ മറന്നു പോകുന്നു.

pics

അരുത്.. അവരും നമ്മെ പോലെ മനുഷ്യരാണ്. അവര്‍ക്കും ഒരു കുടുംബമുണ്ട്. അവര്‍ കൂടി സുരക്ഷിതരാവുമ്പോഴേ നമ്മുടെ ഭരണാധികരികള്‍ ഏറ്റെടുത്ത ഈ മഹാദൗത്യം പൂര്‍ണമാവൂ.ഈ യുദ്ധം നമുക്കു ജയിച്ചേ പറ്റു. വിവേകത്തോടെ, ജാഗ്രതയോടെ, പ്രാര്‍ത്ഥനയോടെ വീടുകളില്‍ തന്നെ ഇരിക്കു. എല്ലാ ദുരിതങ്ങളും അകന്ന പുതിയ പുലരി കാണാന്‍ ജനാലകള്‍ തുറന്നിടൂ... എന്നും മോഹൻലാൽ പറയുന്നു.

നേരത്തെയും കൊറോണയെ കുറിച്ചുള്ള ബോധവത്കരണത്തിന് മോഹൻലാൽ രംഗത്തുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുമായി നിരവധി വീഡിയോസ് താരത്തിൻ്റേതായി പുറത്ത് വന്നിരുന്നു. ഒപ്പം പ്രധാനമന്ത്രി, മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രവർത്തികളെ കുറിച്ചും താരരാജാവ് പറഞ്ഞിരുന്നു. ഇതെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ വൈറലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X