twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിദേശത്ത് നിന്നും വന്നവരെ കൊറോണായെന്ന് വിളിച്ച് കളിയാക്കുന്നു! പ്രവാസികളെ കുറിച്ച് സന്തോഷ് പണ്ഡിറ്റ്

    |

    കൊറോണ വൈറസ് ലോകം മുഴുവനും വ്യാപിച്ചു കഴിഞ്ഞു. കേരളത്തിലും സ്ഥിതി അങ്ങനെ തന്നെയാണ്. കടുത്ത ജാഗ്രതയിലാണ് രാജ്യമൊട്ടാകെ. വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്ന പ്രവാസി മലയാളികള്‍ക്കാണ് കൂടുതലും കൊറോണ വ്യാപിച്ചിരുന്നത്. ഇതോടെ പ്രവാസികള്‍ക്കെതിരെ രൂക്ഷമായ പ്രതിഷേധങ്ങള്‍ ചിലര്‍ നടത്തുന്നുണ്ട്.

    പ്രവാസികളെ കൊറോണ എന്ന് വിളിച്ച് കളിയാക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരോട് താക്കീതുമായി എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെ ജീവന്‍ ഹോമിച്ചും നമ്മുടെ നാടിനെ നമ്പര്‍ വണ്‍ ആക്കിയത് പ്രവാസികളാണ്. അവരില്ലായിരുന്നെങ്കില്‍ കേരളം വട്ടപൂജ്യമായിരുന്നേനെ എന്ന് പറയുകയാണ് സന്തോഷ് പണ്ഡിറ്റ്.

    സന്തോഷ് പണ്ഡിറ്റ് പറയുന്നതിങ്ങനെ

    കൊറോണാ വന്നത് മുതല്‍ പലര്‍ക്കും പ്രവാസികള്‍ എന്നു കേള്‍ക്കുന്നത് തന്നെ പുച്ഛമാണ്. നിലവില്‍ വിദേശത്ത് ജോലി ചെയ്യുന്ന ബന്ധുക്കളോടും, കൂട്ടുകാരോടും ദയവു ചെയ്ത് കേരളത്തിലേക്ക് വരരുത് എന്നു വരെ ക്രൂരമായ് പലരും പറയുന്നു. യഥാര്‍ത്ഥത്തില്‍ വിദേശത്ത് മണലാരണ്യത്തില്‍ പോയ് ചുട്ടു പൊള്ളുന്ന വെയിലില്‍ കഷ്ടപ്പെട്ട് പണമുണ്ടാക്കി കേരളത്തിലേക്ക് അയച്ചിട്ടാണ് ഇന്നീ കാണുന്ന കേരളത്തിന്റെ മുഴുവന്‍ പുരോഗതിയും ഉണ്ടായത്.

     സന്തോഷ് പണ്ഡിറ്റ് പറയുന്നതിങ്ങനെ

    പ്രവാസികള്‍ ജീവന്‍ ഹോമിച്ച് നല്‍കിയ ഭിക്ഷയാണ് കേരള സംസ്ഥാനത്തിന്റെ വളര്‍ച്ചയും, വിജയവും നമ്പര്‍ വണ്‍ സ്ഥാനവും. കേരളത്തില്‍ പ്രളയം വരുമ്പോഴും , ചിലര്‍ക്ക് വലിയ രോഗം വരുമ്പോഴും ഈ പ്രവാസികള്‍ എത്രയോ തുക ഒരു സെന്റിമെന്‍സ് തോന്നി എത്രയോ പേര്‍ക്ക് അയച്ചു കൊടുത്തു. അതെല്ലാം പല മഹാത്മാരും ഇത്ര പെട്ടെന്ന് മറന്നു. പ്രവാസികള്‍ ചെയ്ത അത്രയും ചാരിറ്റി കേരളത്തില്‍ ജോലി ചെയ്ത ആരെങ്കിലും ചെയ്തിട്ടുണ്ടോ? കഷ്ടം.

     സന്തോഷ് പണ്ഡിറ്റ് പറയുന്നതിങ്ങനെ

    ഭൂരിഭാഗം മലയാളത്തിലെ ബിഗ് ബജറ്റ് സിനിമകളും കോടികള്‍ കത്തിച്ച് നിര്‍മ്മിച്ചതും പ്രവാസികളാണ്. വലിയ വലിയ ഷോപ്പിംങ് മാളുകളും, ആഡംബരങ്ങളോട് കൂടിയ മണി മന്ദിരങ്ങളും ഉണ്ടാക്കിയത് പ്രവാസികളുടെ വിയര്‍പ്പില്‍ നിന്നാണ്. അവരുടെ വിയര്‍പ്പിനെ മറക്കാനോ, വെറുക്കാനോ ആര് ശ്രമിച്ചാലും അതിന് കഴിയില്ല. ഓരോ ദിനവും നമ്മടെ നാട്ടില്‍ എത്തുന്നത് പ്രവാസികളുടെ കോടി കണക്കിന് രൂപയാണ്. ഒരു കൊറോണാ വന്നപ്പോഴേക്കും പ്രവാസികളെ പേടിക്കുന്ന, പുച്ഛിക്കുന്ന ഒരുത്തനും അത് മറന്ന് പോകേണ്ട.

    Recommended Video

    Nivin Pauly Praise Kerala Government | FilmiBeat Malayalam
    സന്തോഷ് പണ്ഡിറ്റ് പറയുന്നതിങ്ങനെ

    ഒരു കൊറോണാ വൈറസ് വന്നപ്പോഴേക്കും പ്രവാസികളൊക്കെ ഒറ്റയടിക്ക് വെറുക്കപ്പെട്ടവരായ് അല്ലേ ? നിലവില്‍ വിദേശത്ത് നിന്നും വന്നവരെ 'കൊറോണാ.. കൊറോണാ' എന്നും വിളിച്ച് കളിയാക്കുന്നു ചിലര്‍. കഷ്ടം. (വാല്‍ കഷ്ണം... പ്രവാസികളാണ് നാടിന്റെ ഉയര്‍ച്ചക്ക് കാരണം...പ്രവാസികള്‍ പടുത്തുയര്‍ത്തിയതാണ് ഈ നമ്പര്‍ 1 കേരളം. പ്രവാസികളുടെ പണം ഇല്ലായിരുന്നെങ്കില്‍ ഈ കേരളം വെറും വട്ടപൂജ്യമായേനെ, ഓര്‍ത്തോ).

    എന്റെ മകൾ കാനഡയിലാണ്, ഹോസ്റ്റലും യൂണിവേഴ്സിറ്റിയും അടച്ചു, ആശങ്ക എനിയ്ക്ക് മനസ്സിലാകും...എന്റെ മകൾ കാനഡയിലാണ്, ഹോസ്റ്റലും യൂണിവേഴ്സിറ്റിയും അടച്ചു, ആശങ്ക എനിയ്ക്ക് മനസ്സിലാകും...

    English summary
    Covid 19: Santhosh Pandit Talks About NRI People's
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X