twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    30,000 രൂപ ഒരു ദിവസത്തെ വാടക, കുടുംബം വിറ്റാൽ പോലും ബിൽ അടയ്ക്കാൻ കഴിയില്ല, തട്ടിപ്പിന കുറിച്ച് നടൻ

    |

    കൊറോണ വൈറസ് വ്യാപനം ലോകജനതയുടെ ജീവിതം തന്നെ മാറ്റി മറിക്കുകയായിരുന്നു. കൊവിഡ് അതിജീവനത്തിന്റെ പാതയിലാണ് ലോകം. ഇപ്പോഴിതാ കൊവിഡ് വൈറസ് വ്യാപനത്തിന്റെ മറവിൽ ചില ആശപത്രികളിൽ നടക്കുന്ന തട്ടിപ്പിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടൻ എബ്രഹാം കോശി. കൊവിഡിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ തനിക്കും കുടുംബത്തിനും നേരിടേണ്ടി വന്ന തട്ടിപ്പ് പങ്കുവെച്ച് കൊണ്ടാണ് നടൻ ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്. കുടുംബം വിറ്റാൽ പോലും ബിൽ അടയ്ക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും നടൻ പറയുന്നു. ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് തട്ടിപ്പിനെ കുറിച്ച് പുറം ലോകത്തെ അറിയിച്ചത്. സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലായിട്ടുണ്ട്.‌

    മോഹൻലാലിന്റെ മകളുടെ ഏറ്റവും പുതിയ ചിത്രം കാണാം

    റിട്ടേർഡ് സർക്കാർ ഉദ്യോഗസ്ഥനായ എബ്രഹാം കോശി കഴിഞ്ഞ ജനുവരി 28 നാണ് കൊവിഡ് സ്ഥിരീകരിച്ച് ഒരു സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ അഡ്മിറ്റായത്. ഇദ്ദേഹത്തിന് 2 ലക്ഷത്തിലധികം രൂപയുടെ ബില്ലായിരുന്നു. താൻ തെറ്റിദ്ധരിക്കപ്പെട്ടുവെന്നാണ് നടൻ പറയുന്നത്. ആശുപത്രി അധികൃതകരുടെ പകൽക്കൊള്ള വെളിപ്പെടുത്തി കൊണ്ടുള്ള മറ്റൊരു വിഡിയോയും നടൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. നടൻ വാക്കുകൾ ചുവടെ

    കൊവിഡ്

    ആദ്യ വീഡിയോയിൽ നട പറയുന്നത് ഇങ്ങനെ...ഞാൻ എബ്രഹാം കോശി. 69 വയസ്സുള്ള റിട്ടേർഡ് സർക്കാർ ഉദ്യോഗസ്ഥനാണ്. 28/01/2021ൽ എനിക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ട് ഞാൻ ഒരു സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിൽ അഡ്മിഷൻ തേടി. അവിടെ ജനറൽ വാർഡിൽ താമസിച്ച് വരവേ എന്റെ ഭാര്യക്കും മകളുടെ കുട്ടിക്കും കൊവിഡ് സംശയിച്ചത് കാരണം 30/01/2021ൽ അവര് ഹോസ്പിറ്റലിൽ ഐസൊലേഷൻ വാർഡിൽ ആവുകയും 31ൽ അവരുടെ അസുഖം സ്ഥിരീകരിച്ചതിനെ തുടർന്ന് ഡോക്ടറുടെ അഭിപ്രായം അനുസരിച്ച് ഞങ്ങൾ എല്ലാവരും കൂടി ഒരു മുറിയിലേക്ക് മാറുകയും ചെയ്തു. മറ്റ് മുറികൾ ഇല്ലാഞ്ഞത് കൊണ്ട് ഒരു എ സി റൂം ആണ് കിട്ടിയത്. വാടക, 10,300 രൂപയാണ് ദിവസം.

    ഒരു ദിവസത്തെ വാടക

    ഈ മുറി വാടകയിൽ ഡോക്ടറുടെ ഫീസും നഴ്സിന്റെ ഫീസും മുറി വാടകയും മാത്രമാണ് അടങ്ങുന്നത്. ടെസ്റ്റും കാര്യങ്ങളും ഒന്നും അതിൽ അടങ്ങില്ല. ഞങ്ങൾ മൂന്ന് പേരും തിരിച്ചെത്തിയശേഷം രണ്ടാം തീയതി അവർ ഒരു പാർട്ട് ബിൽ തന്നു. 2,40,000 രൂപയാണ് അതിന്റെ ബിൽ. അന്വേഷിച്ചപ്പോൾ ഞങ്ങൾ മൂന്ന് പേരും ഈ റൂമിൽ താമസിക്കുകയാണെങ്കിലും ഓരോരുത്തരും ദിവസവും 10,300 രൂപ വാടകയായി നൽകണം. ഒരു ദിവസം 31,000 രൂപ വാടകയിനത്തിൽ തന്നെ നൽകേണ്ടതായി വരുന്നു. ഓരോരുത്തരും മുഴുവൻ വാടകയും നിർബന്ധമായും കൊടുക്കണമെന്ന് തന്നെ അവർ പറഞ്ഞു.

    അമിതമായ ബില്ല്

    നഴ്സുമാർക്ക് പിപിഇ കിറ്റ് വാങ്ങിച്ച് കൊടുക്കേണ്ടത് രോഗികളാണെന്ന് ബോധ്യമുണ്ട്. 2 നഴ്സുമാർ ആണുള്ളത്. ദിവസവും രണ്ട് പിപിഇ കിറ്റ് വാങ്ങിച്ച് കൊടുക്കണം. ഈ സിസ്റ്റർ 10 പേരെയെങ്കിലും ദിവസവും പരിചരിക്കുന്നുണ്ട്. പത്ത് പേരും പി പി ഇ കിറ്റ് വാങ്ങിച്ച് കൊടുക്കണം. 20 കിറ്റ് ഒരു ദിവസത്തേക്ക് 2 നഴ്സുമാർക്ക് വാങ്ങിച്ച് കൊടുത്താലും ഒരു ദിവസം ചെലവാകുന്നത് 2 കിറ്റ് മാത്രം. ഇക്കാര്യത്തിലും കൊവിഡിന്റെ പേരിൽ ഭൂലോകവെട്ടിപ്പ് നടക്കുകയാണ്. ഏറ്റവും വലിയ പ്രശ്നം 30,000 രൂപ ഒരു ദിവസത്തെ വാടക തന്നെ കൊടുക്കുക എന്ന് പറഞ്ഞാൽ സാധ്യമായ കാര്യമല്ല. ഇനി പതിനാല് ദിവസം ഇവിടെ കിടക്കേണ്ടി വരും. എന്റെ കുടുംബം വിറ്റാൽ പോലും ബിൽ അടയ്ക്കാൻ കഴിയില്ല. എന്ന് പറഞ്ഞ് കൊണ്ടാണ് ആദ്യ വീഡിയോ അവസാനിപ്പിക്കുന്നത്.

    രണ്ടാമത്തെ വീഡിയോ

    പിന്നീട് താൻ തെറ്റിധരിക്കപ്പെട്ടു എന്ന് പറ‍ഞ്ഞ് കൊണ്ട് മറ്റൊരു വീഡിയോ പങ്കുവെയ്ക്കുന്നുണ്ട്.. മുറി വാടക 1600 രൂപ മാത്രമാണെന്നും ബാക്കി ചികിത്സാച്ചെലവുകളാണെന്നും നടൻ പറയുന്നത്. ആദ്യം ബിൽ ചോദിച്ചപ്പോൾ ഇത്തരത്തിൽ സ്പ്ലിറ്റ് ചെയ്തു പറയാഞ്ഞതാണ് താൻ തെറ്റിദ്ധരിക്കപ്പെടാൻ‌ കാരണമായതെന്നും അദ്ദേഹം രണ്ടാമത്തെ വീഡിയോയിൽ പറയുന്നുണ്ട്.

    Recommended Video

    ആ ലൂക്ക് ഒന്ന് കാണട്ടെ ഇക്ക..മാസ്ക് ഒന്ന് മാറ്റുമോ ?മാസ്സ് മറുപടി | FilmiBeat Malayalam

    വീഡിയോ കാണാം

    Read more about: actor നടൻ
    English summary
    Covid Scam By Private Hospital: Actor Abraham Koshy Shares A Shocking Video
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X