സുരേഷ് ഗോപിയും ലാലും ചെയ്യാനിരുന്ന സീൻ ദിലീപും സലിം കുമാറും ചെയ്തു, തെങ്കാശി പട്ടണത്തെ കുറിച്ച് സംവിധായകൻ
സലിം കുമാര്‍ ആദ്യമായി സിനിമയില്‍ മുഴുനീള വേഷം അവതരിപ്പിച്ച തെങ്കാശി പട്ടണത്തെ കുറിച്ചുള്ള ഒരുപാട് വെളിപ്പെടുത്തലുകള്‍ വന്നിട്ടുണ്ട്. ചെറിയ ഒരു വേഷത്തിലേക്കാണ് സലിം കുമാറിനെ വിളിക്കുന്നത്. പക്ഷേ പിന്നീട് ചിത്രത്തില്‍ മുഴുവനായും സലിം കുമാര്‍ അഭിനയിച്ചു. തെങ്കാശി പട്ടണത്തിന്റെ അസോസിയേറ്റ് ആയിരുന്ന പിന്നീട് സംവിധായകനായ സതീഷ് മണര്‍കാട് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇതേ കുറിച്ച് മനസ് തുറക്കുകയാണ്.
'തെങ്കാശി പട്ടണത്തില്‍ റാഫിയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നത് ഞാനാണ്. ഇപ്പോഴും ആ സിനിമ ഹിറ്റാണ്. ടെലിവിഷനില്‍ ആ സിനിമ വന്നാല്‍ ആളുകള്‍ ഇപ്പോഴും ആസ്വദിച്ച് കാണുന്ന ചിത്രമാണ്. അതില്‍ ഒന്ന് രണ്ട് ചെറിയ വേഷം ചെയ്യാന്‍ വന്നതായിരുന്നു സലീം കുമാര്‍. പക്ഷേ ആ സിനിമയില്‍ മുഴുനീളം അദ്ദേഹമുണ്ട്. ഓരോ സീന്‍ എടുക്കുമ്പോഴും സലീം കുമാര്‍ അവിടെ ഉണ്ടാവും. എന്നാല്‍ അദ്ദേഹത്തെ കൂടി ഉള്‍പ്പെടുത്തിയാലോ എന്ന് ചോദിച്ച് ആ സിനിമയില്‍ മുഴുവനുമായി ഉണ്ട്.

സലീം കുമാറിനോടുള്ള ഇഷ്ടം കൊണ്ട് വളരെ ചെറിയൊരു റോളിലാണ് വിളിക്കുന്നത്. സിനിമയിലെ പശുവിനൊപ്പമുള്ള സീന്‍ ആദ്യം പ്ലാന്‍ ചെയ്യുന്നത് ലാല്‍ സാറും കൂടിയായിരുന്നു. പിന്നീട് ചിത്രീകരിച്ച് വന്നപ്പോള്‍ ആ സാഹചര്യത്തിന് അനുസരിച്ച് ദിലീപും സലീം കുമാറായി മാറിയത്. ഏറ്റവും കൂടുതല്‍ ആളുകളെ ചിരിപ്പിച്ച രംഗമാണത്. രണ്ടോ മൂന്നോ രാത്രി കൊണ്ടാണ് അത് ചിത്രീകരിച്ചത്.
മമ്മൂക്ക ഹ്യൂമര്‍ ചെയ്താല്‍ വിജയിക്കില്ലെന്ന് പറഞ്ഞവരുണ്ട്. പക്ഷേ അവര്‍ക്ക് പറ്റുന്നത് കൊടുത്താല്‍ അത് ഹിറ്റാവും. സാഹചര്യമാണ് പ്രധാന്യം. വരനെ ആവശ്യമുണ്ട് എന്ന സിനിമയില്‍ സുരേഷ് ഗോപി നന്നായി ഹ്യൂമര്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ജനാര്‍ദ്ദനന്‍ സാര്‍ കിടിലന്‍ വില്ലനായിരുന്നു. മേലേ പറമ്പില്‍ ആണ്‍വീട എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം കോമഡിയിലേക്ക് തിരിയുന്നത്. ഇന്നസെന്റ് ചേട്ടന് വെച്ച വേഷമായിരുന്നു. അദ്ദേഹത്തിന് അന്ന് എന്തോ തിരക്ക് കാരണം ജനാര്‍ദ്ധന് നല്‍കുകയായിരുന്നു.

മലയാളത്തിലെ ആര്‍ട്ടിസ്റ്റുകളെല്ലാം ഏത് റേഞ്ചിലും എത്തുന്നവരാണ്. അഭിമാനം തോന്നും എപ്പോഴും. ന്യൂജനറേഷന്‍ ആണെങ്കിലും പഴയവരാണെങ്കിലും അവര്‍ക്കതിനുള്ള കഴിവുണ്ട്. അതുകൊണ്ടാണ് അവര്‍ നിലനില്‍ക്കുന്നത്. അന്നത്തെ കാലത്ത് ഒരു കുടുംബം പോലെ കഴിയുകയായിരുന്നു. എല്ലാവരും അവരുടെതായ സംഭാവനകള്‍ സിനിമയ്ക്ക് നല്‍കും. ഓരോരുത്തര്‍ക്കും കിട്ടുന്ന കഥാപാത്രങ്ങള്‍ക്ക് അനുസരിച്ചാണ്. ഇപ്പോള്‍ അനില്‍ നെടുമങ്ങാട് അങ്ങനെയാണ്. അദ്ദേഹത്തിന് കിട്ടിയ വേഷം മനോഹരമായി തന്നെ ചെയ്തിട്ടുണ്ട്. അതിന് നായകനാവണമെന്നില്ല.


Click it and Unblock the Notifications











