കാല രജനി ചിത്രം മാത്രമല്ല! മുന്നിലും പിന്നിലുമായി പ്രവര്‍ത്തിച്ച ഇവരുടെതും കൂടിയാണ്! കാണാം

By Midhun

സ്‌റ്റൈല്‍ മന്നന്‍ ചിത്രം കാല തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. കബാലിക്കു ശേഷമിറങ്ങിയ രജനി ചിത്രമെന്ന നിലയില്‍ മികച്ച സ്വീകാര്യതയാണ് ആരാധകരും സിനിമാ പ്രേമികളും ചിത്രത്തിന് നല്‍കിയിരിക്കുന്നത്. കാലയിലെ ചെറിയ സീനുകളില്‍ പോലും രജനിയുടെ മാസും ക്ലാസും ചേര്‍ന്ന പ്രകടനമാണെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

കബാലി പോലെ തന്നെ ബിഗ് ബഡ്ജറ്റില്‍ തന്നെയാണ് കാലയും ഒരുക്കിയിരുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിനും പോസ്റ്ററിനുമെല്ലാം തന്നെ നേരത്തെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. രജനിയ്‌ക്കൊപ്പം തന്നെ മറ്റു കഥാപാത്രങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് ചിത്രത്തില്‍ സംവിധായകന്‍ നല്‍കിയിരിക്കുന്നത്. കാലയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ച അണിയറപ്രവര്‍ത്തകര്‍ ഇവരാണ്.. തുടര്‍ന്ന് വായിക്കൂ.

പാ രഞ്ജിത്ത്

പാ രഞ്ജിത്ത്

കാല ഇത്രമേല്‍ മികവുറ്റതാക്കിയതില്‍ സംവിധായകന്റെ പങ്ക് ഏറെ വലുത് തന്നെയാണ്. കബാലി പോലെ തന്നെ മാസും ക്ലാസും ചേര്‍ന്നൊരു ചിത്രമാണ് ഇത്തവണയും പാ രഞ്ജിത്ത് ഒരുക്കിയിരിക്കുന്നത്. രഞ്ജിത്തിന്റെ കൃത്യമായ രാഷ്ട്രീയം ചിത്രത്തിന്റെ എല്ലാം ഭാഗത്തും പ്രതിഫലിക്കുന്നുണ്ടെന്നാണ് കാല കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നത്. രജനിയുടെ പ്രകടനത്തിനൊപ്പം രഞ്ജിത്തിന്റെ തിരക്കഥയും, സംവിധാനം കൂടി ചേര്‍ന്നപ്പോഴാണ് കാല മികവുറ്റതായിരിക്കുന്നത്. രജനി ആരാധകര്‍ക്ക് പുറമെ എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് സംവിധായകന്‍ ഈ ചിത്രമൊരുക്കിയിരിക്കുന്നത്.

ധനുഷ്

ധനുഷ്

കാലയെന്ന ചിത്രത്തിന്റെ വിജയം നിര്‍മ്മാതാവായ ധനുഷിനും കൂടി അവകാശപ്പെട്ടതാണ്. ചിത്രമൊരുക്കുന്നതിനായി സംവിധായകന് എല്ലാവിധ സ്വാതന്ത്ര്യവും നല്‍കിയായിരുന്നു ധനുഷ് കൂടെ നിന്നിരുന്നത്. കബാലി കണ്ട ആവേശത്തിലായിരുന്നു പാ രഞ്ജിത്തിനൊപ്പമൊരു സിനിമ ചെയ്യാന്‍ ധനുഷ് തീരുമാനിച്ചത്. സാധാരണയൊരു രജനി ചിത്രമൊരുക്കാതെ മികച്ചൊരു പ്രമേയം പറഞ്ഞ ചിത്രമൊരുക്കിയ ധനുഷിനും കാലയുടെ വിജയം അവകാശപ്പെട്ടതു തന്നെയാണ്

സന്തോഷ് നാരായണന്‍

സന്തോഷ് നാരായണന്‍

സന്തോഷ് നാരായണന്‍ ഒരുക്കിയ പാട്ടുകളും ചിത്രത്തില്‍ ഏറെ മികച്ചു നിന്നവയായിരുന്നു. കബാലി പോലെ തന്നെ ഇത്തവണയും മികച്ച ഗാനങ്ങളാണ് സന്തോഷ് ഒരുക്കിയിരുന്നത്. ചിത്രത്തിലെ സെമ വെയ്റ്റ് എന്നു തുടങ്ങുന്ന ഗാനം നേരത്തെ സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യത നേടിയിരുന്നു. കാലയുടെ പശ്ചാത്തല സംഗീതവും സന്തോഷ് തന്നെയായിരുന്നു നിര്‍വ്വഹിച്ചിരുന്നത്. ചിത്രത്തിലെ രംഗങ്ങള്‍ക്ക് ആവശ്യമായ പുതുമയുളള സംഗീതമായിരുന്നു സന്തോഷ് നാരായണന്‍ കാലയില്‍ ഒരുക്കിയിരുന്നത്.

നാനാ പടേക്കര്‍

നാനാ പടേക്കര്‍

ബോളിവുഡിലെ മികച്ച നടന്‍മാരിലൊരാളായി അറിയപ്പെടുന്ന താരമാണ് നാനാ പടേക്കര്‍. കാലയില്‍ രജനിയുടെ വില്ലന്‍ വേഷത്തിലായിരുന്നു നടന്‍ എത്തിയിരുന്നത്. രജനിക്കൊപ്പം നില്‍ക്കുന്ന പ്രകടനം തന്നെയായിരുന്നു ചിത്രത്തില്‍ നാനാ പടേക്കര്‍ കാഴ്ചവെച്ചിരുന്നത്. കാലയില്‍ ഹരിദാദ എന്നൊരു കഥാപാത്രത്തെയായിരുന്നു നടന്‍ അവതരിപ്പിച്ചിരുന്നത്.

ഈശ്വരി റാവു

ഈശ്വരി റാവു

കാലയില്‍ രജനികാന്തിന്റെ ഭാര്യയുടെ വേഷത്തിലായിരുന്നു ഈശ്വരി റാവു എത്തിയിരുന്നത്. തമിഴ്,തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയയായ നടി രജനിയുടെ നായികയായി അഭിനയിക്കുന്നത് ആദ്യമായിട്ടായിരുന്നു. കാലയില്‍ സെല്‍വി എന്നൊരു കഥാപാത്രമായാണ് ഈശ്വരി റാവു എത്തിയിരുന്നത്. സ്ത്രീ കഥാപാത്രങ്ങള്‍ക്കും മികച്ച പ്രാധാന്യം നല്‍കിയ കാലയില്‍ ഈശ്വരി റാവു ചെയ്ത കഥാപാത്രം തന്നെയായിരുന്നു മികച്ചുനിന്നത്.

ഹിമ ഖുറേഷി

ഹിമ ഖുറേഷി

സെറീന എന്നൊരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ഹിമ ഖുറേഷി എത്തിയിരുന്നത്. രജനിയുടെ മുന്‍കാമുകിയായി ശ്രദ്ധേയ പ്രകടനമായിരുന്നു ചിത്രത്തില്‍ ഹിമ ഖുറേഷി നടത്തിയിരുന്നത്. കാലയിലെ മറ്റൊരു മികച്ച കഥാപാത്രമായിരുന്നു ഹിമ ഖുറേഷി അവതരിപ്പിച്ച സെറീന. ബോളിവുഡില്‍ കൂടുതല്‍ തിളങ്ങിയ ഹിമയുടെ തെന്നിന്ത്യന്‍ സിനിമയിലേക്കുളള വരവ് ശ്രദ്ധേയമായിരിക്കുകയാണ്.

അഞ്ജലി പാട്ടീല്‍

അഞ്ജലി പാട്ടീല്‍

കാലയില്‍ മികച്ചൊരു കഥാപാത്രത്തെയാണ് അഞ്ജലി പാട്ടീല്‍ അവതരിപ്പിച്ചിരുന്നത്. ബോളിവുഡില്‍ നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുളള അഞ്ജലിയുടെ തമിഴിലേക്കുളള വരവ് ശ്രദ്ധേയമായിരുന്നു. കാലയില്‍ ചാരുമതി എന്നൊരു കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചിരുന്നത്. ഈശ്വരി റാവുവിനെയും ഹിമ ഖുറേഷിയെയും പോലെ തന്നെ കാലയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൊന്നായിരുന്നു അഞ്ജലി ചെയ്ത ചാരുമതി.

സമുദ്രക്കനി

സമുദ്രക്കനി

തമിഴിലെ പ്രശസ്ത നടനും സംവിധായകനുമായ സമുദ്രക്കനിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വാലിയപ്പന്‍ എന്നൊരു കഥാപാത്രമായാണ് നടന്‍ കാലയിലെത്തിയിരിക്കുന്നത്. കാലയില്‍ രജനിക്കൊപ്പം നില്‍ക്കുന്നൊരു കഥാപാത്രമാണ് വാലിയപ്പന്‍. കാലയില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു സമുദ്രക്കനിയും നടത്തിയിരുന്നത്. രജനിക്കൊപ്പമുളള രംഗങ്ങളില്‍ മികച്ച അഭിനയം പുറത്തെടുക്കാന്‍ നടന് സാധിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X