എല്ലാം അതിജീവിച്ച സ്ത്രീ! അസുഖമുള്ള ആളുകളുടെ മുന്നിൽ നിന്ന് ഇങ്ങനെ സഹതപിക്കരുത്! രഞ്ജു രഞ്ജിമാറിന് വിമർശനം!
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി ഇന്റസ്ട്രിയിൽ സജീവമാണ്. ബോളിവുഡ് താരങ്ങളുടെ മേക്കപ്പ് ആർട്ടിസ്റ്റായി അടക്കം പ്രവർത്തിച്ചിട്ടുണ്ടെങ്കിലും രഞ്ജുവിന് ഏറ്റവും നല്ല സൗഹൃദങ്ങൾ ഉണ്ടായത് മലയാളം സിനിമ ഇന്റസ്ട്രിയിൽ നിന്നാണ്. അതിൽ നടിക്ക് ഏറെ പ്രിയപ്പെട്ട സുഹൃത്തുക്കളിൽ ഒരാൾ മംമ്ത മോഹൻദാസാണ്.
ആക്ടറസും മേക്കപ്പ് ആർട്ടിസ്റ്റും തമ്മിലുള്ള ബന്ധത്തെക്കാൾ ഉപരിയായി ഇരുവർക്കും ഇടയിൽ ബെസ്റ്റ് ഫ്രണ്ട് വൈബാണ്. മംമ്തയെ കുറിച്ച് സംസാരിക്കുമ്പോൾ രഞ്ജു വാചാലയാകാറുണ്ട്. മംമ്തയ്ക്ക് വേണ്ടിയാണെങ്കിൽ എല്ലാ തിരക്കുകളും മാറ്റിവെച്ച് രഞ്ജു ഓടി എത്തുകയും ചെയ്യും. കഴിഞ്ഞ ദിവസം ഇരുവരും ഒരുമിച്ച് ഒരു വേദിയിൽ പ്രത്യക്ഷപ്പെട്ടതിന്റെ വീഡിയോകൾ വൈറലായിരുന്നു.

ആ വേദിയിൽ വെച്ച് രഞ്ജു രഞ്ജിമാർ മംമ്തെ കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. മംമ്തയ്ക്ക് വേണ്ടിയാണ് താൻ ഏറ്റവും കൂടുതൽ പ്രാർത്ഥിക്കാറുള്ളത് എന്നാണ് രഞ്ജു രഞ്ജിമാർ പറഞ്ഞത്. ഇത് പബ്ലിക്കിൽ പറയാൻ പറ്റുമോ എന്നറിയില്ല. ഞാൻ ഏറ്റവും കൂടുതൽ പ്രാർത്ഥിച്ചിട്ടുള്ള ഒരാളാണ്. ജീവിതത്തിൽ ഞാൻ ദൈവത്തോട് വഴക്കിടുകയും ദൈവത്തിന്റെ മുന്നിൽ പൊട്ടിപൊട്ടികരഞ്ഞിട്ടുളളതും ഒരേ ഒരു കാര്യത്തിന് വേണ്ടിയാണ്.
അത് മമ്മൂസിന് വേണ്ടി മാത്രമാണ്. നിങ്ങൾ മംമ്തയ്ക്ക് കൊടുത്ത രോഗം എനിക്ക് തന്നിട്ട് അവളെ രക്ഷപ്പെടുത്തണം. കാരണം അവളേറെ പ്രതിഭയുള്ളയാളാണ്. സുന്ദരിയാണ്. മമ്മൂസിനെ പൂർണ ആരോഗ്യവതിയാക്കണമെന്ന് ഞാൻ ദൈവത്തോട് പലപ്പോഴും കരഞ്ഞുകൊണ്ട് പറഞ്ഞിട്ടുണ്ട് എന്നായിരുന്നു രഞ്ജുവിന്റെ വാക്കുകൾ.
ഇതെല്ലാം കേട്ട് ചെറു പുഞ്ചിരി തൂകി സമീപത്ത് തന്നെ മംമ്തയും ഉണ്ടായിരുന്നു. രഞ്ജു പ്രസംഗിക്കുന്നതിന് ഇടയിൽ മൈക്ക് പിടിച്ച് വാങ്ങി താൻ കൂടുതൽ കരുത്തയായതിനാലാണ് ആ അസുഖം തനിക്ക് വന്നതെന്ന് മംമ്ത പറയുന്നതും വൈറൽ വീഡിയോയിൽ കാണാം. എന്നാൽ പരസ്യമായി സഹതപിച്ച് മംമ്തയെ നാണംകെടുത്തുകയാണ് രഞ്ജു രഞ്ജിമാർ ചെയ്തതെന്നാണ് വീഡിയോ വൈറലായപ്പോൾ ഏറ്റവും കൂടുതൽ ലഭിച്ച വിമർശനം.
മമതക്ക് വേണ്ടി സഹതപിക്കുന്നത് ഇഷ്ടമല്ല എന്നൊരു ഇന്റർവ്യൂവിൽ അവർ പറയുന്നത് കേട്ടിരുന്നു, അസുഖത്തിന്റെ കാര്യം പറഞ്ഞ് മംമ്ത ഒരിക്കലും സഹതപിച്ചിട്ടില്ല. ഇത്രയും പബ്ലിക്കായി ഈ കഥ പറയേണ്ട കാര്യം രഞ്ജുവിന് ഇല്ലായിരുന്നു, അസുഖമുള്ള ആളുകളുടെ മുന്നിൽ നിന്ന് ഇങ്ങനെ സഹതാപിക്കരുത്. ഇത് എന്റെ മുന്നിൽ നിന്ന് പറഞ്ഞാലും ഞാനും മംമ്തയെപ്പോലെ You are Not as Strongest i am എന്നേ പറയൂ.

എല്ലാം മറന്ന് പുതിയ ഒരു ജീവിതം തുടങ്ങാൻ ആഗ്രഹിക്കുമ്പോൾ ഇങ്ങനെ കുറേ ആളുകൾ സെന്റി അടിച്ച് വന്ന് എല്ലാ സന്തോഷവും നശിപ്പിക്കും. സ്വന്തം ലൈഫ് പറഞ്ഞ് കരഞ്ഞാൽ പോരേ? മറ്റുള്ളവരുടേത് പറഞ്ഞ് അവരെ നാണംകെടുത്തണോ? എന്നായിരുന്നു വന്ന വിമർശനങ്ങൾ. മലയാളത്തിൽ നിലവിലുള്ള നായിക നടിമാരിൽ ഏറ്റവും സ്ട്രോങ്ങായ വ്യക്തിത്വം മംമ്തയ്ക്ക് സ്വന്തമാണ്.
നിലപാടുകൾ കൃത്യമായി പറയാറുണ്ട് താരം. രണ്ട് തവണയാണ് കാൻസർ എന്ന മഹാരോഗത്തെ താരം അതിജീവിച്ചത്. ഇരുപത്തിനാലാം വയസിലാണ് മംമ്‌തയ്ക്ക് കാൻസർ സ്ഥിരീകരിക്കുന്നത്. പിന്നീട് വിദേശത്ത് അടക്കം നിരവധി ചികിത്സകൾക്ക് ചെറിയ പ്രായത്തിൽ തന്നെ താരം വിധേയയായി. അതിനിടയിൽ അഭിനയവും മോഡലിങും തുടർന്നു. 2009ൽ ഹോഡ്ജ്കിൻസ് ലിംഫോമയാണ് നടിക്ക് ബാധിച്ചത്.
നീണ്ട കാലത്തെ ചികിത്സയ്ക്ക് ശേഷം രോഗമുക്തി നേടി. എന്നാൽ 2013ൽ രോഗം വീണ്ടും തിരിച്ചെത്തി. തളരാതെ പോരാടി ആ ഘട്ടവും അതിജീവിച്ചു. അടുത്തിടെയാണ് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് താനെന്ന് കൂടി നടി വെളിപ്പെടുത്തിയത്.


Click it and Unblock the Notifications

















