തൃഷയുടെ ഈ ഷോ ഓഫ് ഉടനെ അവസാനിക്കും; സംഗീത പകരം വീട്ടുന്നു? വിജയ് എത്തിയേ പറ്റൂ!
വർഷങ്ങൾ നീണ്ട കരിയറിൽ വളരെ നല്ല ഇമേജ് ഉണ്ടാക്കിയെടുത്ത നടിയാണ് തൃഷ കൃഷ്ണൻ. സഹപ്രവർത്തകർക്കെല്ലാം പ്രിയപ്പെട്ടയാൾ, എല്ലാവരോടും നല്ല രീതിയിലുള്ള പെരുമാറ്റം, താരജാഡകളില്ലാത്ത താരം എന്നിങ്ങനെ പല വിശേഷണങ്ങൾ തൃഷ കൃഷ്ണനുണ്ട്. എന്നാൽ ഇതിന്റെയെല്ലാം മാറ്റ് കുറയ്ക്കുന്ന നിലയിലാണ് തൃഷയ്ക്കെതിരെ ഇപ്പോൾ നടക്കുന്ന പ്രചരണങ്ങൾ. വിജയ്-സംഗീത വിവാഹബന്ധത്തിൽ പ്രശ്നമായത് തൃഷയുടെ സാന്നിധ്യമാണെന്ന് പലരും ഉറച്ച് വിശ്വസിക്കുന്നു.
ഡിവോഴ്സ് പെറ്റീഷനിൽ ഒരു നടിക്ക് വിജയുമായുള്ള വിവാഹേതര ബന്ധത്തെക്കുറിച്ച് സംഗീത സംസാരിക്കുന്നുണ്ട്. ഈ നടി തൃഷയാണെന്നാണ് സംസാരം. ഇത് ശരി വെക്കുന്നതാണ് ഏറ്റവും പുതിയ തൃഷയുടെ സോഷ്യൽ മീഡിയ പോസ്റ്റും. കറുപ്പ് സിനിമയുടെ വിജയത്തിന്റെ സന്തോഷം പങ്കുവെച്ച് കൊണ്ട് പോസ്റ്റിട്ടതായിരുന്നു തൃഷ. പോസ്റ്റിൽ വിജയുടെ തെരഞ്ഞെടുപ്പ് വിജയവും സൂചിപ്പിക്കുന്നുണ്ട്.

മാജിക്കൽ മെയ് മാസം തനിക്ക് ഒരു വിജയം കൂടി തന്നെന്നാണ് തൃഷയുടെ ക്യാപ്ഷൻ. ദെെവം തന്ന വിജയമാണിതെന്നും തൃഷ കുറിച്ചു. വിജയുടെ തെരഞ്ഞെടുപ്പ് വിജയം തന്റെ വിജയമായി തൃഷ കാണുന്നത് പലരെയും അമ്പരപ്പെടുത്തുന്നു. ഇപ്പോഴും വിജയ് സംഗീതയുടെ ഭാര്യയാണ്. മുഖ്യമന്ത്രിയായുള്ള വിജയുടെ സത്യപ്രതിഞ്ജയിൽ തൃഷ എത്തി. സംഗീതയും മക്കളുമില്ലായിരുന്നു.
സംഗീതയുടെ സ്ഥാനം ഇപ്പോഴേ തൃഷ എടുക്കുന്നത് സംഗീതയ്ക്കുണ്ടാക്കുന്ന മാനസിക ബുദ്ധിമുട്ട് മനസിലാക്കണമെന്ന് അഭിപ്രായങ്ങളുണ്ട്. വിജയ് ബന്ധമുള്ള നടിക്കൊപ്പം വിദേശ യാത്രകൾക്കും മറ്റും പോകുന്നത് തനിക്കും മക്കൾക്കും അപമാനമുണ്ടാക്കിയെന്ന് സംഗീത തന്റെ ഡിവോഴ്സ് പെറ്റീഷനിൽ പറയുന്നുണ്ട്. ഇത് മനസിലാക്കാൻ 43 കാരിയായ തൃഷയ്ക്ക് എന്താണിത്ര ബുദ്ധിമുട്ടെന്നും ചോദ്യങ്ങളുണ്ട്. അതേസമയം സംഗീതയുടെ ഒപ്പം കഴിഞ്ഞ വിജയ് അല്ലേ അത് മനസിലാക്കേണ്ടതെന്നും ചോദ്യങ്ങൾ വരുന്നുണ്ട്.
തൃഷയുടെ പരോക്ഷ സൂചനകളും ആഘോഷവുമെല്ലാം ജൂൺ 15 ന് ശേഷം അവസാനിച്ചേക്കുമെന്നും വാദമുണ്ട്. കാരണം സംഗീത സമർപ്പിച്ച ഡിവോഴ്സ് പെറ്റീഷൻ ജൂൺ 15 ന് ചെങ്കൽപെട്ട കുടുംബ കോടതി പരിഗണിക്കും. വിജയും സംഗീതയും നേരിട്ട് കോടതിയിൽ ഹാജരാകണം. വീഡിയോ കോൺഫറൻസിൽ വരാമെന്ന വിജയുടെ ആവശ്യം കോടതി തള്ളി. കോടതി വാദത്തിന് ശേഷം സംഗീത മാധ്യമങ്ങളെ കാണുമെന്ന് പലരും കരുതുന്നു.
കാരണം സംഗീതയുടെ ഡിവോഴ്സ് പെറ്റീഷനിൽ ഒരു മുന്നറിയിപ്പുണ്ടായിരുന്നു. വിജയും നടിയും തമ്മിലുള്ള ബന്ധത്തിന് തെളിവുകളുണ്ടെന്നും ആവശ്യമെങ്കിൽ കോടതിക്ക് മുന്നിൽ സമർപ്പിക്കുമെന്നുമാണ് പെറ്റീഷനിൽ പറഞ്ഞത്. പെറ്റീഷൻ പുറത്ത് വന്ന ശേഷം തൃഷയിൽ നിന്നും വിജയിൽ നിന്നും ഇത്രയും പ്രകോപനങ്ങളുണ്ടായതിനാൽ സംഗീതയും വെറുതെയിരിക്കാൻ സാധ്യതയില്ല.


Click it and Unblock the Notifications

