താരങ്ങളുടെ 'അമ്മ'യും മിണ്ടിയില്ല

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/features/cultural-leaders-afraid-respond-1-101775.html">« Previous</a>

AMMA
ജനങ്ങള്‍ ആരാധിക്കുന്നവര്‍ രാഷ്ട്രം ഉന്നത ബഹുമതികള്‍ നല്കി ആദരിച്ചവര്‍ ഇവരൊക്കെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തടങ്കല്‍ പാളയത്തില്‍ മൗനമിരിക്കുന്നത് വലിയ പരാജയമാണ്.

കേരളത്തില്‍ ഇതുപോലെ ഒരു സംഭവം നടന്നിട്ട് മമ്മൂട്ടിയെ പോലൊരു താരം നിശ്ശബ്ദത തുടരുന്നത് സംശയാസ്പദമാണ്. കൈരളിയുടെ ചെയര്‍മാന്‍ പദം നല്കുന്ന ബന്ധനമാവാം കാരണം. എന്നാല്‍ പ്രസ്തുത പാര്‍ട്ടിയോട് പ്രകടമായി യോജിപ്പിച്ച് പ്രകടിപ്പിക്കുന്ന പലരും പ്രതികരിച്ചിട്ടും സൂപ്പര്‍താരം മിണ്ടിയില്ല.

സിംഹവാലന്‍ കുരങ്ങിനുവേണ്ടി ഘോരഘോരം പറയുന്ന സുഗതകുമാരി ടീച്ചര്‍ പ്രതികരിക്കാന്‍ ഒരാഴ്ച സമയമെടുത്തു. മുകുന്ദനും സഖറിയയും വളരെ വൈകിയാണ് കാര്യങ്ങള്‍ അറിഞ്ഞത് എന്നു തോന്നുന്നു. എം.ടി ഒന്നും കണ്ടതായ് നടിച്ചതേയില്ല. ഇവരുടെയൊക്കെ ഭയവും നിസംഗതയും കേരളത്തിന്റെ പ്രതീക്ഷകളെ സാദ്ധ്യതകളെയാണ് തല്ലികെടുത്തുന്നത്.

സുകുമാര്‍ അഴീക്കോടിന്റെ അഭാവം കേരളം കണ്ടറിയേണ്ടത് ഇവിടെയാണ്. രാഷ്ട്രീയ എതിരാളിയെ ഇല്ലാതാക്കുന്ന ക്രൂരമായ കൊലപാതകങ്ങള്‍ ഇനിയും കേരളത്തിലുണ്ടാവരുത് എന്ന് ആഗ്രഹിക്കുന്ന ആത്മാര്‍ത്ഥതയുള്ള രാഷ്ട്രീയസാംസ്‌ക്കാരിക ബോധമാണുയര്‍ന്നു വരേണ്ടത്. അതിന് നേതൃത്വം കൊടുക്കേണ്ടവര്‍ തന്നെ ഉറക്കം നടിച്ചു കിടക്കുന്നു.

കണ്ണൂരിലെ അക്രമ രാഷ്ട്രീയം പരിധി വിട്ടപ്പോള്‍ അമ്മയുടെ നേതൃത്യത്തില്‍ താരങ്ങള്‍ കണ്ണൂരില്‍ സത്യാഗ്രഹമിരുന്നിരുന്നു. കേരളത്തില്‍ ഇപ്പോള്‍ അമ്മയില്ലേ...ഫെഫ്ക്കയില്ലേ..അമ്പത്തിയൊന്ന് വെട്ടുകള്‍ കൊണ്ട് തുണ്ടമാക്കിയ മകന്റെ ജഡം കണ്ട ഒരമ്മയോട് അപകടമരണമായിരുന്നു എന്നു കള്ളം പറയേണ്ട അവസ്ഥയാണ് ഉണ്ടായത്. ഏതമ്മയ്ക്കാണ് ഇത് സഹിക്കാനാവുക അതും ഒരു നല്ല മകന്റെ മരണത്തില്‍.

ആദ്യപേജില്‍
ടിപി വധം: മമ്മൂട്ടി മൗനം പാലിച്ചതെന്തിന്?

<ul id="pagination-digg"><li class="previous"><a href="/features/cultural-leaders-afraid-respond-1-101775.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X