For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വസ്ത്രത്തിന് ഇറക്കം കുറഞ്ഞു, ജയറാമിന്റെ മകള്‍ക്ക് നേരെ സദാചാര ആക്രമണം! പിന്തുണ നല്‍കി സോഷ്യല്‍ മീഡിയ

  |

  നടന്‍ ജയറാമിന്റെയും നടി പാര്‍വതിയുടെയും രണ്ട് മക്കളും കേരളത്തിന് ഏറ്റവും പ്രിയപ്പെട്ടവരാണ്. അച്ഛനമ്മമാരുടെ പാത പിന്തുടര്‍ന്ന് മകന്‍ കാളിദാസ് സിനിമയിലേക്ക് തന്നെ എത്തിയിരുന്നു. ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കാളിദാസ് ഇപ്പോള്‍ മലയാളത്തിലെ യുവതാരങ്ങളില്‍ ഒരാളാണ്. കാളിദാസ് നായകനാവുന്ന സിനിമകള്‍ ഓരോന്നായി വന്ന് കൊണ്ടേ ഇരിക്കുകയാണ്.

  മകന്‍ സിനിമയിലേക്ക് വന്നെങ്കിലും മകളുടെ സിനിമാപ്രവേശത്തെ കുറിച്ച് ഇതുവരെ ജയറാമോ പാര്‍വതിയോ മനസ് തുറന്നിരുന്നില്ല. ചക്കി എന്ന് വിളിപ്പേരുള്ള മാളവിക നായികയാവുന്ന സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ മോഡലിങിലേക്ക് ചുവടുവെച്ച ചക്കിയെ സദാചാരവാദികള്‍ കൊന്ന് കൊലവിളിച്ച് കൊണ്ടിരിക്കുകയാണ്.

  പൊതുപരിപാടികളിലും അച്ഛന്റെയും അമ്മയുടെയും ഇന്റര്‍വ്യൂകളിലും ഫാമിലി ഫോട്ടോഷൂട്ടുകളിലും മാത്രമേ മാളവിക ജയറാമിനെ എല്ലാവരും കാണാറുള്ളു. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്കൊന്നും താരുപുത്രി നില്‍ക്കാറില്ലെന്നുള്ളതാണ് വാസ്തവം. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന ചക്കിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ അതിവേഗം തരംഗമായി മാറി. താന്‍ മോഡലിങ് രംഗത്തേക്ക് എത്തിയ കാര്യം സൂചിപ്പിച്ച് കൊണ്ടായിരുന്നു മാളവിക ഈ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്.

  ഒരു ടെക്‌സ്റ്റൈല്‍സ് ബ്രാന്‍ഡിന്‍രെ മോഡലായിട്ടാണ് മാളവിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബ്രൈഡല്‍ ബനാറസി സാരികളുടെ മോഡലായിട്ടായിരുന്നു താരപുത്രി എത്തിയത്. തന്റെ ജീവിതത്തിലെ പുതിയ മൈല്‍സ്റ്റോണിനെ കുറിച്ചുള്ള വിശേഷങ്ങള്‍ ദീപാവലി ദിനത്തിലാണ് പുറത്ത് വിട്ടത്. ഇതുവരെ ഉണ്ടായിരുന്ന ലുക്കില്‍ നിന്നും വലിയൊരു മേ്‌ക്കോവര്‍ ചക്കി നടത്തിയിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. വൈകാതെ മാളവികയെയും സിനിമയില്‍ കാണാന്‍ കഴിയുമോ എന്ന ചോദ്യവും ആരാധകര്‍ ഉന്നയിച്ചിരുന്നു.

  ചക്കിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ താരപുത്രിയ്‌ക്കെതിരെ സദാചാരവാദികളുടെ ആക്രമണവും തുടങ്ങി. മാളവികയുടെ പഴയ പോസ്റ്റുകള്‍ ഓരോന്നായി കുത്തിപൊക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ചില വിരുതന്മാര്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ചക്കി പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് താഴെ കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വിദേശത്ത് നിന്നോ മറ്റോ നടത്തിയെന്ന് കരുതന്ന ഒരു പരിപാടിയില്‍ പാര്‍വതിയ്‌ക്കൊപ്പം മാളവികയും പങ്കെടുത്തിരുന്നു. സാരി ഉടുത്ത് പാര്‍വതി എത്തിയപ്പോള്‍ മോഡേണ്‍ വസ്ത്രത്തിലായിരുന്നു മാളവിക.

  മുട്ടിന് മുകളില്‍ ഇറക്കം കുറഞ്ഞ സ്‌കേര്‍ട്ടും അതിന് മുകളില്‍ ഓവര്‍കോട്ടുമുള്ള വസ്ത്രവുമായിരുന്നു താരപുത്രിയുടേത്. ഇതാണ് ചിലരെ പ്രകോപിച്ചത്. നല്ലൊരു അച്ഛന്റെ മകളായിട്ടും ഇങ്ങനെ നടക്കുന്നത് മോശമാണെന്നാണ് സദാചാരക്കാരുടെ ആരോപണം. അമ്മയെ കണ്ട് പഠിക്കാന്‍ ചിലര്‍ മാളവികയ്ക്ക് ഉപദേശവും നല്‍കുന്നുണ്ട്. ഒരു കൂട്ടര്‍ രൂക്ഷമായ രീതിയില്‍ വിമര്‍ശിക്കുമ്പോള്‍ മറ്റ് ചിലര്‍ പിന്തുണയുമായിട്ടെത്തി. മുഖത്ത് ആത്മവിശ്വസം ഉണ്ടെന്നും മാളവികയ്ക്ക് നന്മകള്‍ നേരുന്നതായും ചിലര്‍ കമന്റിടുന്നു.

  200 കോടി സ്വന്തമാക്കി ഇളയദളപതി വിജയിയുടെ മരണമാസ്, ഫ്രാന്‍സിലും റെക്കോര്‍ഡിട്ട് ബിഗില്‍

  View this post on Instagram

  Since 1996 ♥️

  A post shared by Chakki (@malavika.jayaram) on

  English summary
  Cyber Attack Against Malavika Jayaram
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X