കൂടെ നിൽക്കാമായിരുന്നല്ലോ... എന്തേ രംഗം വഷളാകുമ്പോൾ ഇയാളെ ഉപേക്ഷിച്ചോടുന്നു?, സൈബർ ബുള്ളിയിങ്ങല്ലേ?; കുറിപ്പ്

കെനീഷ-ജയം രവി-ആർതി വിഷയത്തിൽ നടനേയും കാമുകിയേയും വിമർശിച്ച് ഫേസ്ബുക്ക് യൂസറായ അനു രാജേഷ് പങ്കിട്ട കുറിപ്പ് ശ്രദ്ധ നേടുന്നു. ടോക്സിക്ക് ദാമ്പത്യത്തിൽ നിന്ന് രവിയെ രക്ഷപ്പെടുത്തിയ കെനീഷ ഇപ്പോൾ എന്തുകൊണ്ട് കൂടെ നിൽക്കുന്നില്ലെന്നും രംഗം വഷളാകുമ്പോൾ നടനെ ഉപേക്ഷിച്ച് എന്തിന് ഓടുന്നുവെന്നുമാണ് കുറിപ്പിലൂടെ രവി-കെനീഷ ബന്ധം ചോദ്യം ചെയ്ത് ഫേസ്ബുക്ക് യൂസർ ചോദിക്കുന്നത്.

രവിയുമായുള്ള റിലേഷൻഷിപ്പിൽ നിന്ന് പിന്മാറുകയാണെന്ന് കെനീഷ പരസ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജയം രവി പ്രസ്മീറ്റ് വിളിച്ചതും മുൻ ഭാര്യയ്ക്കും കുടുംബത്തിനും എതിരെ ​ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതും. വാർത്തസമ്മേളനത്തിൽ വികാരധീനനായി നടൻ കരയുകയും രൗദ്രഭാവത്തോടെ സംസാരിക്കുകയും എല്ലാം ചെയ്തിരുന്നു.

Jayam Ravi Keneesha

പ്രസ്മീറ്റ് വൈറലായപ്പോൾ ഒരു വിഭാ​ഗം നടനെ അനുകൂലിക്കുകയും മറ്റൊരു വിഭാ​ഗം വിമർശിക്കുകയും ചെയ്തു. കെനീഷ ബ്രേക്ക് പറഞ്ഞതിന്റെ വിഷമത്തിലാണ് പ്രസ്മീറ്റിൽ നടൻ വൈകാരികമായി പ്രതികരിച്ചത് അല്ലാതെ മക്കളെ കാണാൻ ലഭിക്കാത്തതിന്റെ വിഷമമല്ലെന്നാണ് നടനെ വിമർശിച്ച് കുറിച്ചത്. ഒരു വർഷം മുമ്പാണ് ഭാര്യ ആർതിയുമായുള്ള ദാമ്പത്യം അവസാനിപ്പിക്കുകയാണെന്ന് ജയം രവി പ്രഖ്യാപിച്ചത്.

എന്നാൽ വിവാഹമോചനം നൽകാൻ ആർതി തയ്യാറല്ല. സോഷ്യൽമീഡ‍ിയയിലെ പ്രൊഫൈലുകളിൽ പേരിനൊപ്പം ഇപ്പോഴും രവി എന്നത് ആർതി സൂക്ഷിക്കുന്നുണ്ട്. നടനേയും കെനീഷയേയും വിമർശിച്ച് പ്രത്യക്ഷപ്പെട്ട കുറിപ്പ് ഇങ്ങനെയായിരുന്നു... ടോക്സിക്കായ ഭാര്യയുണ്ടെങ്കിൽ നേരെ ഏതേലും സ്ത്രീയുടെ കയ്യും പിടിച്ച് നാട്ടുകാരുടെ മുന്നിലൂടെ നടക്കുക. ടോക്സിക്ക് ബന്ധത്തിൽ നിന്ന് രക്ഷപ്പെടുക.

ആ ടോക്സിക്ക് ലേഡി സ്വന്തം മക്കളേയും പോറ്റി കൂടുതൽ ടോക്ക്സിക്കായി വട്ട് പിടിച്ചിരിക്കട്ടെ. തൻ്റെ മക്കളെ ആ ടോക്സിക്ക് ലേഡി എന്തോ ചെയ്യട്ടെ. എനിക്ക് പുതിയ ഗേൾഫ്രണ്ട് തരുന്ന കെയറും അവളും മതി. നല്ല അച്ഛൻ... മകന് എക്സാം ആണത്രെ. അന്നേരമാണ് അച്ഛൻ്റെ പ്രസ് മീറ്റും കരച്ചിലും. മക്കളെ കാണാത്ത വിഷമത്തിൽ ഇരിക്കുമ്പോഴും അച്ഛൻ സകല ക്യാമറക്ക് മുന്നിലും ഗേൾഫ്രണ്ടിനേയും കൊണ്ട് കറങ്ങുന്നുമുണ്ടായിരുന്നു. ഭാര്യ ടോക്സിക്കാണ്. ​

ഗേൾഫ്രണ്ടായ മാലാഖയുടെ കയ്യും പിടിച്ച് അച്ഛൻ നടക്കുന്നത് കാണുമ്പോൾ മക്കൾക്ക് സന്തോഷമാകും. എൻ്റെ അച്ഛന് ഒരു നല്ല ഗേൾ ഫ്രണ്ടിനെ കിട്ടിയല്ലോയെന്ന് കരുതി മക്കൾ ആനന്ദിക്കും. രണ്ട് ചെറിയ പിള്ളേരാണ് അവർ. മക്കളെ ഭാര്യ വിട്ടുകൊടുക്കുന്നില്ലെന്ന്... എന്തിന് അന്യസ്ത്രീകളെ വീട്ടിൽ കൊണ്ട് വന്നു ആ പിള്ളേരെക്കൊണ്ട് അമ്മേന്ന് വിളിപ്പിക്കാനോ?.

Jayam Ravi Keneesha

ടോക്സിക്ക് ദാമ്പത്യത്തിൽ നിന്ന് രക്ഷപ്പെടുത്തിയ ഈ സ്ത്രീക്ക് എന്തേ കൂടെ നിന്നൂടെ?. എന്തേ രംഗം വഷളാകുമ്പോൾ ഇയാളെ ഉപേക്ഷിച്ചോടുന്നു?. ടോക്സിക്ക് ലേഡിക്കെതിരെ ഇയാളുടെ കൂടെ നിന്ന് ഫൈറ്റ് ചെയ്യണം. സൈബർ ബുള്ളിയിംഗ് തന്നല്ലേ നേരിട്ടൂടെ?. തെക്ക് വടക്ക് കൂടെ നടന്ന സുഹൃത്തല്ലേ. പക്ഷെ എന്തിനാണവർ ഇയാളുടെ പ്രാരാബ്ധം ചുമക്കുന്നത്?.

അവളുടെ ആരാണ് ഇവൻ?. അവർക്ക് ഇട്ടിട്ട് പോകാല്ലോ. അവരുടെ പിള്ളേരുടെ അച്ഛൻ ഒന്നുമല്ലല്ലോ ഇയാൾ. ഇപ്പോഴല്ലേ സ്ത്രീയേ നിങ്ങൾ ഇയാളുടെ കൂടെ നിൽക്കേണ്ടത്?. അത്രക്ക് കമ്മിറ്റ്മെൻ്റ് എന്തിനാണ്?. അതിനുമാത്രം ഡെഡിക്കേറ്റഡാആയി നിൽക്കാൻ ഈ സ്ത്രീയുടെ ആരാണിയാൾ?. അതുകൊണ്ടാണല്ലോ പോയത് എന്നായിരുന്നു കുറിപ്പ്. കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ പ്രതികരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

രവി പോകുന്നിടത്തൊക്കെ ക്യാമറ ഉണ്ടാകുന്നത് അയാളുടെ തെറ്റല്ലല്ലോ. പിന്നെ അദ്ദേഹ​ത്തിന്റെ ജീവിതത്തിലേക്ക് കെനീഷ എന്ന സ്ത്രീ വന്നത് അയാൾ മറ്റേ ലൈഫിൽ നിന്നും ഇറങ്ങി വന്നതിനുശേഷം മാത്രമാണ്. ഒരു റിലേഷൻഷിപ്പിൽ പെട്ടുപോകുന്നവർക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട്. അതിൽ നിന്നും ഇറങ്ങിപ്പോയാൽ അതിന് അർഥം അയാൾക്ക് മക്കളോട് സ്നേഹം ഇല്ലെന്നല്ലെന്നും രവി മോഹനെ അനുകൂലിക്കുന്നവർ കുറിച്ചു.

Read more about: jayam ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X