കല്യാണത്തിന് മുന്‍പ് പറഞ്ഞ കാര്യങ്ങളിലൂടെയാണ് ഇപ്പോഴും പോകുന്നത്; വിവാഹത്തെ കുറിച്ച് ദീപയും കുക്കുവും

മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്ത ഡാന്‍സ് റിയാലിറ്റി ഷോയായ ഡി ഫോര്‍
ഡാന്‍സിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് സുഹൈദ് കുക്കു. ഡിഫോറിലൂടെയാണ് മിനിസ്‌ക്രീനില്‍ ചുവട് ഉറപ്പിച്ചതെങ്കിലും പിന്നീട് മഴവില്‍ മനോരമ തന്നെ സം പ്രേക്ഷണം ചെയ്യുന്ന ഉടന്‍ പണത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനായി മാറുകയായിരുന്നു. കുക്കുവിനെ പോലെ തന്നെ ഭാര്യ ദീപയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. ഇവര്‍ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്. ഇതിലൂടെ നൃത്ത വിശേഷങ്ങളും തങ്ങളുടെ സന്തോഷങ്ങളും പങ്കുവെച്ച് എത്താറുണ്ട്. നല്ല അഭിപ്രായമാണ് ലഭിക്കുന്നത്.

പ്രണയ വിവാഹമായിരുന്നു ദീപയുടേയും കുക്കുവിന്റേതും. വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട ഇവര്‍ ഏറെ പ്രതിസന്ധികളും എതിര്‍പ്പുകളും തരണം ചെയ്താണ് വിവാഹിതരാവുന്നത്. ഇപ്പോഴിത തങ്ങളുടെ പ്രണയത്തെ കുറിച്ചും ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ചും വെളിപ്പെടുത്തുകയാണ് . മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്ന ജഗദീഷ് അവതരിപ്പിക്കുന്ന ഷോയായ പണം തരും പടത്തില്‍ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യങ്ങള്‍
പറഞ്ഞത്.

ഡാന്‍സിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്

ഡാന്‍സിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ചാവക്കാട് വെച്ചാണ് ദീപയെ ആദ്യമായി കാണുന്നത്. താന്‍ പഠിച്ചിരുന്ന ഡാന്‍സ് അക്കാദമിയില്‍ ഇവള്‍ വരുകയായിരുന്നു. ഒരു ഡാന്‍സ്‌ കൊറിയോഗ്രാഫി ചെയ്യാന്‍ വേണ്ടി, അവിടെയുള്ള തന്റെ ഗുരു എന്നെ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ അന്ന് ഈ ബന്ധം വിവാഹത്തില്‍ ഒന്നും എത്തുമെന്ന് അന്ന് കരുതിയില്ല. പക്ഷെ ഒരു പോസിറ്റീവ് വൈബ് ദീപയില്‍ നിന്ന് അന്നേ കിട്ടിയെന്നും കുക്കു ജഗദീഷിനോട് പറഞ്ഞു.

വിവാഹാഭ്യര്‍ത്ഥന

വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ ആദ്യം തന്നെ ദീപ റിജക്ട് ചെയ്യുകയായിരുന്നു. എല്ലാം കൊണ്ടും ചേരാത്തവരാണ് നമ്മള്‍. മെന്റലി ഒരു സപ്പോര്‍ട്ടുണ്ടെന്ന് വെച്ചാലും അത് വിജയകരമാവില്ല എന്നായിരുന്നു ദീപയുടെ പ്രതികരണം. വീട്ടില്‍ വളരെ വൈകിയാണ് കാര്യങ്ങള്‍ അവതരിപ്പിച്ചതെന്നും ദീപ പറഞ്ഞു. ഒറ്റമോളാണ് താന്‍. രണ്ട് ചേട്ടന്‍മാരാണ് എനിക്കുള്ളത്. കൂടാതെ മറ്റ് കുറെ കാര്യങ്ങള്‍ ഉണ്ടായിരുന്നു. മതത്തിന്റെ പേരില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് വീട്ടില്‍ നിന്ന് എതിര്‍പ്പുകളായിരുന്നു. കുറെ തവണ ഈ ബന്ധം വേണ്ടെന്ന് പറഞ്ഞിരുന്നു. പകുതി സമ്മതത്തിലാണ് ഈ വിവാഹം നടക്കുന്നത്. നീയായിട്ടെടുത്ത തീരുമാനമാണ്, അതാണെങ്കില്‍ അങ്ങനെ പൊക്കോ എന്നായിരുന്നു വീട്ടുകാരുടെ പ്രതികരണം.

മതം

മതപരമായി ഞങ്ങള്‍ രണ്ട് വിശ്വാസക്കാരാണ്, അത് അങ്ങനെ തന്നെയാണ് പോവുന്നത്. കല്യാണത്തിന് മുന്നേയും പറഞ്ഞ കാര്യങ്ങളിലൂടെയാണ് ഞങ്ങള്‍ പോവുന്നത്. രണ്ടാളുടേയും വിശ്വാസം അതേപോലെ തുടരാമെന്ന് കല്യാണത്തിന് മുന്‍പേ പറഞ്ഞിരുന്നു. ഇപ്പോഴും അതങ്ങനെ തന്നെയാണെന്നായിരുന്നു കുക്കുവും ദീപയും പറഞ്ഞത്. ആദ്യമൊക്കെ ഡാന്‍സിനെ പോത്സാഹിപ്പിച്ചവരില്‍ പലരും ഇതൊരു ജീവിതമാര്‍ഗമാക്കിയാല്‍ എങ്ങനെയായിരിക്കും എന്ന് ചോദിച്ചിരുന്നു. കല കൊണ്ട് ജീവിക്കാന്‍ പറ്റുമെന്ന് പ്രൂവ് ചെയ്യണമായിരുന്നു തനിക്കെന്നും കുക്കു കൂട്ടിച്ചേര്‍ത്തു.

കുക്കു വളരെ സെന്‍സിറ്റീവാണ്

കുക്കു വളരെ സെന്‍സിറ്റീവായ ആളാണെന്നും ദീപ ഷോയില്‍ പറഞ്ഞു. ഇഷ്ടമായില്ലെങ്കിലും ആയെന്ന് പറയും. ചില സന്ദര്‍ഭങ്ങളില്‍ അത് നല്ലതാണെന്നും ദീപ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ദീപ എല്ലാം ഓപ്പണായി പറയുന്ന ആളാണെന്ന് കുക്കുവും പറഞ്ഞു. ഞാന്‍ അങ്ങനെ പൊതുവെ ഓപ്പണായി പറയാറില്ല രണ്ട് പേരുടേയും രണ്ട് തരത്തിലുള്ള ക്യാരക്ടറായത് തങ്ങള്‍ക്ക് നല്ലതായി വന്നിട്ടുണ്ടെന്നും കുക്കു വ്യക്തമാക്കി. സുഹൃത്തുക്കളായ ലിജോയും ജിഷയുമായിരുന്നു ഇവര്‍ക്കൊപ്പം ഷോയില്‍ എത്തിയത്.

Recommended Video

മമ്മൂക്ക സെറ്റിൽ ഫുൾ Chill ആണ് , സുദേവ് നായർ പറയുന്നു | FIlmiBeat Malayalam
  കാറില്‍ പോകുമ്പോള്‍

ദീപ ഇല്ലെങ്കിലും കാറില്‍ പോവുമ്പോള്‍ ഞാന്‍ സംസാരിക്കാറുണ്ടെന്നു കുക്കു പറഞ്ഞു. അത് കാറിലെന്നല്ല എല്ലാത്തിലും അങ്ങനെയാണ്. കാറിനോട് സംസാരിച്ചിട്ട് പോലീസ് പിടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. മൊബൈലില്‍ സംസാരിച്ചുവെന്നായിരുന്നു അവര്‍ പറഞ്ഞത്. കണ്ണാടിയുടെ മുന്നിലൊക്കെ സംസാരിക്കാറുണ്ട്. ആരാണ് വീട്ടില്‍ വന്നതെന്നൊക്കെ ഞാന്‍ കരുതാറുണ്ട്, അത് ഞാന്‍ എന്നോട് തന്നെ പറഞ്ഞതാണെന്നാണ് കുക്കു പറയാറുള്ളതെന്നും ദീപ പറയുന്നു.

More from Filmibeat

Read more about: tv serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X