ആദ്യ ബന്ധം പിരിഞ്ഞപ്പോൾ, ഇന്ന് ചിരിച്ച് കൊണ്ട് പറയാം, അന്നത്തെ കടുത്ത സമ്മർദ്ദത്തിൽ സംഭവിച്ചതാകാം: ദിവ്യ
സിനിമകളിൽ ദിവ്യ ഉണ്ണിയെ കണ്ടിട്ട് വർഷങ്ങളായെങ്കിലും നൃത്ത രംഗത്ത് ദിവ്യ സജീവമാണ്. ഭർത്താവ് അരുൺ കുമാറിനും മക്കൾക്കുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് ദിവ്യ ഉണ്ണി. താരത്തിന്റെ ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞതാണ്. സുധീർ ശേഖരൻ മേനോൻ എന്നായിരുന്നു ആദ്യ ഭർത്താവിന്റെ പേര്. രണ്ട് മക്കളും ഇവർക്ക് ജനിച്ചു. 2002 ൽ വിവാഹിതരായ ഇരുവരും 2017 ൽ വേർപിരിഞ്ഞു. 2018 ൽ ദിവ്യ അരുൺ കുമാറിനെ വിവാഹം ചെയ്തു. ഇരുവർക്കും ഒരു മകളും പിറന്നു.
വിവാഹമോചനത്തെക്കുറിച്ചും രണ്ടാം വിവാഹത്തെക്കുറിച്ചും സംസാരിക്കുകയാണ് ദിവ്യ ഉണ്ണിയിപ്പോൾ. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. അച്ഛന്റെ പിന്തുണയും സാന്നിധ്യവുമാണ് വിവാഹമോചനത്തിനും രണ്ടാം വിവാഹത്തിനും ധൈര്യം തന്നതെന്ന് ദിവ്യ ഉണ്ണി പറയുന്നു. തന്റെ ജീവിതത്തിലെ ഹീറോ അച്ഛനാണെന്നും ദിവ്യ പറഞ്ഞു. ഈ രണ്ട് കാര്യങ്ങൾക്കും ഒപ്പം നിന്നത് അച്ഛനാണ്. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുന്ന ആളായിരുന്നു എനിക്കച്ഛൻ. നിനക്ക് എന്ത് തീരുമാനം ശരിയായി തോന്നുന്നോ അതെടുക്കുക.

അത് ശരിയായിരിക്കും. അതിനെ ഞാൻ സപ്പോർട്ട് ചെയ്യും എന്ന് അച്ഛൻ എന്നോട് പറഞ്ഞു. രണ്ട് സാഹചര്യങ്ങളിലും അത് തന്നെയാണ് പറഞ്ഞത്. അത് വലിയൊരു പിന്തുണയായിരുന്നു. വിവാഹമോചനത്തിന്റെ സമയത്ത് ആറ് മാസം പൂർണമായും അദ്ദേഹം എനിക്കൊപ്പമുണ്ടായിരുന്നു. അതിന് ശേഷം എല്ലാ നിർണായക ഘട്ടങ്ങളിലും അച്ഛൻ എനിക്കൊപ്പമുണ്ടായിരുന്നു.
അച്ഛൻ എന്റെ പ്രശ്നത്തിൽ നിന്ന് ചിന്തിക്കും. അമ്മയും അരുണും വലിയ സപ്പോർട്ട് ആണ്. അച്ഛൻ സപ്പോർട്ടിനൊപ്പം അവൾ നന്നായി ചെയ്തു, കുറേ കഷ്ടപ്പെട്ടു എന്നും പറയും. വെറുതെ അമേരിക്കയിൽ നിന്ന് ഒരു ഫോട്ടോ അയച്ചാലും ഫോട്ടോ കണ്ടു, നന്നായിട്ടുണ്ട് എന്ന് പറയും. കംപാനിയൻഷിപ്പ് ഉണ്ടാകുന്നത് നല്ലതാണ് പക്ഷെ നിന്റെ കയ്യിൽ അമൂല്യമായ നൃത്തമുണ്ടെന്ന് അച്ഛൻ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ദിവ്യ ഉണ്ണി ഓർത്തു.

അന്ന് ഡാൻസ് സ്കൂൾ ഉണ്ട്. എന്ത് പ്രശ്നം വന്നാലും ഡാൻസ് പെർഫോമൻസും ടീച്ചിംഗും ചെയ്ത് കൊണ്ടേയിരുന്നോ എന്ന് പറഞ്ഞു. ഇതിൽ നിന്നെല്ലാം നമുക്ക് എനർജിയെടുക്കാം. നമുക്ക് തന്ന കല എല്ലാവർക്കും കിട്ടുന്നതല്ല. അതിന്റെ വില കളയാതിരിക്കണമെന്ന് എപ്പോഴും അച്ഛൻ പറയുമായിരുന്നു. അത് പോലെയാണ് അരുണെന്നും ദിവ്യ ഉണ്ണി വ്യക്തമാക്കി.
ആദ്യ വിവാഹ ബന്ധം വേർപിരിയുന്ന ഘട്ടം സമ്മർദ്ദമേറിയതായിരുന്നെന്നും എന്നാൽ നൃത്തം തനിക്ക് തുണയായെന്നും ദിവ്യ അഭിമുഖത്തിൽ പറയുന്നുണ്ട്. ഭയങ്കര സ്ട്രസ് വരുമ്പോൾ അത് ഞാൻ വിട്ടേക്കും. നമുക്ക് നിയന്ത്രിക്കാൻ പറ്റാത്തതാണെങ്കിൽ അതിൽ സ്ട്രസ് എടുക്കേണ്ടതില്ല. ഭയങ്കര പ്രശ്നം നേരിട്ടപ്പോഴും പിന്നീടത് കോമഡിയായി പറയാൻ എനിക്ക് പറയാൻ പറ്റും. ഞാനെന്താ ചിരിച്ച് കൊണ്ട് ഇതേക്കുറിച്ച് പറയുന്നതെന്ന് ഞാൻ തന്നെ ചിന്തിച്ചിട്ടുണ്ട്.
അതിനർത്ഥം നമ്മളതിൽ നിന്ന് ഡിറ്റാച്ച്ഡ് ആയി എന്നാണ്. കടുത്ത സമ്മർദ്ദത്തിൽ സംഭവിച്ചതാണോ ഡാൻസിലേക് പോലെ ഷോ മസ്റ്റ് ഗോ ഓൺ എന്ന സങ്കൽപ്പത്തിൽ സംഭവിച്ചതാണോ എന്നെനിക്കറിയില്ല. അടുത്ത ദിവസം ഹിയറിംഗ് ഉണ്ടാകും. അച്ഛനൊപ്പം ഞാൻ സ്വയം ഡ്രെെവ് ചെയ്ത് പെർഫോം ചെയ്ത് തിരിച്ച് വന്നിട്ടുണ്ട്. വിഷമഘട്ടത്തിൽ ഡാൻസിൽ നിന്ന് മാറി നിന്ന് പിന്നീട് കരിയറിലേക്ക് തിരിച്ചെത്തുക പ്രായോഗികമല്ലായിരുന്നെന്നും ദിവ്യ ഉണ്ണി പറഞ്ഞു.


Click it and Unblock the Notifications