For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉടന്‍ പണത്തിലേക്ക് എത്തിയത്‌ ജീവിതത്തില്‍ എടുത്ത മികച്ച തീരുമാനം! തുറന്നുപറഞ്ഞ് ഡീഡി

  |

  കോമഡി സര്‍ക്കസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് ഡെയിന്‍ ഡേവിസ്. പരിപാടിയില്‍ വിന്നറായ ശേഷം ടിവി പരിപാടികളിലും സിനിമകളിലുമെല്ലാം ഡെയിന്‍ തിളങ്ങിയിരുന്നു. ഡെയിന്‍ ഡേവിസിനേക്കാള്‍ കൂടൂതല്‍ ഡിഡി എന്ന വിളി പേരിലാണ് നടന്‍ അറിയിപ്പെടുന്നത്. കോമഡി സര്‍ക്കസിലൂടെ നിരവധി ആരാധകരെയും ലഭിച്ച താരമാണ് ഡീഡി. നായികാ നായകന്‍ എന്ന ഷോയിലൂടെയായിരുന്നു അവതാരകനായും ഡീഡി തുടക്കം കുറിച്ചത്.

  ഷോയുടെ തുടക്കത്തില്‍ പേളി മാണിക്കൊപ്പവും പിന്നീട് അശ്വതി ശ്രീകാന്തിനൊപ്പവുമാണ് ഡെയിന്‍ പരിപാടി അവതരിപ്പിച്ചത്. നായികാ നായകന്‍ റിയാലിറ്റി ഷോയ്ക്ക് പിന്നാലെ മഴവില്‍ മനോരമയിലെ ഉടന്‍ പണം 3.0യിലും അവതാരകനായി ഡീഡി തന്നെയാണ് എത്തുന്നത്. അടുത്തിടെ സംപ്രേക്ഷണം ആരംഭിച്ച ഉടന്‍ പണത്തിന്റെ പുതിയ പതിപ്പിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

  അതേസമയം ഉടന്‍ പണം വിജയമായതിന് പിന്നാലെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് ഡീഡി എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായ തന്റെ കോമഡി ഷോ എപ്പിസോഡുകളെ കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാ ക്രെഡിറ്റും തൃശ്ശൂര്‍ സംസാര ശൈലിയ്ക്കാണെന്നാണ് നടന്‍ പറയുന്നത്.

  ഞങ്ങളുടെ ഭാഷയിലെ ഏറ്റവും സാധാരണമായ പ്രയോഗങ്ങളിലൊന്നാണ് 'മുത്തേ'. അത് നന്നായി തരംഗമായി മാറി. പ്രകടനത്തിനിടയില്‍, ഞാന്‍ അത് ഉദ്ദേശ്യത്തോടെ ഉപയോഗിച്ചില്ല, എന്നാല്‍ അത് ഒഴുക്കിനൊപ്പം വന്നു. എല്ലാവരും അത് സ്വീകരിച്ചതില്‍ സന്തോഷമുണ്ട്. ഇപ്പോള്‍ ആളുകളെല്ലാം എന്നെ സ്‌നേഹത്തോടെ ഡിഡി എന്ന് വിളിക്കുന്നു.

  അവര്‍ എന്നെ അവരുടെ കുടുംബാംഗങ്ങളില്‍ ഒരാളായി പരിഗണിക്കാന്‍ തുടങ്ങി. ഒരു തുടക്കക്കാരന് ഇതില്‍പരം എന്താണ് വേണ്ടത്. ഡീഡി പറയുന്നു. മുന്‍പ് ഒരു നടനാകാന്‍ താന്‍ എപ്പോഴും സ്വപ്‌നം കണ്ടിരുന്ന കാര്യവും ഡീഡി പറഞ്ഞു. വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയത് മുതല്‍ കാസ്റ്റിംഗ് കോളുകളില്‍ പങ്കെടുക്കുന്നത് വരെ അതിനായി താന്‍ കഠിനാദ്ധ്വാനം ചെയ്തിരുന്നു.

  മിക്ക ഓഡിഷനുകളും നന്നായി നടന്നു, ഒരു കോള്‍ തിരികെ ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. എന്നാല്‍ രണ്ട് ദിവസം, രണ്ടാഴ്ച, രണ്ട് മാസം, കഴിഞ്ഞിട്ടും ഒരു പ്രതികരണവുമുണ്ടായില്ല. എനിക്ക് ആ സമയത്ത് പ്രതീക്ഷ നഷ്ടപ്പെട്ടു തുടങ്ങി, പക്ഷേ അപ്പോഴാണ് കോമഡി ഷോയില്‍ നിന്ന് ഒരു കോള്‍ വന്നത്. അതാണ് എന്റെ ജീവിതം മാറ്റിമറിച്ചത്.

  'നായിക നായകനും' അങ്ങനെയാണ് എന്റെ അടുത്തെത്തിയത്, തികച്ചും അപ്രതീക്ഷിതമായിരുന്നു. ഉടന്‍ പണത്തിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ചും ഡെയിന്‍ പറഞ്ഞു. സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ആഗ്രഹിച്ചത്. എന്നാല്‍ കോവിഡ് കാരണം ഒന്നും നടക്കാതെയായി. പിന്നെ അടുത്തത് എന്ത് എന്ന് വിചാരിച്ചുനില്‍ക്കുന്ന സമയത്താണ് ഉടന്‍ പണം ടീം എന്നെ സമീപിച്ചത്. തുടക്കത്തില്‍ അത് ഏറ്റെടുക്കാന്‍ മടിയുണ്ടായിരുന്നു. എന്നാല്‍ ഷോയില്‍ എത്തിയത് എന്റെ ജീവിതത്തില്‍ എടുത്ത മികച്ച തീരുമാനങ്ങളില്‍ ഒന്നാണെന്ന് കരുതുന്നു. അഭിമുഖത്തില്‍ ഡീഡി പറഞ്ഞു.

  Read more about: dain davis
  English summary
  dain davis reveals about udan panam 3.0 and his career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X