താരരാജാക്കന്മാര്‍ അരങ്ങ് വാഴുന്ന മലയാള സിനിമയിലേക്ക് ഡാകിനിമാരെത്തി! ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ..
താരരാജാക്കന്മാരും യുവതാരങ്ങളും വാഴുന്ന മലയാള സിനിമയിലേക്ക് ഒരു കൂട്ടം ഡാകിനിമാരും എത്തിയിരിക്കുകയാണ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച ഒറ്റമുറി വെളിച്ചത്തിന് ശേഷം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ഡാകിനി ഇന്ന് മുതല്‍ തിയറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്.
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ സരസ ബാലുശേരിയും ശ്രീലത ശ്രീധരനുമാണ് സിനിമയിലെ പ്രധാന ആകര്‍ഷണം. ഇവര്‍ക്കൊപ്പം കിടിലന്‍ മേക്കോവറില്‍ നിരവധി താരങ്ങളുമുണ്ട്. റിലീസിനെത്തിയ സിനിമയ്ക്ക് ആദ്യം ലഭിക്കുന്ന പ്രേക്ഷക പ്രതികരണം ഇങ്ങനെയാണ്..

ഡാകിനി
ഒറ്റമുറി വെളിച്ചത്തിന് ശേഷം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ച് വലിയ പ്രതീക്ഷയായിരുന്നു. ഒടുവില്‍ ഡാകിനി എന്ന പേരില്‍ പ്രേക്ഷകരെ ചിരിപ്പിക്കാനൊരു സിനിമയുമായി രാഹുല്‍ എത്തിയിരിക്കുകയാണ്. പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയ്ക്ക് ശേഷം യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷും തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം ഉര്‍വ്വശി തിയറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സോനനും അനീഷ് എം തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫ്രൈഡേ ഫിലിമസാണ് ചിത്രം വിതരണം ചെയ്യുന്നത്.

ഒരുപാട് താരങ്ങള്‍
ഇന്ന് റിലീസിനെത്തിയ ചിത്രത്തില്‍ മയന്‍ എന്ന കഥാപാത്രത്തിലൂടെ ചെമ്പന്‍ വിനോദാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സരസ ബാലുശേരി, ശ്രീലത ശ്രീധരന്‍, പോളി വില്‍സണ്‍, സേതുലക്ഷ്മി, ഇന്ദ്രന്‍സ്, അലന്‍സിയര്‍ ലോപ്പസ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നു.

സിനിമയുടെ ഇതിവൃത്തം
വാര്‍ധക്യം ആഘോഷമാക്കിയ ഒരു കൂട്ടം അമ്മമാരുടെ കഥയാണ് ഡാകിനി പറയുന്നത്. അമ്മമാരായി എത്തുന്നവരെല്ലാം കിടിലന്‍ മേക്കോവറാണ് നടത്തിയിരിക്കുന്നത്. സുഡാനിയില്‍ പാവം ഉമ്മമാരായി എത്തിയ രണ്ട് പേരും ഫ്രോക്ക് ധരിച്ച് അതിശയിപ്പിച്ചിരിക്കുകയാണ്. സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ട് കണ്ടതോടെ പ്രായത്തെ മറികടന്നുള്ള പ്രകടനം കണ്ട് പ്രേക്ഷകരും അത്ഭുതപ്പെട്ടിരിക്കുകയാണ്.
പത്മ തിയറ്ററിൽ


Click it and Unblock the Notifications











