സിമ്രാനും ഞാനും മത്സരമായിരുന്നു, ധനുഷിനെ ഡാൻസ് മാസ്റ്റർ തല്ലി; തുറന്ന് പറഞ്ഞ് പിന്നണി ഡാൻസർ ശാന്തി

സൂപ്പർസ്റ്റാറുകളുടെ ഡാൻസ് രം​ഗങ്ങൾ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. എന്നാൽ ഇവർക്ക് പിന്നിൽ നിന്ന് ഡാൻസ് ചെയ്യുന്നവർക്ക് പലപ്പോഴും ജനശ്രദ്ധ ലഭിക്കാറില്ല. ഇവരുടെ ഡാൻസ് ഹിറ്റാകുമെങ്കിലും ഇവരെ അടുത്തറിയാൻ പ്രേക്ഷകർക്ക് കഴിയാറില്ല. ഇപ്പോഴിതാ ബാക്ക്​ഗ്രൗണ്ട് ഡാൻസ് രം​ഗത്ത് ഒരു കാലത്ത് സജീവമായിരുന്നു ശാന്തി തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ്. ചില സിനിമകളിൽ ഡാൻസ് മാസ്റ്ററായും ശാന്തി പ്രവർത്തിച്ചിട്ടുണ്ട്. പഴയത് പോലെയല്ല ഇന്ന് പിന്നണി ഡാൻസർമാരുടെ സാഹചര്യമെന്ന് ശാന്തി പറയുന്നു.

അക്കാലത്ത് ഞങ്ങൾക്ക് തിരക്കായിരുന്നു. എല്ലായിടത്തും ഞങ്ങൾ തന്നെയായിരുന്നു പോകുക. എന്നാൽ ഇപ്പോഴുള്ളവർ ഒരുപാ‌ട് കഷ്ടപ്പെ‌ടുന്നു. കാരണം ഇപ്പോൾ കേരളത്തിലും കർണാ‌ടകയിലുമെല്ലാം വേറെ ഡാൻസർമാരുണ്ട്. അതിനാൽ ഇവർക്ക് തമിഴിൽ മാത്രമേ ജോലി ചെയ്യാൻ പറ്റുന്നുള്ളൂ. ഇം​ഗ്ലീഷ് പാട്ടുകൾ പോലെ എടുക്കുന്നതിനാൽ പാട്ടുകൾ കട്ട് ചെയ്തു.

വലിയ ‍ഡാൻസ് മാസ്റ്റർമാർ പോലും മാസത്തിൽ ഒരു വർക്കാണ് ചെയ്യുന്നത്. പാട്ട് ഇല്ലാത്തത് വിഷമമാണ്. ഡാൻസർമാർക്ക് ജോലിയില്ല. വരൂയെന്ന് പറഞ്ഞ് ഞങ്ങളെ വിളിച്ച കാലം പോയി. ആന്ധ്രയിലൊക്കെ സിനിമകൾ കൂടുതലാണ്. അതിനാൽ അവിടെയുള്ളവർക്ക് ജോലി ലഭിക്കുന്നു. പക്ഷെ തമിഴ്നാട്ടിൽ അങ്ങനെയല്ല. സീരിയലുകളിലൊന്നും ഡാൻസർമാർക്ക് ജോലിയില്ല.

രജിനി സാറുടെ കൂടെ ഞാൻ ഒരുപാട് ​ഗാനങ്ങൾ ചെയ്തി‌ട്ടുണ്ട്. പടയപ്പ, മുത്തു , അരുണാചലം തുടങ്ങിയ സിനിമകളിലെല്ലാം അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. ഡാൻസ് ചെയ്യുമ്പോൾ രജിനി സാറുടെ ഇരു വശത്തും നിൽക്കാൻ ‍‍ഡാൻസർമാർ തമ്മിൽ വഴക്ക് നടക്കും. വലിയ താരമാണെങ്കിലും ഡാൻസ് ചുവട് തെറ്റിയാൽ സോറി, ഒന്ന് കൂടെ ചെയ്യാം അദ്ദേഹം പറയും. അതിനാൽ നമ്മൾക്ക് ഭയം തോന്നില്ല. അജിത്ത് സർ രാവിലെ വന്ന് എല്ലാവർക്കും ​ഗുഡ് മോണിം​ഗ് വിഷ് ചെയ്യും. ഭക്ഷണം കഴിച്ചോ എന്ന് എല്ലാവരോടും ചോദിക്കും.

Dancer Shanthi

വിജയ്, ചിമ്പു എന്നിവരോടൊപ്പം ഡാൻസ് ചെയ്യുമ്പോൾ കുറച്ച് പേടിയുണ്ടാകും. കാരണം അവർ മികച്ച ഡാൻസർമാരാണ്. വിജയ് സർ റിഹേഴ്സൽ ഇരുന്ന് നോക്കും. നിശബ്ദനായിരിക്കും. വന്ന് നിന്ന് ആ മൊമന്റിൽ പെട്ടെന്ന് ഡാൻസ് ചെയ്യും. ഡാൻസിനപ്പുറം അദ്ദേഹത്തിന് ഒരു എക്സ്പ്രഷനുണ്ടാകും. അദ്ദേഹത്തോടൊപ്പം ഡാൻസ് ചെയ്യുമ്പോൾ ഡാൻസർമാർക്ക് ഒരു മത്സരം ഉണ്ടാകും.

ഹീറോകൾ അവരേക്കാൾ നന്നായി ഡാൻസ് ചെയ്യുന്ന ഡാൻസർ‌മാരെ കണ്ടാൽ അത് പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുക. അവരെ സൈഡിലിക്കാൻ ശ്രമിക്കില്ല. തെലുങ്കിൽ അങ്ങനെ ഞാൻ കണ്ടിട്ടുണ്ട്. ലുക്കിലും ഡാൻസിലും അവരേക്കാൾ നന്നായാൽ മുന്നിൽ നിർത്തില്ല. പക്ഷെ നമ്മളുടെ ഹീറോകൾ അങ്ങനെയല്ല.

Shanthi

ധനുഷ് കാതൽ കൊണ്ടെയ്ൻ ചെയ്യുമ്പോൾ ഞാൻ ഡാൻസ് മാസ്റ്ററുടെ അസിസ്റ്റന്റ് ആണ്. അന്ന് അദ്ദേഹം പാവമാണ്. പുതിയ പയ്യനല്ലേ. എക്സ്പ്രഷൻ വരാൻ വേണ്ടി ഡാൻസ് മാസ്റ്റർ അടിക്കും. അന്ന് എനിക്ക് പാവം തോന്നി. എന്തിന് ഇങ്ങനെ ടോർച്ചർ ചെയ്യുന്നു എന്ന് വിചാരിച്ചു. പക്ഷെ അതുകൊണ്ടാണ് ധനുഷ് ഇന്നീ നിലയിലേക്ക് ഉയർന്നതെന്നും ശാന്തി ചൂണ്ടിക്കാട്ടി.

നായികമാരിൽ ഞാൻ കൂടുതലും വർക്ക് ചെയ്തത് സിമ്രാനൊപ്പമാണ്. സിമ്രാനുമായി മത്സരമായിരിക്കും. ജ്യോതികയോ ലൈലയോ മത്സരിക്കില്ല. പക്ഷെ സിമ്രാനിലേക്ക് വരുമ്പോൾ ഞങ്ങൾ രണ്ട് പേർക്കുമിടയിൽ ഒരു മത്സരം ഉണ്ടാകും. നോക്കിക്കോ നിന്നേക്കാൾ നന്നായി ഞാൻ ഡാൻസ് ചെയ്യുമെന്ന് ഞങ്ങൾ പരസ്പരം പറയും. നല്ല സുഹൃത്തുക്കളായിരുന്നു. ജ്യോതികയും സിമ്രാനുമെല്ലാം വളരെ ആത്മാർത്ഥതയുള്ളവരായിരുന്നെന്നും ശാന്തി അഭിപ്രായപ്പെട്ടു.

Read more about: simran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X