മഞ്ജു വാര്യരുടെ കരച്ചിൽ മാറ്റാനേ എനിക്ക് സാധിച്ചുള്ളു, ദിലീപും മഞ്ജുവും വിവാഹം കഴിച്ച കഥ പറഞ്ഞ് ഡാൻസർ തമ്പി

മഞ്ജു വാര്യരും ദിലീപും തമ്മിലുള്ള പ്രണയവും വിവാഹവും വേര്‍പിരിയലുമെല്ലാം ഇന്നും മലയാളത്തില്‍ ഏറ്റവും ചര്‍ച്ചയാവാറുള്ള കാര്യമാണ്. ആദ്യമായി ഒന്നിച്ചഭിനയിച്ചത് മുതല്‍ പ്രണയത്തിലായ ഇരുവരും അധികം വൈകാതെ വിവാഹം കഴിച്ചു. ഈ ബന്ധം നടത്തുന്നതിന് മഞ്ജുവിന്റെ വീട്ടുകാര്‍ക്ക് ഇഷ്ടമില്ലായിരുന്നു. വിവാഹം പതിനാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ താരങ്ങള്‍ വേര്‍പിരിഞ്ഞതും വലിയ വാര്‍ത്തയായി.

ഗർഭകാലത്തിൻ്റെ ഒൻപതാം മാസം, നിറവയറിൽ അഭ്യാസങ്ങളുമായി കരീന കപൂർ, ഏറ്റവും പുതിയ ഫോട്ടോസ് കാണാം

വര്‍ഷങ്ങള്‍ക്കിപ്പുറം ദിലീപ്-മഞ്ജു പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഡാന്‍സര്‍ തമ്പി. കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമയുടെ ലൊക്കേഷനില്‍ ഉണ്ടായ പ്രശ്‌നങ്ങളെ കുറിച്ചും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ തമ്പി തുറന്ന് പറഞ്ഞിരിക്കുകയാണ്.

 ദിലീപ്-മഞ്ജു പ്രണയത്തെ കുറിച്ച് തമ്പി

ദിലീപ്, കാവ്യ മാധവന്‍, മഞ്ജു വാര്യര്‍ ഇവരൊക്കെ എന്റെ നല്ല സുഹൃത്തുക്കളാണ്. ദിലീപിന് വേണ്ടി കേസ് നടക്കുന്ന സമയത്ത് ഞാന്‍ സെക്രട്ടറിയേറ്റില്‍ സമരം നടത്തിയിരുന്നു. അരെങ്കിലും അങ്ങനെ ചെയ്യുമോ? ദിലീപിന്റെയും മഞ്ജു വാര്യരുടെയും കല്യാണം ആദ്യം തുടങ്ങി വച്ചത് ഞങ്ങളെല്ലാവരും കൂടിയാണ്. കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമയുടെ ഷൂട്ടിങ്ങ് ചങ്ങനാശ്ശേരിയില്‍ നടക്കുകയാണ്. അന്നേരമാണ് തുടക്കം. അതിന് ചുക്കാന്‍ പിടിച്ചത് അന്തരിച്ച നടന്‍ കലാഭവന്‍ മണിയൊക്കെ കൂടിയാണ്.

  ദിലീപ്-മഞ്ജു പ്രണയത്തെ കുറിച്ച് തമ്പി

നന്മയ്ക്ക് വേണ്ടിയായിരുന്നു. പക്ഷേ അത് വലിയൊരു പ്രശ്‌നമായി. ഷൂട്ടിങ്ങ് ഒക്കെ നിര്‍ത്തി വച്ചു. ഹോട്ടലില്‍ വച്ച് മഞ്ജു വാര്യരും അച്ഛനും അമ്മയും സഹോദരനും തമ്മില്‍ വഴക്കായിരുന്നു. അവരെ കുറ്റം പറയാന്‍ പറ്റില്ല. ഈ കുട്ടിയെ കെട്ടി കൊണ്ട് പോയാല്‍ പിന്നെ അവര്‍ക്ക് ജീവിക്കണ്ടേ. ഞാന്‍ അതില്‍ ഇടപ്പെട്ടു. കണ്ണെഴുതി പൊട്ടുംതൊട്ട് സിനിമയുടെ എല്ലാമാണ് മഞ്ജു വാര്യര്‍. ദിലീപുമായിട്ടുള്ള മഞ്ജുവിന്റെ വിവാഹം നടന്നു എന്നുള്ള വാര്‍ത്തയാണ് സെറ്റിലെ പ്രധാന സംസാരം. ഒരു ദിവസം പുള്ളി വന്ന് പോയി.

 ദിലീപ്-മഞ്ജു പ്രണയത്തെ കുറിച്ച് തമ്പി

അങ്ങനൊരു ദിവസം രാത്രി വലിയ ബഹളം കേട്ടു. മണിയന്‍പിള്ള രാജു അടക്കമുള്ളവര്‍ അവിടെ ഉണ്ടായിരുന്നു. മഞ്ജു കരഞ്ഞോട്ട് നില്‍ക്കുകയാണ്. എന്നെ അവള്‍ക്ക് വലിയ കാര്യമാണ്. അതുകൊണ്ട് ഞാന്‍ അവരോട് സംസാരിച്ചു. മോളേ... നിന്റെ കൈയിലും അവരുടെ ഭാഗത്തും തെറ്റില്ല. ആലോചിക്കാതെ ഒരു കാര്യത്തിലേക്ക് എടുത്ത് ചാടരുത്. അന്ന് എന്നെ കൊണ്ട് ചെയ്യാന്‍ പറ്റിയത് ആ കരച്ചിലൊന്ന് തണുപ്പിച്ചു എന്നുള്ളതാണ്. ഷൂട്ടിങ്ങ് കഴിഞ്ഞപ്പോഴെക്കും ദിലീപുമായിട്ടുള്ള കല്യാണം നടന്നു എന്നറിഞ്ഞു.

Recommended Video

ദിലീപും മഞ്ജുവും ചേർന്ന് സല്ലാപം 2..അഡ്വാൻസ് വരെ കൊടുത്ത..പക്ഷെ
 ദിലീപ്-മഞ്ജു പ്രണയത്തെ കുറിച്ച് തമ്പി

അതേ അറിയാവു. അതിന് ശേഷം അവരെയെല്ലാം കാണാറുണ്ട്. കണ്ടാലും ഇവര്‍ മൂന്ന് പേരും എന്നോടുള്ള സ്‌നേഹം കാണിക്കും. ഇനി എനിക്ക് പറയാനുള്ളത് ദിലീപും കാവ്യയും മഞ്ജുവുമെല്ലാം ഒരേ കുടുംബത്തിന്റെ അംഗങ്ങളാണ്. മലയാള സിനിമയില്‍ തട്ടിയും മുട്ടിയും പല സംഭവങ്ങളും വരും. നിങ്ങളിതെല്ലാം മാറ്റി പഴയത് പോലെ കാണണം. പിന്നെ നിങ്ങളുടെ മനസില്‍ എന്താണ് കാണുന്നതെന്ന് അറിയില്ല. ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കും. ഇവരുടെ കേസെല്ലാം മാറി മലയാള സിനിമ നല്ല രീതിയില്‍ പോവണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X