മഞ്ജു വാര്യര്‍ക്കും ദിവ്യ ഉണ്ണിക്കും ശോഭനയ്ക്കും മാത്രമല്ല, ഇവരുടെ ജീവവായുവും അതാണ്! കാണൂ!

യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരങ്ങളായി മാറിയവര്‍ ഏറെയാണ്. കലാപ്രതിഭകളായി മാറിയവരില്‍ പലരും ഇന്ന് സിനിമയിലേക്കെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള തുടക്കത്തിന് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിക്കാറുള്ളത്. നര്‍ത്തകിയായി മികവ് തെളിയിച്ചവര്‍ സിനിമയിലെത്തിയപ്പോഴും ശോഭിച്ചിരുന്നു. ഡാന്‍സിന് പ്രാധാന്യം നല്‍കിയൊരുക്കിയ സിനിമകളും നിരവധിയാണ്. നൃത്ത രംഗങ്ങളില്‍ അസാമാന്യ മികവ് കാണിച്ചവര്‍ നിരവധിയാണ്. മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന പലരും മികച്ച നര്‍ത്തകിമാരാണ്.

കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയിലും നൃത്തത്തെയും ഒപ്പം കൂട്ടിയിരുന്നു ഇവരില്‍ പലരും. സ്വന്തമായി നൃത്ത വിദ്യാലയും നടത്തുന്നവരുമുണ്ട്. വേദികളെ പുളകം കൊള്ളിക്കുന്ന പ്രകടനവുമായും ഇവരെത്താറുണ്ട്. നര്‍ത്തകിമാരില്‍ നിന്നും നായികയിലേക്ക് പ്രമോഷന്‍ ലഭിച്ചവര്‍ നിരവധിയാണ്. അവരെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

മഞ്ജു വാര്യര്‍

മഞ്ജു വാര്യര്‍

സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ തുടക്കം കുറിച്ചത്. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കലാതിലകമായിരുന്നു ഈ താരം. കുട്ടിക്കാലം മുതലേ തന്നെ നൃത്തം അഭ്യസിച്ചിരുന്നുവെന്നും തന്റെ കലാജീവിതത്തിന് പൂര്‍ണ്ണ പിന്തുണയുമായി മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. തന്റെ നൃത്ത പഠനത്തിനും കൂടി പ്രാധാന്യം നല്‍കിയാണ് അച്ഛന്‍ ട്രാന്‍സ്ഫര്‍ സ്വീകരിച്ചിരുന്നതെന്നും താരം പറഞ്ഞിരുന്നു. 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു താരം വീണ്ടും ചിലങ്കയണിഞ്ഞത്.

ഭാനുപ്രിയ

ഭാനുപ്രിയ

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര അഭിനേത്രികളിലൊരാളായ ഭാനുപ്രിയ അറിയപ്പെടുന്ന നര്‍ത്തകിമാരിലൊരാളാണ്. ക്ലാസിക്കല്‍ നര്‍ത്തകിയായ താരം സിനിമകളിലും അതേ മികവ് പ്രകടിപ്പിച്ചിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ നര്‍ത്തകിയായാണ് താരമെത്തിയത്. ലക്ഷ്മി ഗോപാലസ്വാമിയും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇരരുവരും മത്സരിച്ച് നൃത്തം ചെയ്തിരുന്നു.

കാവ്യ മാധവന്‍

കാവ്യ മാധവന്‍

ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യ മാധവനും മികച്ച നര്‍ത്തകിമാരിലൊരാളാണ്. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കലാതിലകമായിരുന്നു ഈ താരം. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യ പിന്നീട് മുന്‍നിര അഭിനേത്രിയായി മാറുകയായിരുന്നു. സ്റ്റേജ് പരിപാടികളില്‍ നൃത്തവുമായെത്തി താരം വിസ്മയിപ്പിക്കാറുണ്ട്.

ലക്ഷ്മി ഗോപാലസ്വാമി

ലക്ഷ്മി ഗോപാലസ്വാമി

നൃത്തത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുകയാണെന്ന് ലക്ഷ്മി ഗോപാലസ്വാമി നേരത്തെ വ്യക്തമാക്കിയിരുന്നു. സിനിമയ്ക്കപ്പുറത്ത് നൃത്തവേദികളിലും സജീവ സാന്നിധ്യം അറിയിക്കാറുണ്ട് ഈ താരം. ക്ലാസിക്കല്‍ നൃത്തവുമായി നിരവധി തവണ താരം അമ്പരപ്പിച്ചിരുന്നു. നൃത്തത്തില്‍ സജീവമാണെങ്കിലും നൃത്ത വിദ്യാലയം തുടങ്ങുന്നതിനോട് താല്‍പര്യമില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു.

ആശ ശരത്ത്

ആശ ശരത്ത്

ദുബായില്‍ നൃത്തവിദ്യാലയം നടത്തുന്നുണ്ട് ഈ അഭിനേത്രി. കൈരളി കലാകേന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം നൃത്തവുമായി നിരവധി തവണ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. അഭിനേത്രിയാണെങ്കില്‍ക്കൂടിയും നൃത്തത്തിനാണ് താന്‍ എന്നും പ്രഥമപരിഗണന നല്‍കുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു.

നവ്യ നായര്‍

നവ്യ നായര്‍

ചുണ്ടിനു കപ്പിനുമിടയില്‍ വെച്ച് കാലതിലകപ്പട്ടം നഷ്ടമായപ്പോള്‍ കണ്ണീരൊലിപ്പിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്ന ധന്യ നായരെ മറക്കാന്‍ മലയാളിക്കാവില്ല. സിബി മലയില്‍ ചിത്രമായ ഇഷ്ടത്തിലൂടെയാണ് ഈ താരം സിനിമയില്‍ തുടക്കം കുറിച്ചത്. ക്ലാസിക്കല്‍ നൃത്തത്തില്‍ മികവ് പ്രകടിപ്പിച്ച താരം അടുത്തിടെ ചിന്ന ചെറുകളി എന്ന നൃത്തശില്‍പ്പവുമായി എത്തിയിരുന്നു.

ഷംന കാസിം

ഷംന കാസിം

സ്റ്റേജ് പരിപാടികളിലെ ഒഴിച്ചുകൂടാനാവാത്തൊരു ഘടകമാണ് ഷംന കാസിമിന്റെ നൃത്തം. അമ്മയുടെ പരിപാടികളിലെല്ലാം നൃത്തവുമായി ഈ താരമെത്താറുണ്ട്. സിനിമാതിരക്കുകള്‍ക്കിടയിലും നൃത്തത്തെയും ചേര്‍ത്താണ് താരം മുന്നേറുന്നത്. ഇടയ്ക്ക് ഐറ്റം നമ്പര്‍ ഡാന്‍സുമായും താരമെത്തിയിരുന്നു.

 റിമ കല്ലിങ്കല്‍

റിമ കല്ലിങ്കല്‍

കുട്ടിക്കാലം മുതലേ തന്നെ നൃത്തം അഭ്യസിച്ചിരുന്നു റിമ കല്ലിങ്കല്‍. അഭിനയം മാത്രമല്ല നൃത്തത്തിലും മികവുണ്ടെന്ന് താരം നേരത്തെ തെളിയിച്ചിരുന്നു. സ്റ്റേജ് പരിപാടികളില്‍ നൃത്തവുമായി റിമ എത്താറുണ്ട്. മാമാങ്കമെന്ന നൃത്തവിദ്യാലയവും നടത്തുന്നുണ്ട് റിമ കല്ലിങ്കല്‍.

രേവതി

രേവതി

ദേവാസുരത്തിലെ ഒരൊറ്റ നൃത്തം മതി രേവതിയിലെ നര്‍ത്തകിയെ അറിയാന്‍. തിരക്കുകളുമായി മുന്നേറുന്നതിനിടയില്‍ ഇടയ്‌ക്കെപ്പൊഴോ താരം നൃത്തവുമായി അകലുകയായിരുന്നു. തിരക്കുകള്‍ക്കിടയില്‍ നൃത്തവുമായി മുന്നേറാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല.

ശോഭന

ശോഭന

നൃത്തമെന്ന വാക്ക് പറയുമ്പോഴേ മലയാളി മനസ്സിലേക്കോടിയെത്തുന്ന മുഖം ശോഭനയുടേതാണ്. നൃത്തത്തിനായി തന്റെ ജീവിതം മാറ്റി വെച്ചിരിക്കുകയാണ് ഈ താരം. സ്വന്തമായി നൃത്തവിദ്യാലയം നടത്തുന്നതിനൊപ്പം തന്നെ നൃത്തശില്‍പ്പവുമായും താരമെത്താറുണ്ട്.

ദിവ്യ ഉണ്ണി

ദിവ്യ ഉണ്ണി

വിവാഹത്തോടെ സിനിമയില്‍ അകന്നുവെങ്കിലും നൃത്തത്തെ കൈവിടാന്‍ ഈ അഭിനേത്രിക്ക് കഴിയുമായിരുന്നില്ല. അമേരിക്കയില്‍ നൃത്ത വിദ്യാലയം നടത്തുന്ന ദിവ്യ ഉണ്ണി ഇടയ്ക്കിടയ്ക്ക് വേദികളില്‍ പെര്‍ഫോമന്‍സുമായി എത്താറുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X