പ്രസവ ശേഷം തടി കൂടി; അമ്മായിയമ്മ വേഷങ്ങൾ ചെയ്യാമെന്ന് പറഞ്ഞു; ദർശന

ടെലിവിഷൻ പ്രേക്ഷകർക്ക് സുപിരിചിത ആണ് നടി ദർശന ദാസ്. സീരിയലുകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത ദർശനയുടെ വിവാഹവും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇതര മതസ്ഥനായ അനൂപുമായുള്ള വിവാഹം, ശേഷം ദ​ർശനയുടെ ബന്ധുക്കൾ അകന്നത് തുടങ്ങിയവ എല്ലാം അടുത്തിടെയാണ് ഞാനും എന്റാളും എന്ന ഷോയിലൂടെ പ്രേക്ഷകർ അറിയുന്നത്.

നടി അഭിനയിച്ച സീരിയലിലെ അസോസിയേറ്റ് ഡയരക്ടറായിരുന്നു അനൂപ്. ആറു മാസത്തെ പ്രണയത്തിനൊടുവിൽ ദർശന അനൂപിനൊപ്പം വീട് വിട്ടിറങ്ങുകയും രഹസ്യമായി വിവാഹം കഴിക്കുകയുമായിരുന്നു. പിന്നീട് ഏറെ നാൾ നടിയുടെ അച്ഛൻ മകളിൽ നിന്നും അകന്നു. ഷോയിൽ ദർശനയുടെ അച്ഛനും അമ്മയും വരികയും ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ സംസാരിക്കുകയും ചെയ്തു.

പുറത്ത് നിന്ന് ദേഷ്യപ്പെടുന്നത് വളരെ കുറഞ്ഞു

ഇപ്പോഴിതാ വിവാഹ ശേഷവും മകൻ ജനിച്ച ശേഷവും വന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ദർശന ദാസും അനൂപും. സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ഞാൻ പെട്ടെന്ന് ദേഷ്യം വരുന്ന ആൾ ആയിരുന്നു. അത് കുറഞ്ഞു. പുറത്ത് നിന്ന് ദേഷ്യപ്പെടുന്നത് വളരെ കുറഞ്ഞു. മകനൊപ്പം നിന്നിട്ടാണ് ക്ഷമ പഠിച്ചതെന്ന് തോന്നുന്നു,' അനൂപ് പറഞ്ഞു.

അതിനാൽ‌ വർക്ക് ലഭിക്കില്ലെന്ന ആത്മവിശ്വാസക്കുറവൊന്നുമില്ല

'അന്ന് നല്ല പോലെ തടി ഉണ്ടായിരുന്നു എന്നെ ചുമ്മ കളിയാക്കാൻ ഇനി നിനക്ക് അമ്മായി അമ്മയുടെ റോൾ ആയിരിക്കും ലഭിക്കുക എന്ന് പുള്ളി പറഞ്ഞിരുന്നെന്ന് ​ദർശനയും പറ‍ഞ്ഞു. അമ്മയായ ശേഷം സീരിയലുകളിൽ അവസരം കുറയുമോ എന്ന പേടി ഉണ്ടായിരുന്നില്ലെന്നും ദർശനയും അനൂപും പറഞ്ഞു'

'ഞാൻ ഇവളുടെ കൂടെ വർക്ക് ചെയ്തിട്ടുണ്ട്. നമ്മൾക്ക് അറിയാലോ. എത്രമാത്രം കഴിവുണ്ടെന്ന് അറിയാം, അതിനാൽ‌ വർക്ക് ലഭിക്കില്ലെന്ന ആത്മവിശ്വാസക്കുറവൊന്നുമില്ല. കാരണം മകനുണ്ടായി മൂന്ന് മാസം കഴിഞ്ഞപ്പോൾ തന്നെ കോൾ വരുന്നുണ്ടായിരുന്നു,' അനൂപ് പറഞ്ഞു.

അത് കൊണ്ട് ഞാൻ മാക്സിമം എല്ലാ സമയത്തും ബിസി ആവാൻ ശ്രമിക്കും

'ഇൻഡസ്ട്രിയിലുള്ള സംവിധായകർ ആയാലും കൺട്രോളർമാരിലും എനിക്ക് നല്ല വിശ്വാസം ഉണ്ടായിരുന്നു. എന്തായാലും നമ്മളെ വിളിക്കുമെന്ന്. അതിനാൽ അവസരം ലഭിക്കില്ലെന്ന് തോന്നിയിട്ടില്ല,' ദർശന ദാസ് വ്യക്തമാക്കി.

ഗർഭിണി ആയിരുന്ന സമയത്ത് തനിച്ചിരിക്കുന്നതിന്റെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. കൊവിഡ് ഡ്യൂട്ടി ആയിരുന്നതിനാൽ പുള്ളിക്കാരൻ വരില്ലായിരുന്നു. പുള്ളിയെ ഭയങ്കരമായി മിസ് ചെയ്യുന്നുണ്ടായിരുന്നു. ഒറ്റയ്ക്ക് ഇരിക്കുമ്പോഴാണ് ആവശ്യം ഇല്ലാത്തതൊക്കെ ചിന്തിച്ച് കൂട്ടുന്നത്.

എനിക്കെപ്പോഴുമുള്ള സ്വഭാവമാണ്. അത് കൊണ്ട് ഞാൻ മാക്സിമം എല്ലാ സമയത്തും ബിസി ആവാൻ ശ്രമിക്കും. അഞ്ച് മാസം എനിക്ക് ബെഡിൽ തന്നെ ആയിരുന്നു ആ സമയം ഇപ്പോഴും ഓർക്കാൻ പറ്റില്ലെന്നും ദർശന പറഞ്ഞു.

മകൻ ജനിച്ചപ്പോഴും കുടുംബവുമായി അകൽച്ചയിൽ ആയിരുന്നു

ഭർത്താവ് ക്രിസ്ത്യൻ ആയതിനാലാണ് തന്റെ വീട്ടുകാർ അനൂപുമായുള്ള വിവാഹത്തെ എതിർത്തതെന്ന് നേരത്തെ ദർശന വ്യക്തമാക്കിയിരുന്നു. മകൻ ജനിച്ചപ്പോഴും കുടുംബവുമായി അകൽച്ചയിൽ ആയിരുന്നു. ഷോയിലെ മറ്റു മത്സരാർത്ഥികൾ കൂടി മുൻ കൈ എടുത്താണ് ദർശനയുടെ മാതാപിതാക്കൾ ഷോയിലെത്തിയത്.

മകളുടെ പ്രവൃത്തി ഉണ്ടാക്കിയ വിഷമം ദർശനയുടെ പിതാവ് ഷോയിൽ തുറന്ന് പറഞ്ഞു. നാട്ടുകാരുടെ മുന്നിൽ താൻ നാണം കെട്ടെന്നും മകൾ ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ലെന്നുമാണ് ദർശന ദാസിന്റെ പിതാവ് പറഞ്ഞത്. വൈകാരികമായ നിമിഷങ്ങൾക്കാണ് ഷോ സാക്ഷിയായത്.

More from Filmibeat

Read more about: darshana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X