For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ പടത്തില്‍ എനിക്ക് പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ല, കുറച്ച് കരയുന്നുണ്ട്, ഹൃദയത്തെ കുറിച്ച് ദർശന

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ദർശന രാജേന്ദ്രൻ. അഭിനേത്രി എന്നതിൽ ഉപരി മികച്ച ഗായിക കൂടിയാണ് താരം. . 2014-ൽ പുറത്തിറങ്ങിയ 'ജോൺ പോൾ വാതിൽ തുറക്കുന്നു' എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ എത്തിയത്. എന്നാൽ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത് ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രത്തിലൂടെയാണ്. സിനിമയിലെ ബാവ്രാ മൻ എന്ന ഗാനം ആലപിച്ചത് ദർശനയായിരുന്നു. ഈ ഗാനം പ്രേക്ഷകരുടെ ഇടയിൽ ഹിറ്റായിരുന്നു. യൂട്യൂബിൽ അ‍ഞ്ച് മില്യണിലധികം കാഴ്ചക്കാരെ നേടിയിരുന്നു.

   darshana

  ഒരു പിടി മികച്ച കഥാപാത്രങ്ങളായിരുന്നു ദർശനയ്ക്ക് ലഭിച്ചത്. ഈ ചിത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. കൂടെ, വൈറസ്. വിജയ് സൂപ്പറാണ് പൗർണ്ണമിയും, സീ യൂ സൂൺ, ആണും പെണ്ണും , ഇരുൾ തുടങ്ങിയവായണ് പുറത്ത് ഇറങ്ങിയ ദർശനയുടെ ചിത്രങ്ങൾ. ഈ ചിത്രങ്ങളിൽ എല്ലാം വ്യത്യസ്ത കഥാപാത്രങ്ങളെ ആയിരുന്നു നടി അവതരിപ്പിച്ചത്. ഹൃദയമാണ് ഇനി വരാനുള്ള ദർശനയുടെ ചിത്രം പ്രണവ് മോഹൻലാലിന്റെ നായികയായിട്ടാണ് ചിത്രത്തിൽ എത്തുന്നത്. കല്യാണി പ്രിയദർശനാണ് ചിത്രത്തിലെ മറ്റൊരു നായിക.

  ഹൃദയത്തിലെ ദർശന... എന്ന് തുടങ്ങുന്ന ഗാനം പുറത്ത് വന്നിട്ടുണ്ട്. ആറ് മില്യാണിലധികം കാഴ്ചക്കാരെയാണ് ഈ ഗാനം നേടിയിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം ഈ പാട്ടാണ്.ദർശനയും പ്രണവ് മോഹൻലാലുമാണ് പാട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംഗീത സംവിധായകൻ ഹിഷാമും ദർശനയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഇപ്പോഴിത ചിത്രത്തിനെ കുറിച്ചുള്ള വിശേഷം പങ്കുവെയ്ക്കുകയാണ താരം . പാട്ടിന്റെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ ഒരു അഭിമുഖത്തിലാണ് സിനിമയെ കുറിച്ചും പ്രണവിനേയും വിനീത് ശ്രീനിവാസനേയും കുറിച്ച് നടി വാചാലനായത്.

  hridayam

  '' ഈ ചിത്രത്തിൽ ത്യേകിച്ച് അസുഖങ്ങളൊന്നുമില്ല'' എന്നാണ് ദർശന പറയുന്നത്. സീ യു സൂണ്‍, ഇരുള്‍ എന്നീ സിനിമകളിലൊക്കെ സീരിയസ് കഥാപാത്രങ്ങളാണല്ലോ ചെയ്തത്, ഹൃദയത്തില്‍ എപ്പോഴും ചിരിച്ചുകൊണ്ടുള്ള കഥാപാത്രമാണല്ലോ എന്ന മാത്തുക്കുട്ടിയുടെ ചോദ്യത്തിനായിരുന്നു മറുപടി. '"കുറച്ച് കാലമായി സീരിയസായ, ആശുപത്രിയില്‍ കിടക്കുന്ന കഥാപാത്രങ്ങളായിരുന്നു. ഈ പടത്തില്‍ കുറച്ച് കരയുന്നുണ്ട് എന്നല്ലാതെ എനിക്ക് പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ല. ആദ്യം വിനീതേട്ടന്‍ വിളിച്ചപ്പോള്‍ ചിരിച്ചുകൊണ്ടൊക്കെ അഭിനയിക്കണമല്ലോ എന്ന് വിചാരിച്ചിരുന്നു. ജീവിതത്തില്‍ ഞാന്‍ ചിരിക്കുന്ന ആളാണ്. ആ വശവും സിനിമയില്‍ കാണാനാവുന്നതില്‍ സന്തോഷമുണ്ടെന്ന് '' ദർശന പറയുന്നു.

  ഷൂട്ടിങ് സെറ്റിലെ അനുഭവത്തെക്കുറിച്ചും നടി സംസാരിക്കുന്നുണ്ട്. "ഇത് ശരിക്കും ഒരു സെലിബ്രേഷന്‍ ആയിരുന്നു. ഇത്രേം ദിവസം യങ് ആയ ടീമിന്റെ കൂടെ ഒരു കോളേജ് ഫീല്‍ ആയിരുന്നു. എനിക്ക് തോന്നുന്നു ഒരു എണ്‍പത് വയസായാലും വിനീതേട്ടന്‍ 15 വയസുള്ള ഒരു കോളേജ് ബോയ് ആയിരിക്കും. ആ എനര്‍ജി സെറ്റില്‍ ഷൂട്ടില്‍ മുഴുവനും ഉണ്ടായിരുന്നു," ദര്‍ശന കൂട്ടിച്ചേര്‍ത്തു.

  നെഗറ്റീവ് വേഷമാണ് കൂടുതൽ ഇഷ്ടം, അതിനൊരു കാരണമുണ്ട്, വെളിപ്പെടുത്തി സസ്നേഹത്തിലെ വില്ലത്തി

  അതേസമയം ദർശനാ... എന്ന ഗാനത്തിന്റെ വിശേഷം പങ്കുവെച്ച് സംഗീത സംവിധായകൻ ഹിഷാം അബ്ദുള്‍ വഹാബും രംഗത്ത് എത്തിയിരുന്നു. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹിഷാം മനസ്സു തുറന്നത്. നിങ്ങള്‍ കേള്‍ക്കുന്നത് ആ പാട്ടിന്റെ 35ാമത് വേര്‍ഷനാണെന്നാണ് ഹിഷാം പറയുന്നത്.'' 'സിനിമയില്‍ ആകെ 15 പാട്ടുകളാണ് ഉള്ളത്. ആദ്യം ഒന്‍പത് പാട്ടുകള്‍ എന്നായിരുന്നു തീരുമാനിച്ചിരുന്നത്. പക്ഷേ, കഥ പറയുന്ന സമയത്ത് ആദ്യത്തെ പാട്ടിന്റെ, ദര്‍ശനായുടെ കാര്യം മാത്രമാണ് വിനീതേട്ടന്‍ പറഞ്ഞത്. എല്ലാ പാട്ടും ഒരുമിച്ച് അവതരിപ്പിക്കാതെ, ആദ്യത്തെ പാട്ട് ഇതാണ് എന്ന് മാത്രമാണ് വിനീതേട്ടന്‍ പറഞ്ഞത്. അതു കൊണ്ടുതന്നെ മുഴുവന്‍ കോണ്‍സെന്‍ട്രേഷന്‍ ആ പാട്ടില്‍ മാത്രമായിരുന്നു. പിന്നെയാണ് മറ്റുള്ള പാട്ടുകളിലേക്ക് കടന്നത്,' ഹിഷാം പറയുന്നു.

  Recommended Video

  യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതായി പ്രണവിന്റെ ദര്‍ശനാ പാട്ട് | FilmiBeat Malayalam

  വിനീത് ശ്രീനിവാസനും താനും ഒരുമിച്ചിരുന്നാണ് പാട്ട് കംപോസ് ചെയ്തതെന്നും ഏകദേശം മൂന്ന് മണിക്കൂര്‍ കൊണ്ട് പാട്ടിന്റെ ഏകദേശരൂപം ആവുകയായിരുന്നുവെന്നും ഹിഷാം പറയുന്നു. എന്നാല്‍ മിക്‌സിംഗിന് ഒരുപാട് സമയമെടുത്തെന്നും, ഇപ്പോള്‍ കേള്‍ക്കുന്നത് ആ പാട്ടിന്റെ 35ാമത് വേര്‍ഷനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, പ്രണവിന്റെ ദർശനാ.. പ്രേക്ഷകർ ആഘോഷമാക്കുകയാണ്. അടുത്ത വർഷമാണ് ചിത്രം റിലീസിനെത്തുന്നത്.

  English summary
  Darshana Rajendran Opens Up pranav Mohanlal's Hridayam Movie Experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X